Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഭിമന്യുവിന്റെ കുടുംബത്തിന് കൈത്താങ്ങായി സിപിഎം; കുടുംബത്തിന് പുതിയ വീടും സഹോദരിയുടെ വിവാഹ ചടങ്ങുകളും പാർട്ടി ഏറ്റെടുക്കും; അഭിമന്യുവിന്റെ കൊലപാതകത്തിൽ എസ്ഡിപിഐക്ക് എതിരെ നടപടികൾ കടുപ്പിച്ച് പൊലീസും

അഭിമന്യുവിന്റെ കുടുംബത്തിന് കൈത്താങ്ങായി സിപിഎം; കുടുംബത്തിന് പുതിയ വീടും സഹോദരിയുടെ വിവാഹ ചടങ്ങുകളും പാർട്ടി ഏറ്റെടുക്കും; അഭിമന്യുവിന്റെ കൊലപാതകത്തിൽ എസ്ഡിപിഐക്ക് എതിരെ നടപടികൾ കടുപ്പിച്ച് പൊലീസും

കൊച്ചി: ക്യാമ്പസിൽ വെച്ച് എൻഡിഎഫ് പ്രവർത്തകർ കുത്തി കൊലപ്പെടുത്തിയ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കുടുംബത്തിനെ സിപിഎം ഏറ്റെടുക്കും. കുടുംബത്തിന് പുതിയ വീട് നിർമ്മിച്ച് നൽകുന്നതും അഭിമന്യുവിന്റെ സഹോദരിയുടെ വിനാഹ ചെലവിന്റെ കാര്യവും പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി ഏറ്റെടുക്കും.അഭിമന്യുവിന്റെ കൊലപാതകത്തിൽ പൊലീസ് നടപടികളും ശക്തമാക്കിയിട്ടുണ്ട്.15 പ്രതികളുള്ളതിൽ ഏഴ് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാക്കിയുള്ള പ്രതികൾക്കായി തിരച്ചിലും ഊർജിതമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ എസ്ഡിപിഐ ശക്തികേന്ദ്രങ്ങളിൽ ഉൾപ്പടെ നടത്തിയ പരിശോധനയിലും തിരച്ചിലിലുമായി 80ൽപരം ആളുകൾ പൊലീസിന്റെ കസ്റ്റഡിയിലെടുത്തിരുന്നു. പലപ്പോഴായി പലസ്ഥലത്ത് നിന്നും ചോദ്യം ചെയ്തവരിൽ ചിലരെ വിട്ടയച്ചിട്ടുമുണ്ട്. ഈ തിരച്ചിലിനിടയിൽ ഹാദിയ കേസിൽ ഹൈക്കോടതിയിലേക്ക് മാർച്ച് നടത്തിയ സംഭവത്തിലെ എട്ട് പ്രതികളേയും പൊലീസ് കസ്റ്റഡിയിലെടുത്തു കഴിഞ്ഞു. സിപിഎമ്മിന് നേരെ തന്നെ എസ്ഡിപിഐ അക്രമം നടത്തിയതോടെ കൂടുതൽ നടപടികളിലേക്കും തീവ്ര സ്വഭാവം പ്രകടിപ്പിക്കുന്നവരെ പിടികൂടാനും ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP