Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൃശൂരിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കൊന്ന് മൃതദേഹം ചാക്കിൽകെട്ടി ഉപേക്ഷിച്ചു; കൊലനടത്തിയത് ആഭരണങ്ങൾ കൈക്കലാക്കാൻ: ചാക്കിലാക്കിയ മൃതദേഹം കണ്ടെത്തിയത് രാവിലെ ക്ഷേത്രത്തിൽ വിളക്കു കഴുകാൻ പോയ സ്ത്രീ

തൃശൂരിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കൊന്ന് മൃതദേഹം ചാക്കിൽകെട്ടി ഉപേക്ഷിച്ചു; കൊലനടത്തിയത് ആഭരണങ്ങൾ കൈക്കലാക്കാൻ: ചാക്കിലാക്കിയ മൃതദേഹം കണ്ടെത്തിയത് രാവിലെ ക്ഷേത്രത്തിൽ വിളക്കു കഴുകാൻ പോയ സ്ത്രീ

ചേലക്കര: ചേലക്കരയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കൊന്ന് മൃതദേഹം ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചേലക്കര ഒടുവത്തൊടി പരേതനായ ചന്ദ്രനെഴുത്തച്ഛന്റെ ഭാര്യ കല്യാണിയമ്മ (75) ആണ് കൊല്ലപ്പെട്ടത്. തലയ്ക്കടിയേറ്റാണ് മരണം. ഇവരുടെ കൈവശമുണ്ടായിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്.

തലയ്ക്കടിച്ച് കൊന്നശേഷം ആഭരണങ്ങൾ കവരുകയായിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു. പുലാക്കോട് സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപത്തെ പറമ്പിൽ ആണ് മൃതദേഹം ഉപേക്ഷിച്ചത്. രാവിലെ ക്ഷേത്രത്തിൽ വിളക്കു കഴുകാൻ പോയ സ്ത്രീയാണ് ചാക്കുകെട്ട് കിടക്കുന്നത് കണ്ടത്.

കല്യാണിയമ്മ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. മക്കൾ ജോലി ആവശ്യത്തിനും മറ്റുമായി മാറിയാണ് താമസിക്കുന്നത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി മൃതദേഹം പരിശോധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP