Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്കൽപൊലീസ് തെളിവു ശേഖരണത്തിൽ ഉഴപ്പരുതെന്ന് ക്രൈംബ്രാഞ്ച്; പല അന്വേഷണങ്ങളേയും ഇത് പ്രതികൂലമായി ബാധിക്കുന്നതായും പൊലീസ് ആസ്ഥാനത്തെ യോഗത്തിൽ ആക്ഷേപം; ഇഴഞ്ഞുനീങ്ങുന്ന കേസുകൾ വേഗത്തിലാക്കാനും നിർദ്ദേശം

ലോക്കൽപൊലീസ് തെളിവു ശേഖരണത്തിൽ ഉഴപ്പരുതെന്ന് ക്രൈംബ്രാഞ്ച്; പല അന്വേഷണങ്ങളേയും ഇത് പ്രതികൂലമായി ബാധിക്കുന്നതായും പൊലീസ് ആസ്ഥാനത്തെ യോഗത്തിൽ ആക്ഷേപം; ഇഴഞ്ഞുനീങ്ങുന്ന കേസുകൾ വേഗത്തിലാക്കാനും നിർദ്ദേശം

തിരുവനന്തപുരം: കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് തെളിവുശേഖരിക്കുന്നതിൽ ലോക്കൽ പൊലീസിൽ അലംഭാവം കൂടുന്നതായി ക്രൈംബ്രാഞ്ചിന്റെ വിമർശനം. തുടക്കത്തിലെ ലഭിക്കുന്ന വ്യക്തമായ തെളിവുകൾ വളരെ നിർണായകമാണ് ഓരോ കേസിലുമെന്നും അത് ഇല്ലാതാവുന്നതോടെ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നതായും ആണ് വിമർശനം ഉയരുന്നത്. ഇതോടെ പ്രതികൾ രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടാവുമെന്നും ക്രൈംബ്രാഞ്ച് മുന്നറിയിപ്പ് നൽകുന്നു.

കേസ് ആദ്യം അന്വേഷിക്കാൻ എത്തുന്ന ലോക്കൽ പൊലീസ് ഉദ്യോഗസ്ഥർ തെളിവുശേഖരണത്തിൽ വീഴ്ച വരുത്തരുതെന്ന് ക്രൈംബ്രാഞ്ച് നിർദ്ദേശം നൽകി. വ്യക്തമായ തെളിവുകൾ ശേഖരിക്കാനാകാതെ അത് തുടരന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും ഇന്ന് പൊലീസ് ആസ്ഥാനത്ത് ചേർന്ന ക്രൈം റിവ്യൂ യോഗത്തിൽ പൊലീസിനെതിരേ ക്രൈംബ്രാഞ്ച് വിമർശനമുന്നയിച്ചു.

പ്രധാന കേസുകളുടെ അന്വേഷണം യോഗം അവലോകനം ചെയ്തു. വിവിധ ഏജൻസികളുടെ ഏകോപനമില്ലായ്മയും കേസുകളുടെ അന്വേഷണ പുരോഗതിയെ ബാധിക്കുന്നുണ്ട്. പലപ്പോഴും അന്വേഷണത്തിൽ കാലതാമസം വരികയും വിമർശനത്തിന് കാരണമാകുകയും ചെയ്യുന്നുണ്ട്- യോഗം വിലയിരുത്തി. ഈ വിഷയങ്ങളിലെല്ലാം വിശദമായ ചർച്ചയാണ് യോഗത്തിൽ നടന്നത്.

കേസന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് എസ്‌പിമാരും അന്വേഷണ ഉദ്യോഗസ്ഥരും സമർപ്പിച്ചു. ഏറെക്കാലമായി ഇഴഞ്ഞുനീങ്ങുന്ന അന്വേഷണങ്ങൾ വേഗത്തിലാക്കാൻ യോഗം നിർദ്ദേശിച്ചു. പനിബാധിച്ചതിനാൽ ഡി.ജി.പി ലോക്‌നാഥ് ബെഹറ യോഗത്തിൽ പങ്കെടുത്തില്ല. അന്വേഷണത്തിന് ചട്ടങ്ങൾ നിർദ്ദേശിച്ച് ഡി.ജി.പി പിന്നീട് ഉത്തരവിറക്കുമെന്ന് പൊലീസ് ആസ്ഥാനം അറിയിച്ചു. ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. എ.ഡി.ജി.പിമാർ, ക്രൈംബ്രാഞ്ച് എസ്‌പിമാർ തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP