Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ധനലക്ഷ്മി ബാങ്കിൽ നിന്നും പിരിച്ചുവിട്ട ഓഫീസറെ തിരിച്ചെടുക്കില്ലെന്ന് മാനേജ്‌മെന്റ്; ബാങ്ക് ഓഫീസർമാർ ഈ മാസം 15, 16 തീയതികളിൽ

ധനലക്ഷ്മി ബാങ്കിൽ നിന്നും പിരിച്ചുവിട്ട ഓഫീസറെ തിരിച്ചെടുക്കില്ലെന്ന് മാനേജ്‌മെന്റ്; ബാങ്ക് ഓഫീസർമാർ ഈ മാസം 15, 16 തീയതികളിൽ

തൃശൂർ: ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫെഡറേഷന്റെ കീഴിലുള്ള സംസ്ഥാനത്തെ ബാങ്ക് ഓഫീസർമാർ ഈ മാസം 15, 16 തീയതികളിൽ പണിമുടക്കും. കോൺഫെഡറേഷൻ അഖിലേന്ത്യാ സീനിയർ വൈസ് പ്രസിഡന്റും ധനലക്ഷ്മി ബാങ്ക് ഓഫീസേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റുമായ പി.വി. മോഹനനെ ബാങ്ക് പിരിച്ചുവിട്ടതിനെതിരെ നടക്കുന്ന പണിമുടക്ക് സമരത്തിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഇതര ബാങ്കുകളിലെ ഓഫീസർമാർ പണിമുടക്കുന്നത്.

ഓഫീസർമാരുടെ പ്രബല സംഘടനയായ കോൺഫെഡറേഷൻ പണിമുടക്ക് രണ്ട് ദിവസം സ്‌റ്റേറ്റ് ബാങ്ക് ഉൾപ്പെടെ സംസ്ഥാനത്തെ ബാങ്കുകൾ നിശ്ചലമാക്കും. ഇന്ന് കോൺഫെഡറേഷൻ അഖിലേന്ത്യാ പ്രസിഡന്റ് സുദർശനും ജനറൽ സെക്രട്ടറി ഹർവീന്ദർ സിങ്ങും ഉൾപ്പെടെയുള്ള ധനലക്ഷ്മി ബാങ്ക് മേധാവികളുമായി കൊച്ചിയിൽ ചർച്ച നടത്തി.

മോഹനനെ തിരിച്ചെടുക്കണമെന്ന സംഘടനാ നേതാക്കളുടെ ആവശ്യം അംഗീകരിക്കാൻ ബാങ്ക് മാനേജ്‌മെന്റ് തയാറാവാത്ത സാഹചര്യത്തിലാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ധനലക്ഷ്മി ബാങ്ക് ഓഫീസർമാരുടെ പണിമുടക്ക് 26 ദിവസവും തൃശൂരിൽ നടക്കുന്ന അനിശ്വിചിതകാല നിരാഹാര സമരം ഒരാഴ്ചയും പിന്നിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP