Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ക്ലാസിലിരുന്ന് മദ്യപിക്കുന്നതും അദ്ധ്യാപികയെ പ്രേമിക്കുന്നതും വിദ്യാർത്ഥികളെ വഴി തെറ്റിക്കും': കമലിന്റെ വാക്കുകൾ കടമെടുത്ത് പ്രേമം നിരോധിക്കണമെന്ന ആവശ്യവുമായി മദ്യനിരോധന സമിതി

'ക്ലാസിലിരുന്ന് മദ്യപിക്കുന്നതും അദ്ധ്യാപികയെ പ്രേമിക്കുന്നതും വിദ്യാർത്ഥികളെ വഴി തെറ്റിക്കും': കമലിന്റെ വാക്കുകൾ കടമെടുത്ത് പ്രേമം നിരോധിക്കണമെന്ന ആവശ്യവുമായി മദ്യനിരോധന സമിതി

കൊച്ചി: വ്യാജസിഡി വിവാദങ്ങളും വിമർശനങ്ങളും മറ്റുമായി അൽഫോൻസ് പുത്രന്റെ പ്രേമം സിനിമയ്ക്ക് ഇഷ്ടംപോലെ പബ്ലിസിറ്റി കിട്ടിയിട്ടുണ്ട്. ഇപ്പോഴിതാ പിന്നെയും സിനിമയ്ക്ക് പബ്ലിസിറ്റി നൽകാൻ വേണ്ടി ഇറങ്ങിത്തിരിച്ചിരിക്കയാണ് കേരള മദ്യനിരോധന സമിതിയും. പ്രേമം സിനിമ നിരോധിക്കണമെന്ന ആവശ്യവുമായാണ് മദ്യനിരോധന സമിതി രംഗത്തെത്തിയിരിക്കുന്നത്.

സംവിധായകൻ കമൽ സിനിമയെ വിമർശിക്കാൻ വേണ്ടി ഉപയോഗിച്ച വാക്കുകൾ ഉപയോഗിച്ചാണ് സിനിമക്കെതിരെ മദ്യനിരോധന സമിതി രംഗത്തെത്തിയിരിക്കുന്നത്. പ്രേമം സിനിമ നിരോധിക്കണമെന്നു കേരള മദ്യനിരോധന സമിതി ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ക്ലാസിലിരുന്നു മദ്യപിക്കുന്നതും അദ്ധ്യാപികയെ പ്രേമിക്കുന്നതുമെല്ലാം വിദ്യാർത്ഥികളെ ദുശ്ശീലത്തിലേക്കു നയിക്കാനും വഴിതെറ്റിക്കാനും പ്രേരിപ്പിക്കുന്നതാണ്. സാമൂഹികപ്രതിബദ്ധത അശേഷമില്ലാത്ത ഇത്തരം സിനിമകൾ നിരോധിക്കാൻ സർക്കാർ മുന്നോട്ടു വരണമെന്നും ഇവർ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഹാജി മാഹിൻ നെരോത്ത് അധ്യക്ഷത വഹിച്ചു.

വൈക്കം മുഹമ്മദ് ബഷീർ റോഡിലുള്ള വിദേശമദ്യഷാപ്പിനെതിരെ 30 മുതൽ സമരപരിപാടികൾ ആരംഭിക്കുവാനും 14ന് ഹോളിക്രോസ് കോളജിൽ പ്രഫ. എംപി. മന്മഥൻ അനുസ്മരണം നടത്താനും തീരുമാനിച്ചു. പ്രഫ. ടി.എം. രവീന്ദ്രൻ, അഷറഫ് ചേലാട്ട്, എം. ശശിധരൻ, ചന്ദ്രദാസ് നന്മണ്ട, പൊയിലിൽ കൃഷ്ണൻ, ഒ.ഡി. തോമസ്, എം. കുഞ്ഞിരാമനുണ്ണി, രാമദാസ് പന്തീരങ്കാവ്, അബു അന്നശ്ശേരി, ഖാലിദ് മൂടാടി, ഒ.ജെ. ചിന്നമ്മ എന്നിവർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP