Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പൊലീസ് മേധാവിയിൽ ശുപാർശ നൽകാൻ സമിതി; വിവാദം മുറുകിയതിനാൽ സീനിയോറിട്ടിക്ക് തന്നെ മുൻതൂക്കം നൽകും; സെൻകുമാറിനെ പൊലീസ് തലപ്പത്ത് നിയോഗിക്കില്ലെന്ന് സൂചന

പൊലീസ് മേധാവിയിൽ ശുപാർശ നൽകാൻ സമിതി; വിവാദം മുറുകിയതിനാൽ സീനിയോറിട്ടിക്ക് തന്നെ മുൻതൂക്കം നൽകും; സെൻകുമാറിനെ പൊലീസ് തലപ്പത്ത് നിയോഗിക്കില്ലെന്ന് സൂചന

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയെ കണ്ടെത്താനുള്ള പട്ടിക തയ്യാറാക്കാൻ സർക്കാർ ഉന്നതതല സമിതിയെ നിയോഗിക്കും. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി. എന്നിവരുൾപ്പെട്ട സമിതിയാണ് പുതിയ ഡി.ജി.പി.ക്കായി പട്ടിക തയ്യാറാക്കുക. സമിതി സമർപ്പിക്കുന്ന പട്ടികയിൽനിന്ന് ഒരാളെ ഡി.ജി.പി.യായി നിയമിക്കാനാണ് സർക്കാർ ആലോചന. മഹേഷ് കുമാർ സിങ്ലയ്ക്കും സെൻകുമാറിനും വേണ്ടി ഡി.ജി.പി. സ്ഥാനത്തേക്ക് ചരട് വലികൾ സജീവമായ സാഹചര്യത്തിലാ് ഇത്. അതിനിടെ സമിതി ശുപാർശ ചെയ്യുന്ന പട്ടികയിൽ നിന്ന് സീനിയോറിട്ടിയുള്ള ആളെ പൊലീസ് മേധാവിയാക്കുമെന്നാണ് സൂചന.

തർക്കം മുറുകിയതോടെയാണ് സമിതിയെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചത്. സമിതിക്കുമുന്നിൽ സമർപ്പിക്കാനുള്ള പട്ടിക ആഭ്യന്തരവകുപ്പ് തയ്യാറാക്കാൻ തുടങ്ങി. ഡെപ്യൂട്ടേഷൻ കാലാവധി ചുരുക്കി കേരളത്തിലേക്ക് വരാൻ തീരുമാനിച്ച സിങ്ലയെ പൊലീസ് മേധാവിയാക്കുന്നതിൽ ഒരുവിഭാഗം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ജൂനിയറായ സെൻകുമാറിനെ ഡി.ജി.പി.യാക്കാനുള്ള നീക്കത്തിനെതിരെ മറുഭാഗവും രംഗത്തെത്തി. സെൻകുമാറിന് അനുകൂലമയായി എസ്എൻഡിപിയും വെള്ളാപ്പള്ളി നടേശനും പരസ്യമായി രംഗത്ത് വന്നു. ഈ നീക്കത്തെ എൻഎസ്എസ് എതിർ്ക്കുകയും ചെയ്തു. സെൻകുമാറിന് അനുകൂലമാണ് മുഖ്യമന്ത്രിയുടെ മനസ്സെന്നാണ് സൂചന. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സെൻകുമാറിന് എതിരും. ഈ സാഹചര്യത്തിലാണ് ഉന്നത തല സമിതിയുടെ നിയമനം.

ഇതോടെയാണ് സീനിയോറിറ്റിയും പ്രവർത്തന മികവും കണക്കിലെടുത്ത് കേരള പൊലീസ് ആക്ട് പ്രകാരം പൊലീസ് മേധാവിയെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചത്. ആഭ്യന്തരവകുപ്പ് സമർപ്പിക്കുന്ന പട്ടിക സമിതി അവലോകനം ചെയ്യും. 2011ലെ പൊലീസ് ആക്ടിലെ 18ാം വകുപ്പ് പ്രകാരമാണ് പൊലീസ് മേധാവിയെ തിരഞ്ഞെടുക്കേണ്ടത്. ഇതിൽ സമിതിയുടെ കാര്യം സൂചിപ്പിക്കുന്നില്ല. ഡി.ജി.പി.യായി സ്ഥാനക്കയറ്റം ലഭിച്ചിട്ടുള്ള കേരള കേഡർ ഐ.പി.എസ്സുകാരിൽനിന്ന്, പൊലീസ് സേനയെ നയിക്കുന്നതിനുള്ള പ്രാപ്തി, മൊത്തമായ സേവനചരിത്രം, തൊഴിൽ സംബന്ധമായ അറിവ്, പരിചയം എന്നിവ കണക്കിലെടുത്ത് പൊലീസ് മേധാവിയെ നിയമിക്കാം. ഏതെങ്കിലും കേസിലോ ശിക്ഷാനടപടിക്രമത്തിലോ കുറ്റപത്രം നൽകുകയോ നിലനിൽക്കുകയോ ചെയ്യുകയാണെങ്കിൽ പൊലീസ് മേധാവിയായി നിയമിക്കാൻ പാടില്ലെന്നും നിയമത്തിൽ വ്യവസ്ഥയുണ്ട്.

പൊലീസ് ആക്ടിലെ 18(5)ാം വകുപ്പ് പ്രകാരം പൊലീസ് മേധാവിയേക്കാൾ സീനിയറായ ഐ.പി.എസ്സുകാരനെ പൊലീസ് സേനയിൽ നിയമിക്കാൻ പാടില്ല. നിലവിൽ സിങ്ലൂയേക്കാൾ സീനിയറായ അരവിന്ദ് രഞ്ചനും ദിനേശ്വർ ശർമ്മയും കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. ഇരുവരും സംസ്ഥാനത്തേക്ക് തിരിച്ചുവരാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല. ബി.എസ്. എഫിൽ അഡീഷണൽ ഡയറക്ടറായി തുടരുന്ന സിങ്ല, സംസ്ഥാനത്തേക്ക് തിരിച്ചുവരാൻ ആഗ്രഹം പ്രകടിപ്പിച്ച് ചീഫ് സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്. ഈ കത്ത് ആഭ്യന്തരമന്ത്രി വഴി മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരിക്കുകയാണ്. ഈ കത്തിന്മേൽ മുഖ്യമന്ത്രി സമിതി യോഗത്തിനുമുമ്പ് തീരുമാനമെടുക്കും.

ഈ മാസം സ്ഥാനമൊഴിയുന്ന കെ.എസ്.ബാലസുബ്രഹ്മണ്യനും അലക്‌സാണ്ടർ ജേക്കബും കഴിഞ്ഞാൽ സംസ്ഥാന കേഡറിൽ അഞ്ചുപേരാണ് ഡി.ജി.പി. റാങ്കിലുള്ളത്. പൊലീസ് മേധാവി തസ്തികയ്ക്ക് അഞ്ചുപേരെയും സമിതിക്കുമുന്നിൽ ആഭ്യന്തരവകുപ്പ് സമർപ്പിക്കും. ഇതിൽ നിന്ന് സീനിയറെ മന്ത്രിസഭാ യോഗം ഡിജിപിയായി അംഗീകരിക്കും. അതുകൊണ്ട് തന്നെ സിങ്‌ളെ ഡിജിപയാകാനാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP