Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശശീന്ദ്രന്റെ അശ്ലീല ഫോൺ സംഭാഷണം ആന്വേഷിക്കുന്ന പൊലീസ് സംഘം പരിശോധനയുമായി ഇന്നും മംഗളം ചാനലിൽ; അജിത്ത് കുമാർ അടക്കമുള്ള ഒൻപത് പ്രതികളുടേയും അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി

ശശീന്ദ്രന്റെ അശ്ലീല ഫോൺ സംഭാഷണം ആന്വേഷിക്കുന്ന പൊലീസ് സംഘം പരിശോധനയുമായി ഇന്നും മംഗളം ചാനലിൽ;  അജിത്ത് കുമാർ അടക്കമുള്ള ഒൻപത് പ്രതികളുടേയും അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി

എ.കെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച അശ്ലീല ഫോൺ സംഭാഷണം അന്വേഷിക്കുന്ന പൊലീസ് സംഘം മംഗളം ചാനലിന്റെ ഓഫീസിൽ പരിശോധന നടത്തി. ഉച്ചയോടെയാണ് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ചാനൽ ഓഫീസിൽ പരിശോധന തുടങ്ങിയത്.

കേസിൽ മൊഴി നൽകാനായി പ്രതികളായ മാധ്യമപ്രവർത്തകർക്ക് അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. എന്നാൽ പ്രതികളാരും ഹാജരാകാതെ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. അതുവരെ അറസ്റ്റ് ചെയ്യരുതെന്ന പ്രതികളുടെ അഭിഭാഷകന്റെ വാദവും ഹൈക്കോടതി തള്ളി. പ്രതികളുടെ അറസ്റ്റ് തടയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രതികളെ അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പ് നൽകാൻ കഴിയില്ലെന്ന് സർക്കാരിനായി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചിട്ടുണ്ട്.

നോട്ടീസ് നൽകിയിട്ടും പ്രതികൾ മൊഴി നൽകാൻ ഇതുവരെ ഹാജരായില്ലെന്ന് ഡിജിപിയും ഹൈക്കോടതിയെ അറിയിച്ചു. നോട്ടീസ് ലഭിക്കാത്തതിനാലാണ് പ്രതികൾ ഹാജരാകാതിരുന്നതെന്ന മറുപടിയാണ് പ്രതിഭാഗം അഭിഭാഷകൻ നൽകിയത്. ഇത അംഗീകരിക്കാതിരുന്ന കോടതി അറസ്റ്റ് തടയാനാകില്ലെന്ന് വ്യക്തമാക്കി.

മംഗളം ചാനൽ ചെയർമാൻ സിഇഒ ആർ.അജിത്കുമാർ എന്നിവരടക്കം ചാനലിലെ ഒൻപത് പേരാണ് കേസിൽ പ്രതിചേർത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP