Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനെതിരെ വധ ഭീഷണി; ഭീഷണിക്കത്തുകൾ ലഭിച്ചത് പിസി ജോർജിനെതിരെ കേസ് എടുത്തതിന് പിന്നാലെ: മനുഷ്യ വിസർജം തപാലിൽ ലഭിച്ചെന്ന ജോസഫൈൻ: സിനിമയിലെ വനിതാ കൂട്ടായ്മയിലെ അംഗങ്ങൾക്കും ഭീഷണി ലഭിച്ചതായും റിപ്പോർട്ട്

സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനെതിരെ വധ ഭീഷണി; ഭീഷണിക്കത്തുകൾ ലഭിച്ചത് പിസി ജോർജിനെതിരെ കേസ് എടുത്തതിന് പിന്നാലെ: മനുഷ്യ വിസർജം തപാലിൽ ലഭിച്ചെന്ന ജോസഫൈൻ: സിനിമയിലെ വനിതാ കൂട്ടായ്മയിലെ അംഗങ്ങൾക്കും ഭീഷണി ലഭിച്ചതായും റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ എംസി ജോസഫൈനെതിരെ വധ ഭീഷണി. പിസി ജോർജിനെതിരെ കേസ് എടുത്തതിന് പിന്നാലെയാണ് തനിക്ക് വധ ഭീഷണി ലഭിച്ചതെന്ന് ജോസഫൈൻ പറയുന്നു. കത്തുകൾ വഴി തനിക്ക് വധ ഭീഷണികൾ ലഭിച്ചതായാണ് ജോസഫൈൻ പറയുന്നത്. കൊച്ചിയിൽ ആക്രമിക്കപ്പെട്ട യുവനടിക്കെതിരെ പി സിജോർജ് നടത്തിയ പരാമർശങ്ങൾക്കെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസ് എടുക്കുകയായിരുന്നു. ഇതിന് പിന്നാലെ തനിക്ക ്നിരവധി വധഭീഷണികൾ ലഭിച്ചെന്നും എം സി ജോസഫൈൻ പറയുന്നു.

ആക്രമണത്തിനിരയായ നടിയെ അഅപമാനിച്ചു എന്നാണ് കേസ്. എംസി ജോസഫൈന് പുറമേ സിനിമയിലെ വനിതാ കൂട്ടായ്മയിലെ അംഗങ്ങൾക്കും വധഭീഷണി ലഭിച്ചതായും ജോസഫൈൻ ആരോപിക്കുന്നു. മനുഷ്യ വിസർജം തപാലിൽ ലഭിച്ചെന്നാണ് എം സി ജോസഫൈൻ ഇതിനെതിരെ പ്രതികരിച്ചത്. കഴിഞ്ഞ രണ്ട് മാസത്തോളമായി തനിക്ക് ഭീഷണി കത്തുകൾ വരുന്നു. എന്നാൽ ഇതൊന്നും കണ്ട് പേടിക്കില്ലെന്നും കേസുമായി മുന്നോട്ട് പോകുമെന്നും ജോസഫൈൻ പറയുന്നു.

കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ടപ്പോൾ ദിലീപിന് അനുകൂലമായി നിലകൊണ്ട പി സി ജോർജ് ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കും വിധം നിരവധി പ്രസ്താവനകൾ നടത്തിയിരുന്നു. ചാനലുകൾ വഴി ഇരയായ പെൺകുട്ടിയെ പല തവണ കടന്ന് ആക്രമിച്ചിട്ടും പൂഞ്ഞാർ എംഎൽഎയ്ക്ക് എതിരെ കേസ് എടുക്കാൻ സംസ്ഥാന സർക്കാർ പോലും തയ്യാറായില്ല. ഈ സമയത്താണ് വനിതാ കമ്മീഷൻ ജോർജിനെതിരെ സ്വമേധയാ കേസ് എടുക്കുന്നത്.

മന്ത്രി സഭയിൽ ഉള്ളവർ പോലും പ്രസ്താവനയിൽ ഒതുക്കി ജോർജിനെതിരെ കേസ് എടുക്കാതെ മുന്നോട്ട് പോയപ്പോൾ സംസ്ഥാന വനിതാ കമ്മീഷൻ മാത്രമാണ് നടിക്ക് വേണ്ടി ശക്തമായി നിലകൊണ്ടതും സ്വമേധയാ കേസ് എടുത്തതും. ഇതിന് പിന്നാലെയാണ് തനിക്ക് നേരെ വധ ഭീഷണി വന്നതെന്നാണ് ജോസഫൈൻ ആരോപിക്കുന്നത്. ജോസഫൈന് മാത്രമല്ല സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്ഡ ഇൻ സിനിമാ കളക്ടീവിലെ അംഗങ്ങൾക്കും ഭീഷണി ഉള്ളതായും ജോസഫൈൻ ആരോപിക്കുന്നു.

നടിയെ ആക്രമിച്ച സംഭവം നിർഭയ കേസിനേക്കാൾ ഭയാനകം എന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടിയെ അപമാനിക്കുന്ന പരാമർശവുമായി പി സി ജോർജ് രംഗത്ത് എത്തിയത്. ഇത്രയും ക്രൂരമായി ആക്രമിക്കപ്പെട്ട നടി പിറ്റേ ദിവസം എങ്ങനെയാണ് ഷൂട്ടിങിന് പോയതെന്ന് പിസി ജോർജ് ചോദിച്ചിരുന്നു. ഇത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരയായ നടിയെ അപമാനിച്ചതിന് പി സി ജോർജിനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസ് എടുത്തത്.

നടി ആക്രമിക്കപ്പെട്ട കേസിൽ തുടക്കം മുതൽ തന്നെ ഇരയായ പെൺകുട്ടിക്ക് വേണ്ടി നില കൊണ്ട സംഘടനയാണ് വിമൺ ഇൻ സിനിമാ കളക്ടീവ്. പിസി ജോർജിനെതിരെയുള്ള തങ്ങളുടെ നിലപാടും സംഘടന വ്യക്തമാക്കുകയും പിസി ജോർജിനെതിരെ സംഘടന രംഗത്ത് വരുകയും ചെയ്തിരുന്നു. ഇതോടെ നടി ആക്രമിക്കപ്പെട്ട കേസിൽ പിസി ജോർജിനെതിരെ രംഗത്ത് വന്ന സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷയ്കും വനിതാ കൂട്ടായ്മയ്ക്കും ആണ് ഭീഷണികൾ വന്നിരിക്കുന്നത് എന്നും ശ്രദ്ധേയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP