Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ക്വാറി ഉടമകളുടെ സമരം പിൻവലിച്ചു; തീരുമാനം മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്കുശേഷം; ചെറുകിട ക്വാറികളിൽ പണിമുടക്കു തുടരും

ക്വാറി ഉടമകളുടെ സമരം പിൻവലിച്ചു; തീരുമാനം മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്കുശേഷം; ചെറുകിട ക്വാറികളിൽ പണിമുടക്കു തുടരും

കൊച്ചി: ക്വാറി ഉടമകൾ നടത്തി വന്ന സമരം പിൻവലിച്ചു. മുഖ്യമന്ത്രിയുമായി നടന്ന ചർച്ചയിലാണു സമരം പിൻവലിക്കാനുള്ള തീരുമാനമുണ്ടായത്.

അതേസമയം, ചെറുകിട ക്വാറി ഉടമകൾ നടത്തുന്ന സമരം തുടരും. ക്വാറി ഉടമകളുടെ പ്രശ്‌നം പരിഹരിക്കാൻ മന്ത്രിതല സമിതി രൂപവൽക്കരിക്കാനും ചർച്ചയിൽ തീരുമാനമായി.

കൊച്ചി മെട്രോ റെയിൽ, കൊച്ചി എണ്ണശുദ്ധീകരണ ശാലയുടെ രണ്ടാംഘട്ടം എന്നിവയുടെ നിർമ്മാണം അടക്കമുള്ളവയെ ക്വാറി സമരം പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രശ്‌നത്തിൽ ഇടപെട്ടത്.

മൂന്നാഴ്ച പിന്നിട്ട ക്വാറി ക്രഷർ ഖനനമേഖലയിലെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ടിപ്പർ ലോറി ഉടമകൾ സംസ്ഥാന വ്യാപകമായി ശനിയാഴ്ച അർധരാത്രി മുതൽ സമരം തുടങ്ങിയത് നിർമ്മാണ മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കിയിരുന്നു.

കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോ റെയിൽ പോലും ക്വാറി സമരത്തെ തുടർന്ന് നിശ്ചിത സമയത്ത് പൂർത്തിയാകില്ലെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. ക്വാറികളുടെ സമരം മൂലം അസംസ്‌കൃത വസ്തുക്കൾ കിട്ടാത്ത സ്ഥിതിയിൽ കരാറുകാർ പോലും പദ്ധതിയിൽ നിന്നും പിൻവാങ്ങുന്ന അവസ്ഥയിലായിരുന്നു കാര്യങ്ങൾ. തൊഴിലാളി സമരങ്ങളും സ്ഥലം ഏറ്റെടുപ്പും വൈകുന്നത് മൂലം പദ്ധതി കൃത്യസമയത്ത് നടപ്പാക്കാൻ സാധിക്കുമോ എന്ന സംശയം നേരത്തെ മെട്രോമാൻ ഇ ശ്രീധരനും ഉന്നയിച്ചിരുന്നു.

കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജയ്റ്റ്‌ലി പൊതുബജറ്റിൽ കൊച്ചി മെട്രോയ്ക്ക് 872.88 കോടിയുടെ കേന്ദ്ര നിക്ഷേപം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൊച്ചി മെട്രോ നിർമ്മാണം വൈകുമെന്ന് വ്യക്തമാക്കി ഡിഎംആർസി രംഗത്തെത്തിയത്. മുൻനിശ്ചയ പ്രകാരം 2016 ജൂണിനകം മെട്രോ പൂർത്തിയാക്കാമെന്നത് വിദൂരസ്വപ്നം മാത്രമാണെന്ന് ഡിഎംആർസി അറിയിച്ചു. ക്വാറി സമരം മൂലം രണ്ടാഴ്ചയിലേറെയായി മെട്രോ നിർമ്മാണം മുടങ്ങിക്കിടക്കുകയാണ്. ഇതിന് പിന്നാലെയാണ് 2016 ജൂണിന് മുൻപ് മെട്രോ നിർമ്മാണം പൂർത്തീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി ഡിഎംആർസി രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP