Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിന് രണ്ടര ലക്ഷം; കടകംപള്ളി എഴുതിയെടുത്തത് 121,705 രൂപ; തോമസ് ഐസക് 25,946 രൂപ; തോമസ് ചാണ്ടിക്ക് കൊടുത്തത് 1,28,828 രുപയും; കർട്ടനിടാൻ മാത്രം മന്ത്രിമാർ ഖജനാവിൽ നിന്നെടുത്തത് എട്ടരലക്ഷം

മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിന് രണ്ടര ലക്ഷം; കടകംപള്ളി എഴുതിയെടുത്തത് 121,705 രൂപ; തോമസ് ഐസക് 25,946 രൂപ; തോമസ് ചാണ്ടിക്ക് കൊടുത്തത് 1,28,828 രുപയും; കർട്ടനിടാൻ മാത്രം മന്ത്രിമാർ ഖജനാവിൽ നിന്നെടുത്തത് എട്ടരലക്ഷം

തിരുവനന്തപുരം : മന്ത്രിമന്ദിരങ്ങൾക്ക് മോടികൂട്ടാനും പിണറായി സർക്കാർ ചെലവാക്കിയത് ലക്ഷങ്ങൾ എന്ന് റിപ്പോർട്ട്. മന്ത്രിമന്ദിരങ്ങളിലെ കർട്ടൻ മാത്രം മാറ്റാൻ ചിലവഴിച്ചത് എട്ടര ലക്ഷം രൂപയാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ കർട്ടന് ചെലവായത് രണ്ടര ലക്ഷം രൂപ.

ആരോഗ്യമന്ത്രി കെ.കെ. ശൈലജ 75,516 രൂപയും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ 121,705 രൂപയും, ഭക്ഷ്യമന്ത്രി പി.തിലോത്തമൻ 151,972 രൂപയും, വൈദ്യുതമന്ത്രി എംഎം മണി 33,990 രൂപയും, എ.കെ. ബാലൻ 30,350 രൂപയുമാണ് കർട്ടനായി മാത്രം ചെലവാക്കിയത്. മന്ത്രി തോമസ് ഐസക്ക് കർട്ടനായി ചെലവാക്കിയത് 25,946 രൂപയാണ്.

മുന്മന്ത്രിമാരായ തോമസ് ചാണ്ടി 128,828 രൂപയും, ഇ.പി. ജയരാജൻ 39,071 രൂപയും കർട്ടനായി ചെലവാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP