Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇല്ല ഞാൻ മരിച്ചിട്ടില്ല; മരിച്ച മുരുകനെ കുറിച്ച് റിപ്പോർട്ട് നൽകിയതേയുള്ളൂ: ആശുപത്രിയുടെ അനാസ്തകൊണ്ട് മരണം സംഭവിച്ച തമിഴ്‌നാട്ടുകാരനായ മുരുകന്റെ ചിത്രമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വാർത്ത ബ്രേക്ക് ചെയ്ത മനോരമ ലേഖകന്റെ ഫോട്ടോ; ദയവായി എന്നെ കൊല്ലരുതേ എന്ന് അപേക്ഷിച്ച് ദീപു രേവതി

ഇല്ല ഞാൻ മരിച്ചിട്ടില്ല; മരിച്ച മുരുകനെ കുറിച്ച് റിപ്പോർട്ട് നൽകിയതേയുള്ളൂ: ആശുപത്രിയുടെ അനാസ്തകൊണ്ട് മരണം സംഭവിച്ച തമിഴ്‌നാട്ടുകാരനായ മുരുകന്റെ ചിത്രമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വാർത്ത ബ്രേക്ക് ചെയ്ത മനോരമ ലേഖകന്റെ ഫോട്ടോ; ദയവായി എന്നെ കൊല്ലരുതേ എന്ന് അപേക്ഷിച്ച് ദീപു രേവതി

ശുപത്രികൾ കയ്യൊഴിഞ്ഞപ്പോൾ മരണം സംഭവിച്ച മുരുകന്റെ വാർത്ത കേരളം ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മുരുകൻ മരിച്ചപ്പോൾ ഈ വാർത്ത ആദ്യം ബ്രേക്ക് ചെയ്തത് മനോരമ ന്യൂസ് റിപ്പോർട്ടർ ദീപു രേവതിയാണ്. എന്നാൽ വാർത്ത ബ്രേക്ക് ചെയ്ത ദീപുവിനിട്ട് തന്നെ എട്ടിന്റെ പണി കൊടുത്തിരിക്കുകയാണ് ചില ഓൺലൈൻ പത്രങ്ങൾ. ഞാൻ മുരുകനല്ല വാർത്ത ബ്രേക്ക് ചെയ്ത പാവപ്പെട്ട റിപ്പോർട്ടറാണേ എന്ന് പറയേണ്ട ഗതികേടിലാണ് ദീപു ഇപ്പോൾ.

മരിച്ച മുരുകന്റെ ചിത്രമെന്ന വ്യാജേന ദീപുവിന്റെ ചിത്രമാണ് ചില ഓൺലൈൻ സൈറ്റുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചികിത്സകിട്ടാതെ മരിച്ച മുരുകന്റെ വാർത്തയോടൊപ്പമാണ് പല ഓൺലൈൻ മാധ്യമങ്ങളും ദീപുവിന്റെ ഫോട്ടോ പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാൽ ഈ വാർത്തകൾക്കൊപ്പം എങ്ങനെ തന്റെ ഫോട്ടോ എത്തി എന്നതാണ് ദീപുവിനെ കുഴക്കുന്നത്. ഇതോടെ ദീപുവിന്റെ ഫോൺ നിലക്കാതെ അടിച്ചു കൊണ്ടിരിക്കുകയണ്. ചികിത്സ കിട്ടാതെ മുരുകൻ മരിച്ച വാർത്ത രാവിലെ എട്ട് മണിക്കാണ് മനോരമ ന്യൂസ് ചാനലിലൂടെ ദീപു ബ്രേക്ക് ചെയ്തത്. സംഭവം അറിഞ്ഞ് ദീപു ആശുപത്രിയിൽ എത്തിയപ്പോൾ മുരുകന്റെ ജഡം ആമ്പുലൻസിൽ ആയിരുന്നു. വാർത്ത ബ്രേക്ക് ചെയ്തപ്പോൾ മനോരമ ചാനൽ വാർത്തയ്ക്കൊപ്പം സ്‌ക്രീനിൽ ദീപുവിന്റെ ഫോട്ടോയും കാണിച്ചിരുന്നു. എന്നാൽ എങ്ങനെയാണ് ഈ ഫോട്ടോ ഓൺലൈൻ പോർട്ടലുകളിൽ വന്നതെന്ന് ഒരുഎത്തും പിടിയില്ല.

മുരുകൻ മരിച്ച അന്നു മുതൽ ഇന്നും ദീപുവിന്റെ ഫോട്ടോ വെച്ച് വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. മരണ വാർത്തയോടൊപ്പം ഫോട്ടോ വന്നതോടെ ദിപുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും നിർത്താതെ വിളിച്ചു കൊണ്ടിരിക്കുകയാണ്. ഗൾഫിൽ നിന്നും ബന്ധുക്കളും മറ്റും വിളിച്ച് ഉറപ്പു വരുത്തിയതായും ദീപു പറയുന്നു. പലരും ഈ വാർത്തയും ഫോട്ടോയും വാട്സ് ആപ്പിലൂടെ ഷെയർ ചെയ്തും കൊടുക്കുന്നുണ്ട്. ഇങ്ങനെയാണ് ഈ വാർത്ത ദീപുവും അറിയുന്നത്. ഫോട്ടോ കണ്ടതോടെ ഒരു ഓൺലൈൻ പത്രത്തിന്റെ ഓഫിസിൽ വിളിച്ച് ഞാൻ മുരുകനല്ലെന്ന് പറഞ്ഞ് ഫോട്ടോ മാറ്റിച്ചതായും ദീപു പറയുന്നു.

കുറേ മണിക്കൂർ ലേഖകന്റെ ഫോണിലും വീട്ടിലും മരണവാർത്ത അറിയാനായി പരിചയക്കാരുടെ വിളികളായിരുന്നു. ഉടൻ തന്നെ ഓൺലൈൻ കാരുമായി ബന്ധപ്പെട്ട് ചിത്രം നീക്കം ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു വാഹനാപകടത്തിൽപ്പെട്ട തിരുനെൽവേലി സ്വദേശി മുരുകന് ആശുപത്രികൾ ചികിത്സ നിഷേധിക്കുന്നതും മരണത്തിന് കീഴടങ്ങുന്നതും. കൊല്ലം ഡി.സി.സി യുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട ഈ വിവരം ആദ്യ മറിയുന്നത് ദീപുവായിരുന്നു. ഉടൻ വിവരങ്ങൾ ശേഖരിക്കുകയും വാർത്ത പുറത്ത് വിടുകയുമായിരുന്നു.

ടെലിയിൽ ദീപു വന്നപ്പോൾ ടി.വിയിൽ ദീപുവിന്റെ ചിത്രം വന്നിരുന്നു. ഇത് കണ്ട് തെറ്റിദ്ധരിച്ചാണ് ദീപുവിന്റെ ചിത്രം ഓൺലൈൻ മുരുകനാണെന്ന് കരുതി കൊടുത്തത്. സംഭവം നാണക്കേടായപ്പോഴേക്കും ദീപുവിനെ വിളിച്ച് ക്ഷമ പറയുകയും ചിത്രം മാറ്റുകയുമായിരുന്നു. ഈ ഓൺലൈനിൽ നിന്നും കോപ്പിയടിച്ച മറ്റു ചില ഓൺലൈനുകളിൽ ഇപ്പോഴും ദീപുവിന്റെ ചിത്രം കറങ്ങി നടക്കുന്നുണ്ട്. ഇത് ശ്രദ്ധയിൽ പെട്ടാണ് ഫെയ്‌സ് ബുക്കിൽ ഞാൻ മരിച്ചിട്ടില്ല എന്ന് കാട്ടി പോസ്റ്റ് ഇട്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP