Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പിണറായി ഭരിച്ച എട്ട് മാസം കൊണ്ട് ക്രിമിനൽ കേസുകൾ കുത്തനെ ഉയർന്നു; രാഷ്ട്രീയ കൊലപാതകങ്ങൾ മാത്രം 18; 1100 പീഡനക്കേസുകളിൽ 630ഉം കുട്ടികൾക്കെതിരെ; സാദാചാര ഗുണ്ടകൾ പതിവാകുന്നു; സ്ത്രീകളുടെ സുരക്ഷയിൽ ഉറപ്പൊന്നുമില്ല; ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ടുമായി മനോരമ ന്യൂസ്

പിണറായി ഭരിച്ച എട്ട് മാസം കൊണ്ട് ക്രിമിനൽ കേസുകൾ കുത്തനെ ഉയർന്നു; രാഷ്ട്രീയ കൊലപാതകങ്ങൾ മാത്രം 18; 1100 പീഡനക്കേസുകളിൽ 630ഉം കുട്ടികൾക്കെതിരെ; സാദാചാര ഗുണ്ടകൾ പതിവാകുന്നു; സ്ത്രീകളുടെ സുരക്ഷയിൽ ഉറപ്പൊന്നുമില്ല; ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ടുമായി മനോരമ ന്യൂസ്

തിരുവനന്തപുരം: ഇടതുസർക്കാർ അധികാരത്തിലെത്തിയശേഷം എട്ടു മാസത്തിനിടെ സംസ്ഥാനത്ത് 1.75 ലക്ഷം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തതായി രഹസ്യാന്വേഷണ റിപ്പോർട്ട്. മനോരമ ന്യൂസ് ചാനലാണ് ഈ വിവരം പുറത്തുവിട്ടത്. എന്നാൽ സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച വാർത്തകൾ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് ഇന്റലിജൻസ് ഡിജിപി മുഹമ്മദ് യാസിൻ അറിയിച്ചു. ക്രമസമാധാന നില തകർന്നതായുള്ള റിപ്പോർട്ട് ഇന്റലിജൻസ് വിഭാഗത്തിൽ നിന്ന് എവിടേക്കും അയച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തും.

മനോരമ ന്യൂസ് പുറത്തുവിട്ട വാർത്ത ഇങ്ങനെ: യുഡിഎഫ് സർക്കാർ ഭരണത്തിലിരിക്കെ ഇതേ കാലയളവിൽ ഉണ്ടായതിനെക്കാൾ 61,000 ക്രിമിനൽ കേസുകൾ കൂടുതൽ രജിസ്റ്റർ ചെയ്യപ്പെട്ടുവെന്നും ആഭ്യന്തരവകുപ്പിനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. എട്ടു മാസത്തിനിടെ സംസ്ഥാനത്തു പതിനെട്ട് രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നു. പീഡനക്കേസുകൾ 1100; ഇതിൽ 630 കേസുകളിലും ഇരകൾ പ്രായപൂർത്തിയാകാത്ത കുട്ടികളാണ്. സ്ത്രീപീഡനത്തിൽ മാത്രം 330 കേസുകൾ വർധിച്ചു. സദാചാര ഗുണ്ടകളുടെ ആക്രമണങ്ങൾ വർധിക്കുന്നതായും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.

സ്ത്രീസുരക്ഷ ലക്ഷ്യമിട്ടു സർക്കാർ ആവിഷ്‌കരിച്ച ഓപ്പറേഷൻ കാവലാൾ, പിങ്ക് പൊലീസ് പദ്ധതികളൊന്നും ഗുണം ചെയ്തില്ല. നിയമസഭാ സമ്മേളനത്തോടനുബന്ധിച്ച് ആഭ്യന്തരവകുപ്പിന്റെ നിർദേശപ്രകാരമാണു രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് തയാറാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP