Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോടിയേരി കയറിയ കൂപ്പർ കാർ ഉടമക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം; കാരാട്ട് ഫൈസലിനെതിരെ അന്വേഷണം നടത്താൻ തീരുമാനിച്ചത് പുതുച്ചേരി വാഹനം രജിസ്റ്റർ ചെയ്തത് വ്യാജ വിലാസത്തിലാണെന്ന് കണ്ടെത്തലിനെ തുടർന്ന്

കോടിയേരി കയറിയ കൂപ്പർ കാർ ഉടമക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം; കാരാട്ട് ഫൈസലിനെതിരെ അന്വേഷണം നടത്താൻ തീരുമാനിച്ചത് പുതുച്ചേരി വാഹനം രജിസ്റ്റർ ചെയ്തത് വ്യാജ വിലാസത്തിലാണെന്ന് കണ്ടെത്തലിനെ തുടർന്ന്

കോഴിക്കോട്: ജനജാഗ്രത യാത്രക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സഞ്ചരിച്ച മിനി കൂപ്പർ കാറിന്റെ ഉടമ കാരാട്ട് ഫൈസലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. കോടിയേരി ബാലകൃഷ്ണന്റെ യാത്രയോടെ വിവാദത്തിലായ കൂപ്പർ രജിസ്റ്റർ ചെയ്തത് വ്യാജ വിലാസത്തിലാണെന്ന് വ്യക്തമായ സാഹചര്യത്തിൽ കൂടിയാണ് അന്വേഷണം.

പുതുച്ചേരി വാഹനം രജിസ്റ്റർ ചെയ്തത് വ്യാജ വിലാസത്തിലാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ തീരുമാനിച്ചത്. പുതുച്ചേരി വാഹനതട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധിപ്പേർക്കെതിരെ കൈബ്രാഞ്ച് കേസെടുത്തിരുന്നു. എന്നിട്ടും സിപിഎമ്മിന്റെ കൊടുവള്ളി നഗരസഭ കൗൺസിലറായ കാരാട്ട് ഫൈസലിനെതിരെ കേസെടുക്കാത്തത് വിവാദമായിരുന്നു. ഇതുസംബന്ധിച്ച് ആരോപണങ്ങൾ തുടരുന്നതിനിടെയാണ് ക്രൈം ബ്രാഞ്ച് കാരാട്ട് ഫൈസലിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് നിരവധിപ്പേർ ആരോപണം നേരിടുന്നുണ്ട്. സിനിമതാരങ്ങളായ ഫഹദ് ഫാസിൽ, അമല പോൾ എന്നിവരും ബിജെപി എംപിയായ സുരേഷ് ഗോപിയും സമാനമായ ആരോപണം നേരിടുന്നുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP