Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'സിപിഐ മന്ത്രിമാർ മണ്ടന്മാർ; നാലു മന്ത്രിമാരുടെയും പ്രകടനം വളരെ മോശം; ഇടതുമുന്നണി വിപുലീകരിക്കണം എന്നാൽ കോൺഗ്രസുമായി ഒരുതരത്തിലുള്ള ബന്ധവും പാടില്ല'; സിപിഐ മന്ത്രിമാർക്കെതിരേ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സമ്മേളനം

'സിപിഐ മന്ത്രിമാർ മണ്ടന്മാർ; നാലു മന്ത്രിമാരുടെയും പ്രകടനം വളരെ മോശം; ഇടതുമുന്നണി വിപുലീകരിക്കണം എന്നാൽ കോൺഗ്രസുമായി ഒരുതരത്തിലുള്ള ബന്ധവും പാടില്ല'; സിപിഐ മന്ത്രിമാർക്കെതിരേ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സമ്മേളനം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: സിപിഐ മന്ത്രിമാർക്കെതിരേ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സമ്മേളനം. സിപിഐ മന്ത്രിമാർ മണ്ടന്മാരാണെന്നായിരുന്നു സമ്മേളനത്തിലെ പൊതുചർച്ചയിൽ ഉയർന്ന വിമർശനം. സിപിഐയിൽനിന്നുള്ള നാലു മന്ത്രിമാരുടെയും പ്രകടനം വളരെ മോശമാണെന്നും പ്രതിനിധികൾ വിമർശനമുയർത്തി.

ഇടതുമുന്നണി വിപുലീകരിക്കണമെന്ന് പൊതുചർച്ചയിൽ ആവശ്യമുയർന്നു. 14 ജില്ലകളിലെയും പ്രതിനിധികൾ ഈ ആവശ്യമുന്നയിച്ചു. അതേസമയം കോൺഗ്രസുമായി ഒരുതരത്തിലുള്ള ബന്ധവും പാടില്ലെന്ന് പ്രതിനിധികൾ ആവശ്യപ്പെടുകയും ചെയ്തു.

കേരളത്തിലെ ജനസംഖ്യയുടെ പകുതിയോളം വരുന്ന ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആർജിക്കണമെന്നും പാർട്ടിയിലേക്ക് ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവരെ കൂടുതൽ കൊണ്ടുവരണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP