Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിയെച്ച സൈബർ ആക്രമണം കേരളത്തിലും; ആക്രമണം തിരുവനന്തപുരം റൂറൽ എസ് പി ഓഫീസിൽ; 50 കമ്പ്യൂട്ടറുകൾ തകരാറിലായി

പിയെച്ച സൈബർ ആക്രമണം കേരളത്തിലും; ആക്രമണം തിരുവനന്തപുരം റൂറൽ എസ് പി ഓഫീസിൽ; 50 കമ്പ്യൂട്ടറുകൾ തകരാറിലായി

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കമ്പ്യൂട്ടർ ശൃംഖലയെ തകർത്ത സൈബർ ആക്രമണം കേരളത്തിലും.തിരുവനന്തപുരം റൂറൽ എസ് പി ഓഫീസിലാണ് പിയെച്ച റാൻസംവെയർ
 ആക്രമണമുണ്ടായതായി സ്ഥിരീകരിച്ചിരിക്കുന്നത്.50 കമ്പ്യൂട്ടറുകൾക്ക് തകരാറുണ്ടായതായാണ് പ്രാഥമിക വിവരം.

നേരത്തെ മുംബൈ ജവഹർലാൽ നെഹ്‌റു തുറമുഖത്തെ കംപ്യൂട്ടറുകളിൽ 'പിയെച്ച' റാസൻസംവേർ ബാധിച്ചതായി അധികൃതർ അറിയിച്ചിരുന്നു. മൂന്നു ടെർമിനലിൽ ഒന്നിലാണ് ആക്രമണം. ഇവിടെനിന്നുള്ള ചരക്കു നീക്കത്തെ ഇതു ബാധിച്ചു. തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമം നടക്കുകയാണെന്നും അവർ വ്യക്തമാക്കിയിരുന്നു.

വാനാക്രൈ റാൻസംവേർ ആക്രമണത്തിന്റെ ആഘാതത്തിൽനിന്നു കരകയറുന്നതിനിടയിലാണു പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. യുക്രെയ്‌നിലും റഷ്യയിലും ആരംഭിച്ച സൈബർ ആക്രമണം അതിവേഗം പടിഞ്ഞാറൻ യൂറോപ്പിലേക്കും അമേരിക്കയിലേക്കും പടർന്നിരിക്കുകയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP