Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇഞ്ചികൃഷി തർക്കത്തിൽ പ്രതികാരത്തിന് പന്ത്രണ്ടുകാരനെ വെട്ടികൊന്നു; കൊലയാളി ആത്മഹത്യയും ചെയ്തു; മാനന്തവാടി പനമരത്തെ ഞെട്ടിച്ചത് അടുത്ത ബന്ധുക്കൾക്കിടയിലെ തർക്കം

ഇഞ്ചികൃഷി തർക്കത്തിൽ പ്രതികാരത്തിന് പന്ത്രണ്ടുകാരനെ വെട്ടികൊന്നു; കൊലയാളി ആത്മഹത്യയും ചെയ്തു; മാനന്തവാടി പനമരത്തെ ഞെട്ടിച്ചത് അടുത്ത ബന്ധുക്കൾക്കിടയിലെ തർക്കം

മാനന്തവാടി: പാലു വാങ്ങാൻ വീട്ടിൽ നിന്നിറങ്ങിയ പന്ത്രണ്ടുകാരനെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കുട്ടിയെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നയാളെ തൂങ്ങിമരിച്ച നിലയിലും കാണപ്പെട്ടു. അഞ്ചുകുന്ന് വാറുമ്മൽകടവിൽ ഇന്ന് രാവിലെയാണ് സംഭവം. കളത്തിൽ മോഹനൻ ശുഭ ദമ്പതികളുടെ മകൻ അതുൽ കൃഷ്ണൻ (12) ആണ് കൊല്ലപ്പെട്ടത്. വിജയപ്രസാദ് (32) എന്നയാളെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

തൂങ്ങിമരിച്ച വിജയപ്രസാദും അതുൽ കൃഷ്ണന്റെ പിതാവ് മോഹനനും തമ്മിൽ ഇഞ്ചിക്കൃഷി സംബന്ധിച്ച തർക്കം നിലനിന്നിരുന്നുവത്രെ. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മോഹനനോടുള്ള പ്രതികാരം തീർക്കാൻ അതുലിനെ വിജയപ്രസാദ് കൊല്ലുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പാൽ വാങ്ങാനായി പോകവെ വാറുമ്മൽക്കടവ് റോഡിൽ നിന്നും മാറി കളത്തിങ്കൽ റോഡിൽ വച്ചാണ് അതുൽ കൃഷ്ണക്ക് വെട്ടേറ്റത്.

നിലവിളി കേട്ട് അയൽവാസിയായ പാർവതി ഓടിയെത്തിയപ്പോൾ അതുൽകൃഷ്ണ രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. തൊട്ട് പിറകിലായി എത്തിയ പാർവതിയുടെ ഭർത്താവ് ഭാസ്‌ക്കരൻ, മകൻ സുഭാഷ് എന്നിവർ ചേർന്ന് അതുലിനെ ജില്ലാശുപത്രിയിലേക്ക് കൊണ്ടും പോകും വഴി മരണപ്പെടുകയായിരുന്നു. കൊലപാതകി സമീപത്ത് എവിടെയെങ്കിലും ഒളിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ പൊലിസ് നിർദ്ദേശാനുസരണം നടത്തിയ തെരച്ചിലിലാണ് വിജയ പ്രസാദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹത്തിന് സമീപത്ത് നിന്നും കൊലക്ക് ഉപോഗിച്ച കത്തിയും സഞ്ചിയും കണ്ടെടുത്തു. മീനങ്ങാടി സി.ഐ ടി.എൻ സജീവിനാണ് അന്വേഷണച്ചുമതല. അതുലിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി. അഞ്ചുകുന്ന് ഗാന്ധിമെമോറിയൽ സ്‌കൂളിൽ നിന്ന് ഏഴാംക്ല ാസ് വിജയിച്ച അതുൽ ദ്വാരക സേക്രട്ട് ഹാർട്ട് സ്‌കൂളിൽ ചേരാനിരിക്കുകയായിരുന്നു. അതുലിന്റെ ഏക സഹോദരി അപർണ്ണ പനമരം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ +2 വിദ്യാർത്ഥിനിയാണ്. വിജയപ്രസാദിന്റെ സഹോദരി വിന്ധ്യ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP