Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ട്രിപ്പിൾ റൈഡിങ്ങുകാർ വലിയ തലവേദന; മൂന്ന് പേർ ചേർന്നുള്ള ബൈക്ക് യാത്രയ്ക്ക് കടിഞ്ഞാണിടാൻ ഡിജിപി

ട്രിപ്പിൾ റൈഡിങ്ങുകാർ വലിയ തലവേദന; മൂന്ന് പേർ ചേർന്നുള്ള ബൈക്ക് യാത്രയ്ക്ക് കടിഞ്ഞാണിടാൻ ഡിജിപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വർദ്ധിച്ചുവരുന്ന റോഡപകടങ്ങൾക്ക് കടിഞ്ഞാണിടാൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെ നടപടി. ബൈക്കുകളിൽ മൂന്നു പേർ ചേർന്നുള്ള യാത്രകൾ ഏറെ അപകടങ്ങൾ വരുത്തിവെയ്ക്കുന്നതായണ് കണ്ടെത്തൽ. നഗരപ്രദേശങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും ഇത്തരം പ്രവണതകൾ കൂടുതലാണെന്നും ബെഹ്‌റ പറഞ്ഞു.

ഇത്തരം ട്രിപ്പിൾ റൈഡിങ് നടത്തുന്നവരിൽ ഭൂരിപക്ഷം പേരും ചെറുപ്പക്കാരാണ്. ഇത്തരത്തിലുള്ള യാത്രക്കാരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ സുരക്ഷിതമായ രീതിയിൽ നടത്തണമെന്നും ഇതുപോലുള്ള പ്രവണതകൾ നിരുത്സാഹപ്പെടുത്തുകയും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്നും ബെഹ്റ പറഞ്ഞു.

ഇത്തരത്തിൽ യാത്ര ചെയ്യുന്നവർ അവർക്കു മാത്രമല്ല; കാൽനട യാത്രക്കാർക്കും മറ്റ് വാഹന യാത്രികർക്കും അപകടമുണ്ടാക്കുന്നു. ഇങ്ങനെ യാത്രചെയ്യുന്നവർ യാത്രക്കാരെയും വാഹനങ്ങളെയും ഇടിച്ചിട്ട് കടന്നുകളയുന്ന സംഭവങ്ങളും വർധിച്ചുവരുന്നുവെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP