Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദേശീയ ഗെയിംസ് ചുമതലക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; എസ്‌ബിറ്റി ജീവനക്കാരനായ ക്രിക്കറ്റ് താരം അറസ്റ്റിൽ

ദേശീയ ഗെയിംസ് ചുമതലക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; എസ്‌ബിറ്റി ജീവനക്കാരനായ ക്രിക്കറ്റ് താരം അറസ്റ്റിൽ

തിരുവനന്തപുരം: ദേശീയ ഗെയിംസ് ചുമതലക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് താരം അറസ്റ്റിൽ. എസ്‌ബിറ്റി കരമന കാലടി ബ്രാഞ്ചിലെ ജീവനക്കാരനായ അനീഷാ(28)ണു കാട്ടാക്കട പൊലീസിന്റെ പിടിയിലായത്.

എസ്‌ബിറ്റിയുടെ ക്രിക്കറ്റ് ടീമിലും അംഗമായ അനീഷ് പ്രമുഖ ക്രിക്കറ്റ് താരങ്ങൾക്കൊപ്പം പ്രധാന മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ദുലീപ് ട്രോഫിയിലും ഇയാൾ പങ്കെടുത്തിട്ടുണ്ട്.

ടെക്‌നോപാർക്കിലെ ജിംനേഷ്യത്തിൽ വച്ച് പരിചയപ്പെട്ട 36കാരിയെയാണ് ഇയാൾ പ്രേമം നടിച്ച് വശീകരിച്ചത്. ടെക്‌നോപാർക്ക് ജീവനക്കാരിയായിരുന്ന ഇവർ ദേശീയ ഗെയിംസിന്റെ ചില ചുമതലകളും വഹിച്ചിട്ടുണ്ട്. തച്ചോട്ടുകാവ് പെരുകാവിൽ വീട് വാങ്ങിയ അനീഷ് യുവതിയെ മാസങ്ങളോളം കൂടെ താമസിപ്പിച്ചാണ് പീഡനത്തിനിരയാക്കിയത്. ഇതിനിടെ ഗർഭിണിയായ യുവതിയെ ഇയാൾ അബോർഷന് വിധേയമാക്കിയതായും യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

തന്നെ ഉപേക്ഷിച്ച് അനീഷ് മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നതായി യുവതിക്ക് സൂചന ലഭിച്ചതാണ് പരാതിക്കിടയാക്കിയത്. നാലുമാസം മുമ്പ് യുവതി പൂജപ്പുര പൊലീസിൽ നൽകിയ പരാതിയിൽ അനീഷിനെതിരെ കേസെടുത്തെങ്കിലും ഇയാൾ ഒളിവിൽ പോയതിനാൽ പിടികൂടാനായില്ല. സൈബർ പൊലീസിന്റെ സഹായത്തോടെ ഇയാൾക്കുവേണ്ടി നിരീക്ഷണം നടത്തിവന്ന പൊലീസ് ഇയാൾ മലയിൻകീഴുള്ളതായി മനസിലാക്കി കേസ് അവിടേക്ക് കൈമാറുകയായിരുന്നു. കാട്ടാക്കട സിഐ മനോജ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തുടരന്വേഷണത്തിൽ ഇയാളെ പിടികൂടിയത്. പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP