Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എസ് പി കൈമാറിയ പരാതി അന്വേഷിച്ചതിന്റെ പേരിൽ മലയാലപ്പുഴ എസ്‌ഐയെ സിപിഎമ്മുകാർ പൊലീസ് സ്റ്റേഷനിൽ കയറി വിരട്ടി; വിവരമറിഞ്ഞ് എത്തിയ സിഐ ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുത്തു; ഇതോടെ സിഐക്കുനേരെ പാർട്ടി സംസ്ഥാനകമ്മിറ്റിയംഗത്തിന്റെ ഭീഷണിയും

എസ് പി കൈമാറിയ പരാതി അന്വേഷിച്ചതിന്റെ പേരിൽ മലയാലപ്പുഴ എസ്‌ഐയെ സിപിഎമ്മുകാർ പൊലീസ് സ്റ്റേഷനിൽ കയറി വിരട്ടി; വിവരമറിഞ്ഞ് എത്തിയ സിഐ ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുത്തു; ഇതോടെ സിഐക്കുനേരെ പാർട്ടി സംസ്ഥാനകമ്മിറ്റിയംഗത്തിന്റെ ഭീഷണിയും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കല്യാണത്തിന് വിളിച്ച ബസ്സുകൾ കൃത്യമായി അയക്കാതിരുന്ന ഉടമയ്‌ക്കെതിരെ എസ്‌പിക്ക് ലഭിച്ച പരാതി അന്വേഷിച്ചതിനെ ചോദ്യംചെയ്ത് മലയാലപ്പുഴ പൊലീസ് സ്റ്റേഷനിലെത്തി സിപിഐ(എം) പ്രവർത്തകരുടെ കയ്യേറ്റശ്രമം. വിവരമറിഞ്ഞെത്തിയ സിഐ എസ്‌ഐക്കെതിരെ അസഭ്യവർഷംചൊരിയുകയും കയ്യേറ്റത്തിനു ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനും സ്റ്റേഷനിൽ കയറി അതിക്രമം കാട്ടിയതിനും കേസെടുത്തതോടെ അദ്ദേഹത്തെ വിരട്ടാൻ പാർട്ടി സംസ്ഥാന കമ്മിറ്റി നേതാവുമെത്തി.

ഇന്നലെ ഉച്ചയ്ക്ക് ശേഷം രണ്ടരയോടെ മലയാലപ്പുഴ പൊലീസ് സ്റ്റേഷനിൽ നടന്ന സംഭവങ്ങളുടെ തുടർച്ചയെന്നോണം രാത്രിയിലാണ് സിപിഐ-എം സംസ്ഥാന നേതാവ് സിഐയെ വിളിച്ച് വിരട്ടിയത്.

വിവാഹത്തിന് അഡ്വാൻസ് നൽകി ബുക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് ബസുകൾ യഥാസമയം എത്താതിരുന്നതിന്റെ പേരിൽ ലഭിച്ച പരാതി അനേ്വഷിക്കാൻ ഡ്രൈവറെ മലയാലപ്പുഴ എസ്‌ഐ സദാശിവൻ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിന്റെ പേരിലായിരുന്നു സഖാക്കളുടെ അഴിഞ്ഞാട്ടമെന്നാണ് ആരോപണം.

അരമണിക്കൂറോളം പൊലീസ് സ്റ്റേഷനിൽ ഇവർ എസ്‌ഐ വിരട്ടിയും അസഭ്യവർഷം നടത്തിയും അഴിഞ്ഞാടി. ഞായറാഴ്ച നിശ്ചയിച്ചിരുന്ന വിവാഹത്തിന് വടശേരിക്കരയിലുള്ള ഒരു ടൂറിസ്റ്റ് ബസുടമയുടെ അഞ്ചു ബസുകൾ ബുക്ക് ചെയ്തിരുന്നു. ഇതിൽ വലിയ രണ്ടു ബസുകൾ വന്നു. ശേഷിച്ചത് മിനിബസുകൾ ആണ് അയച്ചത്. ഇതു കാരണം ക്ഷണിക്കപ്പെട്ട നൂറോളം പേർക്ക് വിവാഹത്തിന് പോകാൻ കഴിഞ്ഞില്ല.

ഇക്കാര്യം ചൂണ്ടിക്കാട്ടി വരന്റെ കുടുംബാംഗങ്ങൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഇതേപ്പറ്റി അനേ്വഷിച്ച് പരിഹരിക്കുന്നതിന് പരാതി എസ്‌ഐക്ക് കൈമാറി. പരാതിയിലുണ്ടായിരുന്ന ഫോൺ നമ്പരിലേക്ക് വിളിച്ച് എസ്‌ഐ സദാശിവൻ അയാളോട് സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെട്ടു. ബസിന്റെ ഡ്രൈവർമാരിൽ ഒരാളുടേതായിരുന്നു നമ്പർ. ഡ്രൈവറും സുഹൃത്തും കൂടി സ്റ്റേഷനിൽ എത്തുകയും തങ്ങളല്ല, ബസുടമയാണ് കുറ്റക്കാരൻ എന്ന് പറയുകയും ചെയ്തു.

എസ്‌ഐ നിർദ്ദേശിച്ചതനുസരിച്ച് ഡ്രൈവറുടെ സുഹൃത്ത് ബസുടമയെ വിളിച്ചു കൊണ്ടിരിക്കുമ്പോൾ പതിനഞ്ചോളം ഡിവൈഎഫ്‌ഐ പ്രവർത്തകർ സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. ഇവർ എസ്‌ഐക്ക് നേരെ ഭീഷണി മുഴക്കി. ഞങ്ങളുടെ ആൾക്കാരെ മാത്രമേ നിങ്ങൾ പിടിക്കുകയുള്ളോ, കാണിച്ചു തരാം, ഒരുത്തനെയും വച്ചു പൊറുപ്പിക്കില്ല എന്നൊക്കെയായിരുന്നു ഭീഷണിയെന്നും ഇതിനിടെ ഒരാൾ എസ്.ഐയെ തൊഴിക്കാനും ചെകിട്ടത്ത് അടിക്കാനും ശ്രമിച്ചുവെങ്കിലും ഒഴിഞ്ഞു മാറിയതിനാൽ എസ്.ഐക്ക് അടികിട്ടിയില്ലെന്നും പൊലീസുകാർ പറയുന്നു. മദ്യലഹരിയിലായിരുന്നു ഡിവൈഎഫ് പ്രവർത്തകരുടെ അഴിഞ്ഞാട്ടമെന്നും ഈ സമയം സ്റ്റേഷനിൽ മൂന്നു പൊലീസുകാർ മാത്രമാണ് ഉണ്ടായിരുന്നതെന്നും എസ്‌ഐ പറയുന്നു.

വിവരമറിഞ്ഞ് പത്തനംതിട്ട സിഐ എ.എസ്.സുരേഷ്‌കുമാർ സ്റ്റേഷനിൽ എത്തി. സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ മൊഴിയെടുത്ത് കണ്ടാലറിയാവുന്ന 15 പേർക്കെതിരേ കേസ് എടുത്തു. ഇതു രണ്ടാം തവണയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ സ്റ്റേഷൻ ആക്രമിക്കാൻ ശ്രമിക്കുന്നത്.ഒരാഴ്ച മുൻപ് ഹെൽമറ്റില്ലാതെ ബൈക്ക് ഓടിച്ചതിന്റെ പേരിൽ കേസ് എടുത്ത എസ്.ഐയെ സ്റ്റേഷനിൽ കയറി ഡിവൈഎഫ്ഐക്കാർ ഭീഷണിപ്പെടുത്തിയിരുന്നു.

ജില്ലാ പൊലീസ്‌മേധാവിയുടെ നിർദ്ദേശപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരുന്നത്. ഈ വിവരം മനസിലാക്കിയ പ്രവർത്തകർ നേരെ സിപിഐ(എം) ജില്ലാ കമ്മറ്റി ഓഫീസിലെത്തി മുതിർന്ന നേതാക്കളെ വിവരം അറിയിച്ചു. പൊലീസിന്റെ ധിക്കാരപരമായ നടപടിക്ക് എതിരേ പ്രവർത്തകർ തങ്ങളുടെ വികാരം അറിയിച്ചു.

ഇതു കേട്ട സംസ്ഥാന കമ്മറ്റിയംഗം ആർ. ഉണ്ണികൃഷ്ണപിള്ള് സിഐയെ വിളിച്ച് വിരട്ടിയെന്നാണ് ഇപ്പോൾ പരാതി ഉയരുന്നത്. എസ്‌പിയുടെ വാക്ക് കേട്ട് തങ്ങളുടെ പ്രവർത്തകരെ പിടിച്ച് അകത്തിടാമെന്നാണ് കരുതുന്നതെങ്കിൽ വച്ചു പൊറുപ്പിക്കില്ലെന്നായിരുന്നു വിരട്ടൽ. പരുഷമായ ഭാഷയിലായിരുന്നു സംഭാഷണമെന്ന് സിഐ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP