Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണൂരിൽ അരുംകൊല വീണ്ടും! മാഹി പള്ളൂരിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നാലെ ആർഎസ്എസ് പ്രവർത്തകനും വെട്ടേറ്റുമരിച്ചു; പള്ളൂരിൽ വച്ചുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത് സിപിഎം പ്രവർത്തകൻ കണ്ണിപ്പോയിൽ ബാബു; മാഹി കലാഗ്രാമത്തിനടുത്തുകൊല്ലപ്പെട്ടത് ആർഎസ്എസ് പ്രവർത്തകനായ ഷമേജ്; രണ്ടു സിപിഎം പ്രവർത്തകർക്ക് കൂടി വെട്ടേറ്റതോടെ ജില്ലയിൽ സംഘർഷാവസ്ഥ; വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു; കണ്ണൂരിലും മാഹിയിലും ചൊവ്വാഴ്ച ഹർത്താൽ

കണ്ണൂരിൽ അരുംകൊല വീണ്ടും! മാഹി പള്ളൂരിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നാലെ ആർഎസ്എസ് പ്രവർത്തകനും വെട്ടേറ്റുമരിച്ചു;  പള്ളൂരിൽ വച്ചുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത് സിപിഎം പ്രവർത്തകൻ കണ്ണിപ്പോയിൽ ബാബു; മാഹി കലാഗ്രാമത്തിനടുത്തുകൊല്ലപ്പെട്ടത് ആർഎസ്എസ് പ്രവർത്തകനായ ഷമേജ്; രണ്ടു സിപിഎം പ്രവർത്തകർക്ക് കൂടി വെട്ടേറ്റതോടെ ജില്ലയിൽ സംഘർഷാവസ്ഥ; വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു; കണ്ണൂരിലും മാഹിയിലും ചൊവ്വാഴ്ച ഹർത്താൽ

മറുനാടൻ മലയാളി ബ്യൂറോ

മാഹി: മാഹി പള്ളൂരിൽ സിപിഎം ലോക്കൽ കമ്മറ്റി അംഗം കണ്ണിപ്പോയിൽ ബാബുവിനെ വെട്ടി കൊലപ്പെടുത്തി.കഴിത്തിന് ആഴത്തിലേറ്റ് മുറിവാണ് മരണകാരണം. പള്ളൂർ ടൗണ്ിൽ വച്ചാണ് സംഭവം.മുൻനഗരസഭാ കൗൺസിലറാണ് ബാബു.ആർഎസ്എസാണ് സംഭവത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. പോണ്ടിച്ചേരി പൊലീസ് സ്ഥലത്ത് എത്താൻ വൈകുന്നുവെന്നാരോപിച്ച് സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു.മൃതദേഹം തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കൊയ്യോടൻ കോറോത്തെ ക്ഷേത്രത്തിന് സമീപത്ത് വെച്ച് വീട്ടിലേക്ക് പോകുംവഴിയാണ് ബാബിവിന് വെട്ടേറ്റത്. കഴുത്തിന് മുന്നിലും പിന്നിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.കണ്ണൂരിലും, മാഹിയിലും സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തു.മാഹി കലാഗ്രാമത്തിനടുത്ത് വച്ച് ആർഎസ്എസ് പ്രവർത്തകനായ ഷമേജുംവെട്ടേറ്റു മരിച്ചു. ഓട്ടോഡ്രൈവറായ ഷമേജ് കൈക്കും മുഖത്തും സാരമായി പരുക്കേറ്റാണ് മരിച്ചത്‌കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം സംഭവിച്ചത്.

മുമ്പ് പൊലീസ് ആർഎസ്എസിന് അനുകൂലമായി പ്രവർത്തിക്കുന്നു എന്നാരോപിച്ച് പ്രക്ഷോഭങ്ങൾ നടന്ന സ്ഥലമാണ് പള്ളൂർ.കണ്ണിപ്പൊയിൽ ബാലന്റെ മകനാണ് ബാബു. ആറു മാസം മുൻപു ബാബുവിന്റെ വീടിനു നേരെ ബോംബാക്രമണമുണ്ടായിരുന്നു.

ബാബുവിന്റെ കൊലപാതകത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.സമാധാനം നിലനിന്നിരുന്ന കണ്ണൂർ ജില്ലയിൽ ആർ എസ് എസിന്റെ കൊലക്കത്തി താഴെ വെക്കാൻ ഒരുക്കമല്ലെന്ന പ്രഖ്യാപനമാണ് ബാബുവിന്റെ കൊലപാതകത്തിലൂടെ തെളിയുന്നത്.ഒരു വർഷം മുൻപ് ബാബുവിനെ ആർ എസ് എസുകാർ അപായപ്പെടുത്താൻ ശ്രമം നടന്നിരുന്നെങ്കിലും അന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

കൂത്തുപറമ്പിൽ ആർ എസ് എസിന്റെ ആയുധപരിശീന ക്യാമ്പ് കഴിഞ്ഞതിന് ശേഷമാണ് നിഷ്ഠൂരമായിട്ടുള്ള ഈ കൊലപാതകം നടന്നത്.ഇത് ആർഎസ്എസ് നേതൃത്വം ആസൂത്രണം ചെയ്ത കൊലപാതകമാണ്.കൊലപാതക ഗൂഢാലോചനയെ കുറിച്ച് കൂടി പൊലീസ് അന്വേഷിക്കണമെന്നും എത്രയും പെട്ടന്ന് പ്രതികളെ പിടികൂടണമെന്നും സിപിഎം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.

കൊലപാതകത്തിൽ പ്രതിഷേധിച്ച് നാളെ കണ്ണൂർ ജില്ലയിലും മാഹിയിലും ഹർത്താലിന് സിപിഎം കണ്ണൂർ ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്തു.വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി.രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ്  ഹർത്താൽ.

കണ്ണൂർ സർവ്വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

അതിനിടെ മാഹിയിൽ ഒരു സിപിഎം പ്രവർത്തകന്കൂടെ വെട്ടേറ്റു..മാഹി ചെമ്പ്രയിലെ സുധീഷിനാണ് വെട്ടേറ്റത്.

ഡിവൈഎഫ്‌ഐ കല്ലുമ്മൽ പീടിക യൂണിറ്റ് സെക്രട്ടറി സെയ്തലവിക്കും വെട്ടേറ്റതായി വിവരമുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP