Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെട്രോളിനും ഡീസലിനും വിലകുറഞ്ഞു; പെട്രോളിന് 2രൂപ 41പൈസയും ഡീസലിന് 2 രൂപ 21 പൈസും കുറയും; തീരുമാനം ആഗോള വിപണിയിൽ എണ്ണ വില കുറയുന്നതിനാൽ

പെട്രോളിനും ഡീസലിനും വിലകുറഞ്ഞു; പെട്രോളിന് 2രൂപ 41പൈസയും ഡീസലിന് 2 രൂപ 21 പൈസും കുറയും; തീരുമാനം ആഗോള വിപണിയിൽ എണ്ണ വില കുറയുന്നതിനാൽ

ന്യൂഡൽഹി: പെട്രോൾ-ഡീസൽ വില വീണ്ടും കുറച്ചു. പെട്രോളിന് ലിറ്ററിന് 2 രൂപ 41 പൈസ കുറയും. ഡീസലിന് 2 രൂപ 21 പൈസയും. ഇന്ന് അർദ്ധ രാത്രിമുതൽ പുതിയ നിരക്ക് നിലവിൽ വരും.

അന്താരാഷ്ട്ര വിപണിയിൽ ബ്രന്റ് ക്രൂഡ് വില ബാരലിന് 82.60 ഡോളറായി താഴ്ന്നതാണ് ആഭ്യന്തര വിപണിയിൽ വിലകുറയ്ക്കുന്നതിന് സാഹചര്യമൊരുക്കിയത്. കഴിഞ്ഞ ജൂണിൽ ബാരലിന് 115 ഡോളറിന് മുകളിലുണ്ടായിരുന്ന വിലയാണ് പടിപടിയായി കൂപ്പുകുത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യക്ക് ബാധകമായ രാജ്യാന്തര എണ്ണ വില വീപ്പക്ക് 82.60 ഡോളറിൽ എത്തിയിരുന്നു. കഴിഞ്ഞ ജൂണിൽ വീപ്പക്ക് 115 ഡോളർ വരെ എത്തിയ നിലയിൽ നിന്നാണ് ഈ തകർച്ച.

കഴിഞ്ഞ 18നാണ് ഡീസൽ വില നിയന്ത്രണം നീക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. വില നിയന്ത്രണം നീക്കിയതിന് ശേഷം ഒരു തവണ ഡിസൽ വിലയിൽ 3.37 രൂപ കുറവ് വരുത്തുകയും ചെയ്തിരുന്നു. മാസം തോറും ഡീസലിന്റെ വില ലിറ്ററിന് 50 പൈസ വീതം വർധിപ്പിച്ച യു.പി.എ സർക്കാരിന്റെ നയം എൻഡിഎ സർക്കാരും തുടർന്നുവരുകയായിരുന്നു.

അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞതോടെയാണ് വിലനിയന്ത്രണം നീക്കാനുള്ള സമ്മർദം ശക്തമായതും സർക്കാറിന് അനുകൂലസാഹചര്യം തെളിഞ്ഞതും. നിയന്ത്രണം നീക്കിയതിനോടൊപ്പം വിലകുറയ്ക്കുകയും ചെയ്തതിനാൽ കാര്യമായ പ്രതിഷേധം ഉണ്ടായതുമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP