Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഷ്ട്രീയ പാർട്ടികൾ നടത്തുന്നതു വിലാപയാത്രകൾ: ജേക്കബ് തോമസ്

കൊച്ചി: വികസനയാത്രകൾ എന്നു പറഞ്ഞു സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ കക്ഷികൾ നടത്തുന്നതു വിലാപയാത്രകളാണെന്നു ഡിജിപി ജേക്കബ് തോമസ്. കലൂരിൽ ഒരു സെമിനാറിൽ സംസാരിക്കവെയാണ് ഡിജിപിയുടെ പരാമർശം. വളർച്ച, വികസനം, സമഗ്ര വികസനം, സമത്വം, സുസ്ഥിര വികസനം എന്നൊക്കെ പറഞ്ഞ് യാത്ര നടത്തുന്നവർക്ക് ഇവയുടെ അർത്ഥം അറിയില്ല. കർമ്മഭൂമികളിൽ ഏറ്റവും വിഷമം പിടിച്ചത് അഴിമതിക്കെതിരായ പോരാട്ടവും നദീസംരക്ഷണ പരിസ്ഥിതി സംരക്ഷണ പ്രവർത്തനവുമാണ്. ഭരണപക്ഷക്കാർ കീശപക്ഷക്കാർക്ക് വിധേയരായി തീർന്നതാണ് നാം ഇന്ന് അനുഭവിക്കുന്ന പ്രകൃതി ദുരന്താനുഭവങ്ങൾക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP