Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വെള്ളാനയെന്നു ദേവസ്വം മന്ത്രി; ഉടൻ പിരിച്ചുവിടും; നിയമനങ്ങൾ പിഎസ്‌സിക്കു വിടുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വെള്ളാനയെന്നു ദേവസ്വം മന്ത്രി; ഉടൻ പിരിച്ചുവിടും; നിയമനങ്ങൾ പിഎസ്‌സിക്കു വിടുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വെള്ളാനയാണെന്നും ഉടൻ പിരിച്ചുവിടുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദേവസ്വം ബോർഡിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടുമെന്നും അദ്ദേഹം പറഞ്ഞു.

അഴിമതി നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് മുൻ യു.ഡി.എഫ് സർക്കാർ ദേവസ്വം നിയമന ബോർഡ് രൂപീകരിച്ചത്. ഇതു പിരിച്ചു വിടാനുള്ള നടപടികൾ സർക്കാർ തുടങ്ങിയതായും മന്ത്രി പറഞ്ഞു.

ബോർഡിന്റെ ചെയർമാൻ മുൻ ഡി.ജി.പി ചന്ദ്രശേഖരനായിരുന്നു. സെക്രട്ടറി തല റാങ്കിലുള്ള ശമ്പളമാണ് അദ്ദേഹം വാങ്ങുന്നത്. മാത്രമല്ല അദ്ദേഹത്തിന് കീഴിൽ നാലു ഉദ്യോഗസ്ഥർ വേറെയുമുണ്ടെന്നും കടകംപള്ളി പറഞ്ഞു.

സർക്കാരിനെ സംബന്ധിച്ചടത്തോളം ദേവസ്വം നിയമന ബോർഡ് ഒരു വെള്ളാനയാണ്. പി.എസ്.സി പോലുള്ള ഭരണഘടനാ സ്ഥാപനത്തിലെ ഒരു വിഭാഗത്തിന് കൈകാര്യം ചെയ്യാനുള്ള വകുപ്പ് മാത്രമാണ് ദേവസ്വം നിയമനങ്ങളെന്നും മന്ത്രി വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP