Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ദിലീപിന്റെ പണക്കൊഴുപ്പിൽ അധികാരത്തിന്റെ മോന്തായങ്ങൾ വളഞ്ഞു; താരത്തിന്റെ തീയറ്ററിന് വേണ്ടി ചീഫ് ടൗൺ പ്ലാനർ അംഗീകരിച്ച പ്ലാൻ റദ്ദ് ചെയ്തു; ചാലക്കുടി നഗരസഭയിൽ ഡി സിനിമാസിന്റെ കൈവശാവകാശ രേഖകൾ അടക്കം കാണാതായെന്ന് റിപ്പോർട്ട്

ദിലീപിന്റെ പണക്കൊഴുപ്പിൽ അധികാരത്തിന്റെ മോന്തായങ്ങൾ വളഞ്ഞു; താരത്തിന്റെ തീയറ്ററിന് വേണ്ടി ചീഫ് ടൗൺ പ്ലാനർ അംഗീകരിച്ച പ്ലാൻ റദ്ദ് ചെയ്തു; ചാലക്കുടി നഗരസഭയിൽ ഡി സിനിമാസിന്റെ കൈവശാവകാശ രേഖകൾ അടക്കം കാണാതായെന്ന് റിപ്പോർട്ട്

തൃശൂർ: നടൻ ദിലീപിന്റെ ഡി സിനിമാസിന് വേണ്ടി ഉദ്യോഗസ്ഥ തലത്തിൽ അടിമുടി ക്രമക്കേടുകൾ നടന്നതായി സൂചന. വെട്ടലും തിരുത്തലും റക്കാലും മറ്റും താരത്തിന്റെ തീയ്യറ്റർ സമുച്ഛയത്തിന് വേണ്ടി നടന്നുവെന്നാണ് അറിയുന്നത്. ഡി സിനിമാസ് തീയറ്ററിന് വേണ്ടി ചീഫ് ടൗൺ പ്ലാനർ അംഗീകരിച്ച രൂപരേഖ 2015 ജനുവരി അഞ്ചിന് റദ്ദ് ചെയ്തിരുന്നതായി കണ്ടെത്തൽ. വൈസ് ചെയർമാൻ പി.കെ. വിൻസെന്റിനു ലഭിച്ച വിവരത്തെ തുടർന്ന് ഫയൽ പരിശോധിച്ചപ്പോഴാണ് ഇക്കാര്യമറിയുന്നത്. തിയേറ്ററിൽ ചില അനധികൃത നിർമ്മാണങ്ങൾ നടന്നതായി ബാബു ജോസഫ് പുത്തനങ്ങാടി നൽകിയ പരാതിയെ തുടർന്ന് ചീഫ് ടൗൺ പ്ലാനർ വിജിലൻസ് വിഭാഗം നഗരസഭയിൽ നടത്തിയ റെയ്ഡിനു ശേഷമാണ് പ്ലാൻ റദ്ദാക്കാൻ ഉത്തരവുണ്ടായത്.

അനുമതി കൂടാതെ 9,000 ചതുരശ്ര അടി സ്ഥലത്ത് അനധികൃത നിർമ്മാണം നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിനെതിരേ നടപടിയെടുക്കാൻ ചീഫ് ടൗൺ പ്ലാനർ വിജിലൻസ് വിഭാഗം നഗരസഭ സെക്രട്ടറിക്കു നിർദ്ദേശം നൽകുകയും ചെയ്തു. എന്നാൽ അന്നത്തെ സെക്രട്ടറി 38,000 രൂപ പിഴ ഈടാക്കി ഉത്തരവ് നടപ്പിലാക്കാതെ നിയമവിരുദ്ധമായി റെഗുലെറെസ് ചെയ്തു കൊടുക്കുകയായിരുന്നു. ചീഫ് ടൗൺ പ്ലാനർ(സി.ടി.പി)ക്കാണ് അനധികൃത നിർമ്മാണം റെഗുലെറെസ് ചെയ്യാൻ അധികാരമുള്ളത്. ഇതിനായി പ്ലാനിന്റെ പകർപ്പുകൾ സി.ടി.പിക്ക് അയച്ചതിനും രേഖയില്ല. മൂന്നു പകർപ്പുകൾ അയയ്ക്കണമെന്നാണു നിബന്ധന. അനുമതിക്ക് വേണ്ടി സി.ടി.പിക്കു രേഖകൾ അയയ്ക്കുമ്പോൾ ആധാരം തുടങ്ങിയവയുമായി ഒത്തുനോക്കേണ്ടതുണ്ട്. എല്ലാ രേഖകളും കൃത്യമായാൽ മാത്രമേ കെട്ടിടത്തിന് പെർമിറ്റ് കൊടുക്കാൻ പാടുള്ളൂ.

എന്നാൽ ആധാരങ്ങൾ ഒത്തുനോക്കിയോ എന്ന് ഫയലിൽ രേഖപ്പെടുത്തിയിട്ടില്ല. 2007 ലാണ് കെട്ടിട നിർമ്മാണത്തിന് അപേക്ഷ നഗരസഭയിലെത്തിയത്. 5000 ചതുരശ്ര അടിയിൽക്കൂടുതലുള്ള നിർമ്മാണത്തിന് സി.ടി.പിയുടെ അംഗീകാരം വേണം. ഇതനുസരിച്ചാണ് കെട്ടിടത്തിന്റെ പ്ലാൻ ജില്ലാ ടൗൺപ്ലാനർ വഴി 2007 ഓഗസ്റ്റ് 18 ന് സി.ടി.പിക്ക് അയച്ചത്. ഡിസംബർ 21ന് സി.ടി.പിയുടെ അംഗീകാരം ലഭിച്ചു. തുടർന്ന് അംഗീകരിച്ച് മറ്റു നടപടികൾ ആരംഭിക്കുകയും ചെയ്തു.

ചാലക്കുടി നഗരസഭയിൽനിന്ന് ഡി സിനിമാസ് കെട്ടിടത്തിന്റെ െകെവശാവകാശ രേഖ അടക്കമുള്ള രേഖകൾ കാണാതായെന്നാണു റിപ്പോർട്ട്. ഇവയടങ്ങിയ ഫയൽ എൻജിനിയറിങ് വിഭാഗത്തിൽനിന്നും നഗരസഭാ സെക്രട്ടറിയുടെ കസ്റ്റഡിയിലേക്കു മാറ്റിയിരുന്നു. ഇതിൽ ഉൾപ്പെട്ട കെട്ടിടത്തിന്റെ സ്‌കെച്ചും െകെവശാവകാശ രേഖയും അടക്കമുള്ള രേഖകളാണ് കാണാതായത്. പൊസിഷൻ സർട്ടിഫിക്കറ്റുകളും സ്‌കെച്ചും ഇല്ലാതെ കെട്ടിട നിർമ്മാണത്തിന് പെർമിറ്റ് ലഭിച്ചതു ദുരൂഹമാണ്. രേഖകൾ കാണാനില്ലെന്ന കാര്യം വിജിലൻസിനെ അറിയിക്കുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു. െകെയേറ്റ ഭൂമിയിലാണ് ദിലീപ്, ഡി സിനിമാസ് തിയേറ്റർ നിർമ്മിച്ചതെന്നു തൃശൂർ കലക്ടറുടെ റിപ്പോർട്ടിൽനിന്നു വ്യക്തമായതിനാൽ മൊത്തം ഭൂമിയുടെയും ഉടമസ്ഥാവകാശ രേഖകൾ സംബന്ധിച്ച് റവന്യു വകുപ്പ് ഉന്നതതല അന്വേഷണം നടത്തും.

2007 ൽ തിയറ്ററിന്റെ നിർമ്മാണത്തിന് അപേക്ഷിച്ചതും നിർമ്മാണത്തിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചതും ഇടതുമുന്നണിയുടെ എം.എൻ. ശശിധരൻ ചെയർമാനായിരുന്ന കാലത്താണ്. 2014 ൽ റെഗുലെറെസ് ചെയ്തു കൊടുത്തത് യു.ഡി.എഫ്. ചെയർമാനായിരുന്ന വി.ഒ. െപെലപ്പന്റെ കാലത്താണ്. കെട്ടിട അനുമതിയുമായി ബന്ധപ്പെട്ട തിരിമറികൾ ഉദ്യോഗസ്ഥതലത്തിലാണ് നടന്നതെന്ന് ഇരു പാർട്ടികളും ആരോപിക്കുന്നു. ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ ഇത്രയും സ്ഥലം സ്വന്തമാക്കാനാവില്ലെന്നാണ് പരാതിക്കാരും ആരോപിക്കുന്നത്. സർവെ റിപ്പോർട്ട് പ്രകാരം വലിയ കോയിത്തമ്പുരാൻ കോവിലകത്തിന്റെ പേരിലും കണ്ണമ്പുഴ ഭഗവതി ദേവസ്വത്തിന്റെ പേരിലുമാണ് ഭൂമി.

ഇതിൽ 35 സെന്റ് തോട് പുറമ്പോക്കാണ്. 17.5 സെന്റ് പലരിൽനിന്നുമായി വാങ്ങിയതാണ്. അവർക്ക് ഈ ഭൂമി എങ്ങനെ ലഭിച്ചെന്നും എങ്ങനെ കരം അടച്ചെന്നും വ്യക്തമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP