Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാന ഭരണത്തിന് സി.പി.എം സെക്രട്ടേറിയറ്റിൽ വിമർശനം; പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ പാലിക്കുന്നതിന് വേഗംപോരാ; ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനങ്ങളിലും അതൃപ്തി; സർക്കാരിന് തെറ്റുപറ്റിയാൽ മറച്ചുവയ്ക്കില്ലെന്ന് യെച്ചൂരിയും

സംസ്ഥാന ഭരണത്തിന് സി.പി.എം സെക്രട്ടേറിയറ്റിൽ വിമർശനം; പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ പാലിക്കുന്നതിന് വേഗംപോരാ; ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനങ്ങളിലും അതൃപ്തി; സർക്കാരിന് തെറ്റുപറ്റിയാൽ മറച്ചുവയ്ക്കില്ലെന്ന് യെച്ചൂരിയും

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഭരണത്തിനെതിരെ രൂക്ഷ വിമർശനം. പ്രകടന പത്രികയിൽ നടത്തിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിന് വേഗം പോരെന്നും സർക്കാർ കുറച്ചുകൂടി ഊർജസ്വലമാകണം എന്നുമുള്ള വിമർശനങ്ങളാണ് ഉയർന്നത്. ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനങ്ങളിലും സെക്രട്ടേറിയറ്റിൽ വിമർശനം ഉയർന്നു. 

അതേസമയം, സർക്കാരിനു തെറ്റുപറ്റിയാൽ മറച്ചുവയ്ക്കില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും വ്യക്തമാക്കി. പൊലീസിന്റെ ഭാഗത്ത് ചില വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ബലിയാടുകളെ കണ്ടെത്തില്ല. വീഴ്ചകൾ പരിഹരിച്ച് മുന്നോട്ടുപോകും. മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവർ വീഴ്ചകൾ ഏറ്റുപറയുന്നതിൽ തെറ്റില്ല. സർക്കാരിന്റെ ഭരണം ഇപ്പോൾ ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നത്. സർക്കാരിന്റെ മേലുള്ള നിരീക്ഷണവും അവലോകനവും തുടരുമെന്നും യെച്ചൂരി പറഞ്ഞു.

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ സർക്കാരിനെതിരെ വിമർശനം ഉയർന്നതിനു പിന്നാലെയായിരുന്നു യെച്ചൂരിയുടെ പ്രതികരണം. സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിനെതിരെ സെക്രട്ടേറിയറ്റിൽ കടുത്ത വിമർശനമാണ് ഉയർന്നത്.

അക്രമത്തിലൂടെ സ്വാധീനം വർധിപ്പിക്കാമെന്ന് ആർഎസ്എസ് കരുതേണ്ടെന്നും യെച്ചൂരി വ്യക്തമാക്കി. കേരള സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ആർഎസ്എസ് ശ്രമിക്കുന്നുണ്ട്. ബിജെപിയുടെയും ആർഎസ്എസിന്റെയും മുഖ്യലക്ഷ്യം ഇപ്പോൾ സിപിഎമ്മാണ്. എന്നാൽ ജനാധിപത്യമാർഗത്തിലൂടെ ബിജെപിയെ തറപറ്റിക്കുമെന്നും യെച്ചൂരി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP