Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകൾ പൊലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്

എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകൾ പൊലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം: എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകൾ പൊലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ഷെയ്ഖ് ദർവേഷ് സാഹിബ് അന്വേഷണത്തിന് നേരിട്ട് മേൽനോട്ടം വഹിക്കും. പൊലീസ് അസോസിയേഷൻ ഭാരവാഹികളുമായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നടത്തിയ ചർച്ചയിലാണ് തീരുമാനം. തന്റെ കൈകളിൽ കയറിപ്പിടിച്ചെന്ന സുധേഷ് കുമാറിന്റെ മകളുടെ പരാതിയും ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ പരിധിയിൽ വരും.

നിലവിൽ ഈ സംഭവത്തെ കുറിച്ച് തിരുവനന്തപുരം സിറ്റി ക്രൈം റെക്കാഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമീഷണർ പ്രതാപൻ അന്വേഷണം നടത്തിവരികയാണ്. മർദ്ദനമേറ്റ ഡ്രൈവറും തിരുവനന്തപുരം ആര്യനാട് സ്വദേശിയുമായ ഗവാസ്‌കറിന് 50,?000 രൂപ ചികിത്സാ സഹായം നൽകാനും തീരുമാനിച്ചു. കാലങ്ങളായി മുടങ്ങിക്കിടക്കുന്ന പൊലീസ് സ്റ്റാഫ് കൗൺസിൽ യോഗങ്ങൾ ഉടൻ വിളിക്കും. എല്ലാ ജില്ലകളിലുമുള്ള പരാതികളിൽ നടപടി എടുക്കേണ്ട ചുമതല സ്റ്റാഫ് കൗൺസിൽ യോഗങ്ങൾക്കാണ്.

അതേസമയം,? ആംഡ് ബറ്റാലിയൻ മേധാവി സ്ഥാനത്ത് നിന്ന് നീക്കപ്പെട്ട സുധേഷ് കുമാറിനോട് പൊലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാൻ ഡി.ജി.പി നിർദ്ദേശിച്ചു. സംഭവത്തെ കുറിച്ച് മുഖ്യമന്ത്രി ഡി.ജി.പിയോട് വിശദീകരണം തേടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പി സുധേഷ് കുമാറിനെ വിളിച്ചുവരുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP