Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിയമങ്ങൾ സ്വർണം കടത്തുന്നവർക്കൊപ്പം; കള്ളക്കടത്തുകാരെല്ലാം രക്ഷപ്പെടുന്നു; ആറുമാസം കൊണ്ട് കുറ്റപത്രമില്ലെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥർ കുടുങ്ങും;' കേസുകൾ എഴുതിത്ത്തള്ളി കസ്റ്റംസുകാർ സ്വയരക്ഷ നേടുന്നു

നിയമങ്ങൾ സ്വർണം കടത്തുന്നവർക്കൊപ്പം; കള്ളക്കടത്തുകാരെല്ലാം രക്ഷപ്പെടുന്നു; ആറുമാസം കൊണ്ട് കുറ്റപത്രമില്ലെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥർ കുടുങ്ങും;' കേസുകൾ എഴുതിത്ത്തള്ളി കസ്റ്റംസുകാർ സ്വയരക്ഷ നേടുന്നു

കൊച്ചി: സ്വർണക്കടത്തു കേസുകളിൽ പ്രതികൾ ആറുമാസം കൊണ്ട് വിചാരണയില്ലാതെ കുറ്റവിമുക്തരാകുന്നു. നിയമത്തിലെ പഴുത് ഉപയോഗിച്ചാണ് രക്ഷപ്പെടൽ. സ്വർണക്കടത്തു പിടികൂടിയാൽ കസ്റ്റംസ് ആക്ട് പ്രകാരം ആറുമാസത്തിനകം തെളിവുകൾ കണ്ടെത്തി കുറ്റപത്രം നൽകണമെന്നാണ് വ്യവസ്ഥ. ഇതാണ് പ്രതികൾക്ക് തുണയാകുന്നത്. അതുകൊണ്ട് തന്നെ സ്വർണ്ണക്കടത്തിലെ കേസ് അന്വേഷണങ്ങളൊന്നും ഒരിടത്തും എത്താറുമില്ല.

സ്വർണ്ണക്കടത്തിലെ പ്രധാനപ്രതികളെല്ലാം വിദേശ മലയാളികളാണ്. കാരിയർമാരാണ് എപ്പോഴും പിടിയിലാകുന്നത്. കേസിലുൾപ്പെടുന്ന വിദേശമലയാളികളെ ഇന്ത്യയിലെത്തിക്കാൻ കസ്റ്റംസ് നിയമത്തിൽ പ്രത്യേക വകുപ്പുകളില്ല. നികുതി വെട്ടിച്ച് നടത്തിയ സ്വർണക്കടത്ത് ആറുമാസത്തിനകം തെളിയിക്കാനാകാതെ വന്നാൽ പ്രതികൾക്ക് കസ്റ്റംസിനെതിരെ കേസ് നൽകാമെന്ന വ്യവസ്ഥയും ഉണ്ട്. അതുകൊണ്ട് തന്നെ കേസുകൾ അവസാനിപ്പിക്കാൻ ഉദ്യോഗസ്ഥരെ നിർബന്ധിതരാവുകയാണ്. അല്ലെങ്കിൽ വൻകിടക്കാർക്ക് മുന്നിൽ കേസെടുത്ത ഉദ്യോഗസ്ഥർ കുടുങ്ങും. അതുകൊണ്ടുതന്നെ ഇത്തരം കേസുകൾ ആറുമാസത്തിനകം തെളിവില്ലെന്ന കാരണത്താൽ അവസാനിപ്പിക്കുകയാണ് പതിവെന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെ ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥൻ പറയുന്നു.

ഏകദേശം 4400 സ്വർണ കള്ളക്കടത്തു കേസുകൾ 201415 കാലഘട്ടത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ആണ് 1120 കോടി വിലവരുന്ന സ്വർണ കള്ളക്കടത്ത് പിടിച്ചത്. ഇതിൽ ഭൂരിഭാഗം കേസുകളിലും അന്വേഷണം നിലച്ചമട്ടാണ്. 201213 ൽ കേസുകളുടെ എണ്ണം 870 ആയിരുന്നെങ്കിൽ 201314 ആയപ്പോൾ 2700 കേസായി. ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെ മാത്രം 38,608 കോടി രൂപയുടെ സ്വർണ കള്ളക്കടത്താണ് നടന്നത്. ഒളിച്ചുകടത്തുന്ന സ്വർണത്തിന്റെ 10 ശതമാനമേ പിടിയിലാകുന്നുള്ളു.

സ്വർണം സ്വർണക്കട്ടികളായും മറ്റു മെറ്റലുകളുമായി കൂട്ടിക്കലർത്തിയും ഒളിച്ചുകടത്തുന്നു എന്നാണ് പൊതുവായ രീതി. ഇതിനു പുറമെ സ്വർണ ക്ലിപ്പുകൾ, സിപ്പുകൾ, ഇലക്ട്രിക് വയർ മുതലായവ ആയും ഉപയോഗിച്ചും കടത്തുന്നു. കാപ്പിപ്പൊടിയിൽ പൊടിച്ചു ചേർത്തും ഈന്തപ്പഴത്തിന്റെ രൂപത്തിലാക്കി ബ്രൗൺ നിറം സ്‌പ്രേ ചെയ്തും സ്വർണം കടത്തുന്നുണ്ട്. ഒരുവർഷത്തിനിടെ സ്വർണക്കടത്തു കേസുകളിൽ പിടിയിലായവരിൽ ഏറെയും വിമാനത്താവളങ്ങളിലെ കരാർ ജീവനക്കാരാണ്. കസ്റ്റംസ്, ഇമിഗ്രേഷൻ വിഭാഗങ്ങളിലെ പ്രമുഖരെപ്പോലും വിലയ്ക്കെടുത്താണ് നീക്കങ്ങൾ. എന്നാൽ ഇവയെല്ലാം പിടികൂടിയതോടെ സ്വർണ്ണക്കടത്ത് കുറയുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

നിയമത്തിലെ പഴുതുകളാണ് ഇതിന് വഴിയൊരുക്കുന്നത്. ആറുമാസത്തിനകം കേസ് കണ്ടെത്താനാകില്ലെന്ന് ഇതിന് നേതൃത്വം നൽകുന്നവർക്ക് അറിയാം. കാരിയർമാരേയും ഇത് പറഞ്ഞു മനസ്സിലാക്കുന്നു. അതുകൊണ്ട് തന്നെ ഒരിക്കൽ പിടിക്കപ്പെട്ടാലും അവർ സ്വർണ്ണക്കടത്തിന് എത്തുന്നു. അങ്ങനെ കടത്തുന്നതിന്റെ പത്തിലൊരു ശതമാനം മാത്രമേ കസ്റ്റംസ് പിടിക്കുന്നുള്ളൂ എന്നതാണ് യാഥാർത്ഥ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP