Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെമ്പിളൈ ഒരുമയുടെ പ്രക്ഷോഭത്തിന് ഐക്യധാർഡ്യം പ്രകടിപ്പിച്ച് സമരം തുടങ്ങിയ സി.ആർ. നീലകണ്ഠൻ ആശുപത്രിയിൽ; ചാനൽ ചർച്ചയിൽ പങ്കെടുക്കവേ ആം ആദ്മി നേതാവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു; സിആറിനു പകരം പാർട്ടിയുടെ വനിതാ നേതാവ് റാണി ആന്റോ നിരാഹാരം തുടരും

പെമ്പിളൈ ഒരുമയുടെ പ്രക്ഷോഭത്തിന് ഐക്യധാർഡ്യം പ്രകടിപ്പിച്ച് സമരം തുടങ്ങിയ സി.ആർ. നീലകണ്ഠൻ ആശുപത്രിയിൽ; ചാനൽ ചർച്ചയിൽ പങ്കെടുക്കവേ ആം ആദ്മി നേതാവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു; സിആറിനു പകരം പാർട്ടിയുടെ വനിതാ നേതാവ് റാണി ആന്റോ നിരാഹാരം തുടരും

മൂന്നാർ: അശ്ലീല പരാമർശം നടത്തിയ മന്ത്രി എം.എം. മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു സമരം നടത്തുന്ന പെമ്പിളൈ ഒരുമൈ കൂട്ടായ്മയ്ക്ക് ഐക്യധാർഡ്യം പ്രകടിപ്പിച്ചു നിരാഹാരം തുടങ്ങിയ ആം ആദ്മി പാർട്ടി നേതാവ് സി.ആർ. നീലകണ്ഠനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ചയാണ് അദ്ദേഹം സമരം ആരംഭിച്ചത്. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്നാണ് ആശുപത്രിയിലേക്കു മാറ്റിയത്.

ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ നീലകണ്ഠൻ നേരത്തേമുതൽ നേരിടുന്നുണ്ട്. ഇന്ന് രാത്രി സ്മരവേദിയിൽനിന്ന് ചാനൽ ചർച്ചയിൽ പങ്കെടുക്കവേ അദ്ദേഹത്തിന് ദേഹ്വാസാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കൈരളി ചാനലിന്റെ ചർച്ചയിൽ പങ്കെടുത്തു കഴിഞ്ഞപ്പോഴാണ് അദ്ദേഹത്തിന് ഛർദി അടക്കമുള്ള പ്രശ്‌നങ്ങൾ ഉണ്ടായത്. തുടർന്ന് സമീപത്തുള്ള ആശുപത്രിയിലേക്കു മാറ്റി. നീലകണ്ഠനു പകരം ആം ആദ്മിയുടെ വനിതാവിഭാഗം കോർഡിനേറ്റർ റാണി ആന്റോ നിരാഹാരം ഇരിക്കും.

നേരത്തേ സി.ആർ. നീലകണ്ഠനെതിരേ സിപിഎമ്മും ദേശാഭിമാനിയും രംഗത്തുവന്നിരുന്നു. സമരം നടത്തിയ നീലകണ്ഠൻ രാത്രി ആയപ്പോൾ ആഡംബര കാറിൽ ഇരുന്നു വിശ്രമിക്കുന്ന വീഡിയോ പ്രചരിപ്പിച്ചുകൊണ്ടായിരുന്നു ഇത്. എന്നാൽ സമരപ്പന്തലിൽ കട്ടിൽ ഇല്ലാതിരുന്നതുകൊണ്ടാണ് അദ്ദേഹം കാറിൽ വിശ്രമിച്ചതെന്നു പറഞ്ഞ് ആം ആദ്മി മറുപടി വീഡിയോയും പുറത്തിറക്കി.

പെമ്പിളൈ ഒരുമയുടെ സമരം പൊളിക്കാനുള്ള സി.പി.എം നേതൃത്വത്തിന്റെ നീക്കത്തിന്റെ ഭാഗമായിട്ടാണ് നീലകണ്ഠനെതിരേ വീഡിയോ പ്രചരിപ്പിച്ചതെന്നാണ് സൂചന. അശ്ലീല പരാമർശം നടത്തിയ മന്ത്രി എം.എം. മണിയുടെ രാജി ആവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ പ്രവർത്തകർ നടത്തുന്ന സമരത്തിനു പിന്തുണപ്രഖ്യാപിച്ചെത്തിയ സി.ആർ. നീലകണ്ഠൻ രാത്രിയായപ്പോൾ ആഡംബര കാറിൽ വിശ്രമിക്കുന്ന ദൃശ്യങ്ങളെന്നു പറഞ്ഞാണ് സിപിഎമ്മും ഡിവൈഎഫ്ഐയും വീഡിയോ പ്രചരിപ്പിച്ചത്.

ഇതിനു മറുപടി നല്കികൊണ്ടാണ് ആംആദ്മി പുതിയ വീഡിയോ ഫേസ്‌ബുക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സമര പന്തലിൽ രാത്രി നടക്കുന്നത് എന്താണെന്നും ഡിവൈഎഫ്ഐ പ്രവർത്തകർ പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യാവസ്ഥയെന്താണെന്നുമാണ് വീഡിയോയിൽ പറയുന്നത്. സമരം പൊളിക്കുകയെന്ന ലക്ഷ്യത്തോടെ പ്രചരിപ്പിക്കുന്ന വീഡിയോയാണ് ഡിവൈഎഫ്ഐയുടേതെന്നും ആം ആദ്മി പറയുന്നു.

ഇന്നലെയായിരുന്നു സമര പന്തലിലെ രാത്രി ദൃശ്യം എന്ന പേരിൽ സേഷ്യൽമീഡിയയിൽ വീഡിയോ പ്രചരിക്കപ്പെട്ടിരുന്നത്. ആളൊഴിഞ്ഞ സമരപന്തലും കാറിനകത്തിരിക്കുന്നു നിരാഹാര സമരം നടത്തുന്ന ആം ആദ്മി സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠന്റെയും ദൃശ്യങ്ങളായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. ഇതിനുള്ള വിശദീകരണമായാണ് ആം ആദ്മിയുടെ വീഡിയോ പുറത്ത് വന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP