Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമലയിലും 263 സബ് ഗ്രൂപ്പ് ഓഫീസുകളിലും കമ്പ്യൂട്ടർവൽക്കരണത്തിന് പരമാവധി 500 കമ്പ്യൂട്ടറുകൾ മതി; ഒരു യൂണിറ്റിന് പരമാവധി 30,000 രൂപ വീതം കണക്കാക്കിയാലും ഒന്നരക്കോടി രൂപയിൽ കൂടുതൽ വരില്ല; സോഫ്റ്റ് വെയറിന് മാത്രമായി നീക്കിവച്ചത് 13.5 കോടിയും; റിക്രൂട്ട്മെന്റ് ബോർഡിനെയും സർക്കാരിനേയും കബളിപ്പിച്ച് നിയമനങ്ങൾ; തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഴിമതിക്കഥകൾ ചർച്ചയാകുമ്പോൾ

ശബരിമലയിലും 263 സബ് ഗ്രൂപ്പ് ഓഫീസുകളിലും കമ്പ്യൂട്ടർവൽക്കരണത്തിന് പരമാവധി 500 കമ്പ്യൂട്ടറുകൾ മതി; ഒരു യൂണിറ്റിന് പരമാവധി 30,000 രൂപ വീതം കണക്കാക്കിയാലും ഒന്നരക്കോടി രൂപയിൽ കൂടുതൽ വരില്ല; സോഫ്റ്റ് വെയറിന് മാത്രമായി നീക്കിവച്ചത് 13.5 കോടിയും; റിക്രൂട്ട്മെന്റ് ബോർഡിനെയും സർക്കാരിനേയും കബളിപ്പിച്ച് നിയമനങ്ങൾ; തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഴിമതിക്കഥകൾ ചർച്ചയാകുമ്പോൾ

മറുനാടൻ ഡെസ്‌ക്

തിരുവനന്തപുരം: റിക്രൂട്ട്മെന്റ് ബോർഡിനെയും സർക്കാരിനേയും കബളിപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കഴിഞ്ഞ ഭരണസമിതി നടത്തിയതു നൂറോളം നിയമനങ്ങൾ. ഹൈക്കോടതി നിയോഗിച്ച സമിതിയെ മറികടന്നാണു മുൻ ഭരണസമിതി നിയമനം നടത്തിയത്. സഹകരണ മേഖലയിൽ തിളങ്ങിനിൽക്കുന്ന ഉരുളിങ്കൽ സൊസൈറ്റിയെ ഇരുട്ടിൽ നിർത്തി കമ്പ്യൂട്ടർവൽക്കരണത്തിന് കരാർ നൽകിയതിൽ വൻക്രമക്കേടും നടത്തി. ഒറ്റ ടെൻഡർ മാത്രമുള്ളതിനാൽ റീ ടെൻഡർ നടത്തി സുതാര്യമായി കരാർ നൽകണമെന്ന ബോർഡ് സെക്രട്ടറിയുടെ റിപ്പോർട്ട് അവഗണിച്ചാണ് 25 കോടിയുടെ കരാർ നൽകിയത്. ദേവസ്വം ബോർഡിലെ അഴിമതിയുമായി ബന്ധപ്പെട്ട മംഗളം പരമ്പരയുടെ ഭാഗമാണ് ഈ റിപ്പോർട്ട്. മംഗളത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് വിഎ ഗിരീഷാണ് വാർത്തി റിപ്പോർട്ട് ചെയ്യുന്നത്.

ദേവസ്വം ബോർഡ് നിയമനങ്ങളിൽ അഴമതി ആരോപണങ്ങളുണ്ടായതിനെ തുടർന്നാണു സർക്കാർ റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിച്ചത്. പി. ചന്ദ്രശേഖരൻ അധ്യക്ഷനായ റിക്രൂട്ട്മെന്റ് ബോർഡ് 2015 മാർച്ച് 16 നാണു ചുമതലയേറ്റത്. നിയമപ്രകാരം ദേവസ്വം ബോർഡിലുള്ള എല്ലാ ഒഴിവുകളും റിക്രൂട്ട്മെന്റ് ബോർഡിന് കൈമാറണം. കഴിഞ്ഞ ബോർഡ് ഭരണ സമിതി അധികാരമേറ്റ ശേഷം റിക്രൂട്ട്മെന്റ് ബോർഡിനെ കബളിപ്പിച്ച് നിരവധി നിയമനങ്ങൾ നടത്തി. കാറ്റഗറി മാറ്റം വഴിയാണു ക്രമക്കേടിലൂടെ നിയമനം നടത്തിയത്. ക്ഷേത്ര ജീവനക്കാരായിരുന്നവരെ മാനദണ്ഡവുമില്ലാതെ വാച്ചർ തസ്തികയിൽ നിയമിക്കുകയായിരുന്നു. 42 പേർക്കാണ് ഇത്തരത്തിൽ നിയമനം നൽകിയത്. എഴുത്ത് പരീക്ഷയും ശാരീരിക ക്ഷമതാ പരിശോധനയും നടത്തി മെരിറ്റ് അടിസ്ഥാനത്തിൽ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം നടത്തേണ്ട തസ്തികകളിലാണു തിരിമറി. പരാതി ലഭിച്ചതോടെ ഇത്തരം നിയമനങ്ങൾ റദ്ദാക്കാൻ സർക്കാർ ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി.

ബോർഡ് ഇതനുസരിക്കാൻ തയാറായില്ല. മരാമത്ത് വിഭാഗത്തിലുള്ള 50 ഒഴിവുകൾ റിക്രൂട്ട്മെന്റ് ബോർഡിനു റിപ്പോർട്ട് ചെയ്തില്ല. ഇതിൽ ബോർഡ് തന്നെ കരാർ നിയമനം നടത്തുകയായിരുന്നു. ഹൈക്കോടതി നിയോഗിച്ച സമിതിക്കാണ് കരാർ നിയമനത്തിലുള്ള അധികാരം. ആവശ്യമാണെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ കരാർ നിയമനം നടത്താവൂ എന്നും കോടതി നിർദ്ദേശിച്ചിരുന്നു. ഇത് അട്ടിമറിച്ചാണുബോർഡ് നേരിട്ട് നിയമനം നടത്തിയത്. ബോർഡിനു കീഴിലുള്ള ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ കമ്പ്യൂട്ടർവൽക്കരിക്കുന്നതിനു കരാർ നൽകിയതിലും പ്രയാർ ഗോപാലകൃഷ്ണൻ അധ്യക്ഷനായ ഭരണസമിതി ക്രമക്കേട് നടത്തിയാതി പരാതിയുയർന്നു.

പരിശോധനയില്ലാതെ കമ്പ്യൂട്ടർവൽക്കരണത്തിന് 25 കോടിയുടെ പദ്ധതിയുണ്ടാക്കുകയാണ് ആദ്യം ചെയ്തത്. ശേഷം ടെൻഡർ ക്ഷണിച്ചു. 13 സ്ഥാപനങ്ങളാണ് ടെൻഡറിൽ പങ്കെടുത്തത്. 12 സ്ഥാപനങ്ങൾ സമയത്തു പിന്മാറി. കെൽട്രോണും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും ചേർന്നുള്ള ഒരു കൺസോർഷ്യം മാത്രമാണു ശേഷിച്ചത്. മത്സര സ്വഭാവമുള്ളതും വലിയ തുക ചെലവഴിക്കേണ്ടിവരുന്നതുമായ കരാറിൽ ഒരു ടെൻഡർ മാത്രം ലഭിച്ചതിനാൽ വീണ്ടും നടത്തണമെന്ന് ബോർഡ് സെക്രട്ടറി ഭരണസമിതിക്ക് റിപ്പോർട്ട് നൽകി. ഹാർഡ്വേർ സപ്ലൈ, നെറ്റ്‌വർക്കിങ്, സോഫ്റ്റ്‌വേർ നിർമ്മാണം തുടങ്ങിയവയ്ക്കു പ്രത്യേകം ടെൻഡർ വേണമെന്നും അങ്ങനെവന്നാൽ കൂടുതൽ പേർ ടെൻഡറിൽ പങ്കെടുക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

ഈ റിപ്പോർട്ടിന്റെ താഴെ സമർപ്പിച്ച ഏക ടെൻഡർ അംഗീകരിച്ച് തുടർ നടപടി കൈക്കൊള്ളാൻ തീരുമാനിച്ചെന്ന് ഭരണസമിതി രേഖപ്പെടുത്തുകയായിരുന്നു. കമ്പ്യൂട്ടർവൽക്കരണത്തിന്റെ നെറ്റ്‌വർക്കിങ് മാത്രമാണ് ഊരാളുങ്കൽ സൊസൈറ്റി ഏറ്റെടുത്തത്. ഇതിനായി നാലരക്കോടി മാത്രമാണ് സൊസൈറ്റിക്ക് ലഭിക്കുകയെന്ന് ഭാരവാഹികൾ പറഞ്ഞു. ബാക്കി കെൽട്രോണാണു ചെയ്യുന്നത്. ശബരിമലയിലും 263 സബ്ഗ്രൂപ്പ് ഓഫീസുകളിലും കമ്പ്യൂട്ടർവൽക്കരണത്തിന് പരമാവധി 500 കമ്പ്യൂട്ടറുകൾ മതി. ഒരു കമ്പ്യൂട്ടർ യൂണിറ്റിന് പരമാവധി 30,000 രൂപ വീതം കണക്കാക്കിയാലും ഒന്നരക്കോടി രൂപയിൽ കൂടുതൽ വരില്ല.

ബോർഡിന്റെ പ്രത്യേക ഉത്തരവ് അനുസരിച്ച് 13.5 കോടി രൂപ സോഫ്റ്റ്‌വേറിനു മാത്രമായി നീക്കിവച്ചു. ഊരാളുങ്കൽ ലേബർ സൊസൈറ്റി ഗുരുതരമായ ആരോപണത്തെ തുടർന്നു പുറത്താക്കിയ ഉദ്യോഗസ്ഥയെ വൻതുക നൽകി കമ്പ്യൂട്ടർവൽക്കരണത്തിനു വേണ്ടി നിയമിച്ചതും വിവാദമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP