Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെവി തുളയ്ക്കുന്ന ഹോൺ പൊലീസുകാരും ഉപയോഗിക്കരുത്; ചട്ടലംഘനം കണ്ടെത്തിയാൽ ഡ്രൈവർക്കൊപ്പം ഉദ്യോഗസ്ഥനും ഉത്തരവാദിത്വമെന്നും ഡിജിപി

ചെവി തുളയ്ക്കുന്ന ഹോൺ പൊലീസുകാരും ഉപയോഗിക്കരുത്; ചട്ടലംഘനം കണ്ടെത്തിയാൽ ഡ്രൈവർക്കൊപ്പം ഉദ്യോഗസ്ഥനും ഉത്തരവാദിത്വമെന്നും ഡിജിപി

തിരുവനന്തപുരം: ചെവി തുളയ്ക്കുന്ന ഹോൺ ഉപയോഗിച്ചാൽ പൊലീസുകാരും ഇനി കുടുങ്ങും. കേന്ദ്രമോട്ടോർ വാഹന ചട്ടത്തിന് വിരുദ്ധമായി അമിതശബ്ദമുണ്ടാക്കുന്ന ഹോണുകൾ പൊലീസിന്റെ വാഹനങ്ങളിൽ ഉപയോഗിക്കാൻ പാടില്ലെന്ന് ഡിജിപി ടി പി സെൻകുമാർ നിർദ്ദേശം നൽകി.

ചട്ടവിരുദ്ധമായി ഹോണുകൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഡ്രൈവർക്കൊപ്പം വാഹനം ഉപയോഗിക്കുന്ന ഉദ്യോഗസ്ഥനും ഉത്തരവാദിയായിരിക്കുമെന്നും ഡിജിപി ഉദ്യോഗസ്ഥർക്ക് അയച്ച സർക്കുലറിൽ പറയുന്നു.

പൊലീസ് വാഹനങ്ങളിൽ ശബ്ദമലിനീകരണത്തിന് ഇടയാക്കുന്ന 'ഇലക്‌ട്രോണിക് മൾട്ടി ടോൺഡ് ' ഹോണുകൾ ഉപയോഗിക്കാൻ പാടില്ലെന്നാണ് സംസ്ഥാന പൊലീസ് മേധാവി സർക്കുലർ പുറപ്പെടുവിച്ചത്. കേന്ദ്ര മോട്ടോർ വാഹന ചട്ടം 1989, 119ാം അനുച്ഛേദവും 2005 സെപ്റ്റംബർ 16ലെ ഭേദഗതി ചട്ടവും പ്രകാരം ഇരുചക്രവാഹനങ്ങൾക്ക് ഡസിബൽ അളവുകളായ 8185 dB(A), ഓടുന്ന ബസിന് 8185 dB(A), കാർ 8388 dB(A), ബസ് 9294 dB(A) ശബ്ദ പരിധിയിലുള്ള ഹോണുകൾ മാത്രമേ ഉപയോഗിക്കാവൂ. ഈ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി ഹോൺ ഘടിപ്പിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ വാഹനത്തിന്റെ ഡ്രൈവർക്കൊപ്പം വാഹനം ഉപയോഗിക്കുന്ന ഉദ്യോഗസ്ഥനും ഉത്തരവാദിയായിരിക്കുമെന്ന് സർക്കുലറിൽ സംസ്ഥാന പൊലീസ് മേധാവി ഓർമിപ്പിച്ചു.

പൊലീസ് സേനയിൽ അടിമുടി അഴിച്ചുപണികൾ നടത്തുന്നതിന്റെ ഭാഗമായാണ് ഡിജിപിയുടെ പുതിയ നിർദ്ദേശം. വാഹനപരിശോധനയുടെ പേരിൽ പൊതുജനങ്ങൾക്ക് ഇനിമുതൽ ബുദ്ധിമുട്ടുകളൊന്നുമുണ്ടാകാൻ പാടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവിയായി അധികാരമേറ്റെടുത്തയുടൻ ടി പി സെൻകുമാർ നിർദ്ദേശം നൽകിയിരുന്നു. പൊതുജനങ്ങളുമായി സംവദിക്കാനും പൊലീസ് സേനയെ കൂടുതൽ ജനകീയമാക്കാനുമായി ഡിജിപി സെൻകുമാർ കഴിഞ്ഞ ദിവസം ഫേസ്‌ബുക്ക് പേജും തുറന്നിരുന്നു.

പൊലീസ് വാഹനങ്ങളിൽ അമിത ശബ്ദമുണ്ടാക്കുന്ന ഹോണുകൾ ഒഴിവാക്കണം പൊലീസ് വാഹനങ്ങളിൽ ശബ്ദമലിനീകരണത്തിന് ഇടയാക്കുന്ന 'ഇലക...

Posted by State Police Chief Kerala on Thursday, June 25, 2015

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP