Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡി സിനിമാസ് ചാലക്കുടിയിലെ ഭൂമി കയ്യേറിയിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ട്; ഈ മാസം 27ന് തൃശൂർ വിജിലൻസ് കോടതി കേസ് വീണ്ടും പരിഗണിക്കും

ഡി സിനിമാസ് ചാലക്കുടിയിലെ ഭൂമി കയ്യേറിയിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ട്; ഈ മാസം 27ന് തൃശൂർ വിജിലൻസ് കോടതി കേസ് വീണ്ടും പരിഗണിക്കും

തിരുവനന്തപുരം: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി-സിനിമാസ് തിയേറ്റർ ചാലക്കുടിയിലെ ഭൂമി കൈയേറിയിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ട്. നിലവിലുള്ള റവന്യൂ രേഖകൾ വിജിലൻസ് പരിശോധിച്ചു. തൃശൂർ വിജിലൻസ് ഡിവൈഎസ്‌പിയാണ് അന്വേഷണം നടത്തിയത്. റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറി.

ഡി സിനിമാസ് കൈയേറ്റ ഭൂമിയിലല്ലെന്ന് സർവേ സൂപ്രണ്ട് ജില്ലാ കളക്ടർക്കു നൽകിയ റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു. ഡി സിനിമാസിനായി സർക്കാർ ഭൂമിയോ പുറന്‌പോക്കു ഭൂമിയോ കൈയേറിയിട്ടില്ല. സ്വകാര്യ ക്ഷേത്രത്തിന്റെ ഒന്നര സെന്റ് ഭൂമി മാത്രമാണ് ദിലീപിന്റെ ഭൂമിയിൽ അധികമായുള്ളതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

വ്യാജ ആധാരങ്ങൾ ചമച്ചാണ് ദിലീപ് സ്ഥലം വാങ്ങിയതെന്നും ഇതിൽ പുറന്‌പോക്കും ഉൾപ്പെടുന്നതായുള്ള റവന്യൂ റിപ്പോർട്ട് മുക്കിയെന്നും ആക്ഷേപമുയർന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP