Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ്: 18 ശതമാനം പൊതുവിഭാഗത്തിന്

തിരുവനന്തപുരം: പുതുതായി രൂപീകരിക്കുന്ന ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ കീഴിലുള്ള നിയമനങ്ങളിൽ അഹിന്ദുക്കൾക്കുള്ള സംവരണ വിഹിതമായ 18 ശതമാനം പൊതുവിഭാഗത്തിലേക്ക് മാറ്റാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർദ്ദേശിച്ചു. ഇതിനാവശ്യമായ ദേഭഗതികൾ ചട്ടങ്ങളിൽ വരുത്തും. ഇതോടെ 68 ശതമാനം നിയമനങ്ങൾ ഹിന്ദു പൊതുവിഭാഗത്തിൽ നിന്നുമാകും. സംവരണം ഉള്ള വിവിധ ഹിന്ദു സമുദായങ്ങൾക്ക് തൽസ്ഥിതി തുടരുകയും ചെയ്യും. പി.എസ്.സി. നിയമനങ്ങളിൽ 50 ശതമാനം ആണ് സംവരണം. ഇതിൽ 32 ശതമാനം ഹിന്ദുക്കൾക്കും 18 ശതമാനം അഹിന്ദുക്കൾക്കുമാണ്. ദേവസ്വം ബോർഡ് നിയമനങ്ങളിൽ അഹിന്ദുക്കളെ പരിഗണിക്കില്ല. ഈ പശ്ചാത്തലത്തിലാണ് അധികമായിട്ടുള്ള അഹിന്ദുക്കളുടെ 18 ശതമാനം കൂടി സംവരണം പൊതുവിഭാഗത്തിലേക്കു മാറ്റാൻ തീരുമാനിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP