Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സ്ത്രീകൾക്ക് സുരക്ഷ നൽകാനുള്ള നീക്കത്തിൽ ബിഎസ്എൻഎൽ കുറച്ച് സാമൂഹിക പ്രതിബദ്ധത കാട്ടണം; തുറന്ന കത്തുമായി ഡിജിപി ഫേസ്‌ബുക്കിൽ

സ്ത്രീകൾക്ക് സുരക്ഷ നൽകാനുള്ള നീക്കത്തിൽ ബിഎസ്എൻഎൽ കുറച്ച് സാമൂഹിക പ്രതിബദ്ധത കാട്ടണം; തുറന്ന കത്തുമായി ഡിജിപി ഫേസ്‌ബുക്കിൽ

തിരുവനന്തപുരം: കേന്ദ്രസർക്കാർ സ്ഥാപനമായ ബിഎസ്എൻഎലിനെ നിശിദമായി വിമർശിച്ച് ഡിജിപി ലോകനാഥ് ബെഹ്‌റ. സ്ത്രീ സുരക്ഷയ്ക്കായി കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതിയോട് ബിഎസ്എൻഎൽ സഹകരിക്കുന്നില്ലെന്നാണ് ഡിജിപി ലോകനാഥ് ബെഹ്‌റയുടെ ആക്ഷേപം. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.

സ്ത്രീകൾക്ക് സുരക്ഷ നൽകാനുള്ള നീക്കത്തിൽ പങ്കാളികളാകാൻ അൽപം സാമൂഹിക പ്രതിബദ്ധത കാട്ടണം എന്നകാര്യമാണ് ഡിജിപി ആവശ്യപ്പെട്ടത്. പിങ്ക്‌പൊലീസുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന് പരാതിയുള്ളത്. പിങ്ക് പൊലീസിനായി രൂപീകരിച്ച 1515 എന്ന നമ്പറിലേക്ക് ബിഎസ്എൻഎൽ അല്ലാതെയുള്ള ഫോണുകളിൽ നിന്ന് വിളിച്ചാൽ മറ്റു പലയിടങ്ങളിലുമാണ് കോളുകൾ ലഭിക്കുന്നത്. ഈ സാങ്കേതികപ്പിഴവ് പരിഹരിക്കണമെന്നാണ് പോസ്റ്റിൽ ഡിജിപി ആവശ്യപ്പെടുന്നത്.

തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, കൊല്ലം, തൃശൂർ എന്നിവിടങ്ങളിലാണ് പിങ്ക് പട്രോൾ ഇപ്പോൾ രൂപീകരിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ 1515 എന്ന നമ്പർ ഫലപ്രദമായി സജ്ജീകരിക്കാൻ ഇതേ വരെ ബിഎസ്എൻഎലിന് കഴിയാത്തതിൽ ദുഃഖമുണ്ടെന്ന് ലോക്നാഥ് ബെഹ്റ പറയുന്നു.
ഈ ജില്ലകളിൽ മാത്രമേ 1515 എന്ന നമ്പറിൽ സേവനങ്ങൾ ലഭ്യമാകൂ എന്ന് ജനങ്ങളോടും ഡിജിപി പറയുന്നു. കോട്ടയം, ആലപ്പുഴ ജില്ലകളിൽ അടുത്തു തന്നെ പിങ്ക് പട്രോൾ ആരംഭിക്കുമെന്നും പോസ്റ്റിൽ ബെഹ്റ വ്യക്തമാക്കി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP