Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വാശ്രയ ഡെന്റൽ കോളേജുകളിൽ മാനേജ്‌മെന്റുകൾ നാലുലക്ഷം ആവശ്യപ്പെട്ടപ്പോൾ ഫീസ് രണ്ടര ലക്ഷം നിശ്ചയിച്ച് മേൽനോട്ട സമിതി; എൻ ആർഐ സീറ്റിൽ ഫീസ് ആറര ലക്ഷം രൂപ; വരവുചെലവ് കണക്കുകൾ നൽകാൻ രണ്ടുമാസം കൂടി സമയം

സ്വാശ്രയ ഡെന്റൽ കോളേജുകളിൽ മാനേജ്‌മെന്റുകൾ നാലുലക്ഷം ആവശ്യപ്പെട്ടപ്പോൾ ഫീസ് രണ്ടര ലക്ഷം നിശ്ചയിച്ച് മേൽനോട്ട സമിതി; എൻ ആർഐ സീറ്റിൽ ഫീസ് ആറര ലക്ഷം രൂപ; വരവുചെലവ് കണക്കുകൾ നൽകാൻ രണ്ടുമാസം കൂടി സമയം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ ഡെന്റൽ കോളജുകളിലെ ബിഡിഎസ് കോഴ്സുകളിലെ ഫീസ് നിശ്ചയിച്ചു. 85 ശതമാനം സീറ്റിൽ രണ്ടര ലക്ഷം രൂപയും 15 ശതമാനമുള്ള എൻആർഐ സീറ്റിൽ ആറ് ലക്ഷം രൂപയുമായിരിക്കും ഫീസ്. സുപ്രീംകോടതി നിർദേശപ്രകാരം രൂപീകരിച്ച പ്രവേശന മേൽനോട്ട സമിതിയാണ് പുതിയ അധ്യയനവർഷത്തേക്കുള്ള പ്രവേശഫീസ് നിശ്ചയിച്ചത്.

85 ശതമാനം സീറ്റിലേക്ക് മാനേജ്മെന്റ് ആവശ്യപ്പെട്ടത് നാല് ലക്ഷം രൂപയായിരുന്നുവെങ്കിലും ഈ ആവശ്യം ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ സമിതി തള്ളി. എന്നാൽ എൻആർഐ സീറ്റിലേക്ക് കഴിഞ്ഞ വർഷത്തെ ഫീസായ ആറു ലക്ഷം രൂപ തന്നെ പുതിയ അധ്യയന വർഷത്തേക്കും നിശ്ചയിക്കുകയായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവ് പ്രവേശന മേൽനോട്ട സമിതി പുറത്തിറക്കി. വരവ്-ചെലവ് കണക്ക് അടക്കമുള്ള രേഖകൾ സമർപ്പിക്കാൻ കോളേജുകൾക്ക് രണ്ടു മാസ സമയം കൂടി സമിതി അനുവദിച്ചിട്ടുണ്ട്.

സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 85% എംബിബിഎസ് സീറ്റിൽ അഞ്ചര ലക്ഷം രൂപയും 15% എൻആർഐ സീറ്റിൽ 20 ലക്ഷം രൂപയും ഫീസ് നിശ്ചയിച്ചു ജസ്റ്റിസ് ആർ.രാജേന്ദ്രബാബു കമ്മിറ്റി ഇന്നലെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നു സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷൻ അറിയിച്ചിട്ടുണ്ട്. അതേസമയം, തീരുമാനത്തെ ക്രിസ്ത്യൻ മെഡിക്കൽ മാനേജ്‌മെന്റുകൾ സ്വാഗതം ചെയ്തിട്ടുമുണ്ട്. ഡെന്റൽ ഫീസിന്റെ കാര്യത്തിലും ഈ സ്ഥിതി ഉണ്ടാവാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.

മെഡിക്കൽ ഫീസ് ഏകീകരിക്കാൻ തീരുമാനിച്ചതോടെ ഒരേ കോഴ്‌സിൽ പഠിക്കുന്നവർക്കു നാലുതരം ഫീസ് എന്ന സ്ഥിതി മാറി. ഒരു ബാച്ചിലെ 15% എൻആർഐ സീറ്റിൽ ഈടാക്കുന്ന 20 ലക്ഷം രൂപയിൽ 15 ലക്ഷമേ മാനേജ്‌മെന്റുകൾക്കു ലഭിക്കൂ. ശേഷിക്കുന്ന അഞ്ചു ലക്ഷം രൂപ ആ ബാച്ചിലെ നിർധന വിദ്യാർത്ഥികൾക്കു സ്‌കോളർഷിപ് നൽകാൻ ഉപയോഗിക്കും.

100 പേരുള്ള ബാച്ചിനു സ്‌കോളർഷിപ് നൽകാൻ 75 ലക്ഷം രൂപ ലഭിക്കുമെന്നും ഇതോടെ പാവപ്പെട്ടവർക്കു കുറഞ്ഞ ഫീസിൽ പഠിക്കാനാകുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. 85% സീറ്റിലെയും ബിപിഎൽ വിഭാഗക്കാർക്കു സ്‌കോളർഷിപ്പിന് അർഹതയുണ്ടാകും. സ്‌കോളർഷിപ് വിതരണം സംബന്ധിച്ചു സർക്കാർ പ്രത്യേക ഉത്തരവിറക്കും. ഇപ്പോഴത്തെ ഫീസിൽ എതിർപ്പുമായി ഭരണകക്ഷി വിദ്യാർത്ഥി സംഘടനകളുൾപ്പെടെ രംഗത്തെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP