Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡേ കെയറിൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ നടത്തിപ്പുകാരി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്; നടത്തിപ്പുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു; പാലാരിവട്ടത്തെ കളിവീടിനെതിരെ രക്ഷിതാക്കളുടെ പ്രതിഷേധം

ഡേ കെയറിൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ നടത്തിപ്പുകാരി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്; നടത്തിപ്പുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു; പാലാരിവട്ടത്തെ കളിവീടിനെതിരെ രക്ഷിതാക്കളുടെ പ്രതിഷേധം

കൊച്ചി: പാലാരിവട്ടത്തെ ഡേ കെയറിൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ അടിക്കുകയും ചീത്തപറയുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. രക്ഷിതാക്കളാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഉടമ മിനിയെ അറസ്റ്റു ചെയ്തു. പാലാരിവട്ടത്തുള്ള കളിവീട് എന്ന ഡേ കെയറിലാണ് സംഭവം.

ഇരുപതിലധികം കുട്ടികളാണ് കളിവീടെന്ന ഈ ഡേ കെയറിലുള്ളത്. ഇവിടെ കുട്ടികൾക്ക് മർദനമേൽക്കുന്നതായി ആരോപണമുണ്ടായിരുന്നു. കുട്ടികളുടെ ശരീരത്തിൽ പാടുകൾ കണ്ട് അന്വേഷിക്കുമ്പോൾ തട്ടിവീണതാണെന്നായിരുന്നു മിനി സ്ഥിരമായി പറയാറുണ്ടായിരുന്നത്. ടീച്ചറെ കാണുമ്പോൾ കുഞ്ഞുങ്ങൾക്കുണ്ടാകുന്ന പേടിയും ഡേ കെയറിൽ പോകുന്നതിനു മടി കാണിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് രക്ഷിതാക്കൾ വിഡിയോ പകർത്തിയത്.

സ്ഥാപനത്തിൽ വരുന്ന കുഞ്ഞുങ്ങളെ പലകാരണങ്ങൾ പറഞ്ഞ് മിനി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് അവിടുത്തെ ജീവനക്കാരിയും പറഞ്ഞു. 1500 മുതൽ 3500 രൂപ വരെയാണ് ഇവിടെ ഫീസ് ഈടാക്കിയിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP