Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാലിന് വില കൂട്ടാൻ ആവശ്യപ്പെട്ട് മഹാരാഷ്ട്രയിൽ കർഷക പ്രതിഷേധം; പാലിൽ കുളിച്ചും പശുക്കളെ കുളിപ്പിച്ചും ഒഴുക്കിയത് 35 ലിറ്റർ പാൽ; പാൽപ്പൊടിയുടേയും വെണ്ണയുടേയും ജി എസ്.ടി കുറയ്ക്കണമെന്നും ആവശ്യം

പാലിന് വില കൂട്ടാൻ ആവശ്യപ്പെട്ട് മഹാരാഷ്ട്രയിൽ കർഷക പ്രതിഷേധം; പാലിൽ കുളിച്ചും പശുക്കളെ കുളിപ്പിച്ചും ഒഴുക്കിയത് 35 ലിറ്റർ പാൽ; പാൽപ്പൊടിയുടേയും വെണ്ണയുടേയും ജി എസ്.ടി കുറയ്ക്കണമെന്നും ആവശ്യം

മറുനാടൻ ഡെസ്‌ക്‌

പൂണെ: ജി എസ് ടി കുറയ്ക്കണമെന്നും പാലിന് അഞ്ചുരൂപ സബ്‌സിഡി കൂടി നൽകണമെന്നും ആവശ്യപ്പെട്ട് ക്ഷീരകർഷകരുടെ പാലിൽ കുളിച്ച് പ്രതിഷേധം. മഹാരാഷ്ട്രയിൽ രണ്ടു ദിവസമായി ക്ഷീര കർഷകർ നടത്തിവരുന്ന സമരത്തിൽ സാഗർ ലെൻഡാവേ എന്ന കർഷകനാണ് പാലിൽ കുളിച്ച് പ്രതിഷേധിച്ചത്. പാലുൽപ്പന്നങ്ങൾക്ക് ലിറ്ററിന് അഞ്ചു രൂപ സബ് സീഡി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്വാഭിമാനി ഷെത്കാരി സംഗാതൻ നയിച്ച പ്രതിഷേധത്തിലായിരുന്നു സാഗറിന്റെ പ്രകടനം. മുംബൈ മാഗൽവേധയിലെ ചഞ്ചൽ ഗ്രാമീണനാണ് ലെൻഡാവേ. സമരത്തിലേക്ക് അധികൃതരുടെ ശ്രദ്ധ ക്ഷണിക്കാൻ വേണ്ടി 35 ലിറ്റർ പാലാണ് ഇയാൾ ഒഴുക്കിയത്. പാലിൽ കുളിക്കുകയും പശുക്കളെ കുളിപ്പിച്ചുമായിരുന്നു പ്രതിഷേധം.

തിങ്കളാഴ്ച ആയിരക്കണക്കിന് ലിറ്റർ പാലുമായി പോകുകയായിരുന്ന ടാങ്കറുകൾ ജനക്കൂട്ടം തടഞ്ഞ് പാലും പാലുൽപ്പന്നങ്ങളും നശിപ്പിച്ചു. പായ്ക്കറ്റ് പാലുകൾ വഴിയിലേക്ക് വലിച്ചെറിയുകയും സംസ്ഥാനത്തെ പാൽ വിതരണത്തിന് കാര്യമായ തടസ്സം വരുത്തുകയുമായിരുന്നു. ചിലയിടങ്ങളിൽ പാൽ സൗജന്യമായി നൽകി. പാൽപ്പൊടി, വെണ്ണ എന്നിവയ്ക്കുള്ള ജിഎസ്ടി എടുത്തുമാറ്റണമെന്നാണ് ക്ഷീര കർഷക സംഘടനയയായ സ്വാഭിമാനി ഷെത്കാരി സംഗാതന്റെ ആവശ്യം. ഒരു ലിറ്റർ പാലിന് നിലവിൽ 27 രൂപയാണ് വില. ഇതിൽ 17 രൂപയാണ് കർഷകർക്ക് കിട്ടുന്നത്.

ഇതിന് പുറമേ ലിറ്ററിന് അഞ്ചു രൂപ വീതം നേരിട്ട് കർഷകർക്ക് നൽകണമെന്നാണ് സംഘടനയുടെ ആവശ്യം. ക്ഷീര സഹകരണ സംഘങ്ങൾ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ പാൽപ്പൊടി ഉൾപ്പെടെയുള്ളവയ്ക്ക് ജിഎസ്ടി ഒഴിവാക്കി വില കുറയ്ക്കാനും ഇവർ ആവശ്യപ്പെടുന്നു. അതേസമയം സമരത്തെ തുടർന്നുള്ള പാൽ പ്രതിസന്ധി പരിഹരിക്കാൻ ഗുജറാത്ത്, കർണാടക പോലെയുള്ള അടുത്ത സംസ്ഥാനങ്ങളിൽ നിന്നും പാൽ ഇറക്കുമതി ചെയ്യുമെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. അങ്ങിനെയായാൽ പുറത്തുനിന്നും പാൽ കൊണ്ടുവരുന്നത് തടയാൻ സത്യാഗ്രഹം നടത്തുമെന്ന് ക്ഷീര കർഷക സംഘടന പറയുന്നു. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ പൂർണ്ണ സജ്ജമാണെന്നാണ് സംസ്ഥാന ഡെയറി വികസന മന്ത്രി മഹാദിയോ ജാങ്കർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP