Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദീപ നിശാന്ത് ഇട്ട ആ ഫേസ്‌ബുക്ക് പോസ്റ്റ് തെറ്റെന്ന് കോളേജ് മാനേജ്‌മെന്റ്; കേരള വർമ്മ കോളേജിലെ ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട അദ്ധ്യാപികയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കൊച്ചിൻ ദേവസ്വം ബോർഡ്

ദീപ നിശാന്ത് ഇട്ട ആ ഫേസ്‌ബുക്ക് പോസ്റ്റ് തെറ്റെന്ന് കോളേജ് മാനേജ്‌മെന്റ്; കേരള വർമ്മ കോളേജിലെ ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട അദ്ധ്യാപികയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കൊച്ചിൻ ദേവസ്വം ബോർഡ്

തൃശൂർ: കേരള വർമ്മ കോളേജിലെ ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട അസിസ്റ്റന്റ് പ്രൊഫസർ ദീപ നിശാന്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് കൊച്ചിൻ ദേവസ്വം ബോർഡ്. ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത് തെറ്റായി പോയെന്നും പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കണമായിരുന്നുവെന്നും ദേവസ്വം ബോർഡ് വിലയിരുത്തിയാണ് ഇവർക്കെതിരെ നടപടയുമായി രംഗത്തെത്തി.

ദീപ നിശാന്തിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എബിവിപിയും സംഘപരിവാർ സംഘടനകളും കോളജിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുകയാണ്. ദീപയെ കോളജിൽനിന്നും സർവീസിൽനിന്നും പുറത്താക്കണമെന്നാണ് ഇവരുടെ ആവശ്യം. കേരള വർമ കോളജിനുള്ളിൽ മാംസാഹാരം ഉപയോഗിക്കുന്ന പതിവില്ലെന്നായിരുന്ന ബീഫ് ഫെസ്റ്റ് സംഭവത്തോട് പ്രിൻസിപ്പൽ സിഎം ലതയുടെ മറുപടി.

ബീഫ് ഫെസ്റ്റ് നടത്തിയതിനെക്കുറിച്ച് കോളജ് മാനേജ്‌മെന്റ് കൂടിയായ കൊച്ചിൻ ദേവസ്വം ബോർഡ് ആവശ്യപ്പെട്ട വിശദീകരണം കാണിക്കൽ നോട്ടീസിന് മറുപടിയായാണ് പ്രിൻസിപ്പൽ ഇക്കാര്യം അറിയിച്ചത്. വിലക്ക് ലംഘിച്ച് മാംസാഹാരം വിതരണം ചെയതതിനും ക്യാമ്പസിനുള്ളിൽ സംഘർഷം ഉണ്ടാക്കിയതിനുമാണ് വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്തതെന്നാണ് അധികൃതരുടെ നിലപാട്.

അതേസമയം, ദീപ നിശാന്തിനെ പിന്തുണച്ച് ഫേസ്‌ബുക്കിൽ നിരവധി പോസ്റ്റുകളും രംഗത്തെത്തി. എഴുത്തിലൂടെയുംഅദ്ധ്യാപിക എന്ന നിലയിലും നിരവധി പേരുടെ പ്രശംസ പിടിച്ചു പറ്റിയ ദീപ ഒരു സ്ത്രീയായതിനാലാണ് ഇത്തരത്തിൽ വിരുദ്ധാഭിപ്രായം വരുന്നതെന്നു സംഘപരിവാറിന്റെ സ്ത്രീവിരുദ്ധതയാണ് വ്യക്തമാകുന്നതെന്നും ഒരു വിഭാഗം ആരോപിക്കുന്നുണ്ട്. വളരെ സാധാരണവും അനിവാര്യവുമായ ഒരു പ്രതിഷേധത്തോടൊപ്പം സഹകരിച്ചു എന്നതാണ് വിദാർഥി നേതാക്കൾക്കും ദീപ നിശാന്തിനും എതിരേ സംഘപരിവാർ അനുകൂലികൾ തിരിയാൻ കാരണമായത്.

ദീപനിശാന്തിനെ പിന്തുണച്ചു ഫേസ്‌ബുക്കിൽ നിരവധി പോസ്റ്റുകളാണ് വരുന്നത്. എഴുത്തിലൂടെയുംഅദ്ധ്യാപിക എന്ന നിലയിലും നിരവധി പേരുടെ പ്രശംസ പിടിച്ചു പറ്റിയ ദീപ ഒരു സ്ത്രീയായതിനാലാണ് ഇത്തരത്തിൽ വിരുദ്ധാഭിപ്രായം വരുന്നതെന്നു സംഘപരിവാറിന്റെ സ്ത്രീവിരുദ്ധതയാണ് വ്യക്തമാകുന്നതെന്നും ഒരു വിഭാഗം ആരോപിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP