Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൾസർ സുനിക്ക് ജയിലിൽ ഫോണെത്തിച്ചത് വിഷ്ണു; കടത്തിയത് ഷൂവിനുള്ളിൽ; രണ്ട് പേരെ അറസ്റ്റ് ചെയ്തത് ദിലീപിന്റെ പരാതിയിൽ അല്ലെന്ന് തുറന്ന് പറഞ്ഞ് ആലുവ റൂറൽ എസ് പിയും

പൾസർ സുനിക്ക് ജയിലിൽ ഫോണെത്തിച്ചത് വിഷ്ണു; കടത്തിയത് ഷൂവിനുള്ളിൽ; രണ്ട് പേരെ അറസ്റ്റ് ചെയ്തത് ദിലീപിന്റെ പരാതിയിൽ അല്ലെന്ന് തുറന്ന് പറഞ്ഞ് ആലുവ റൂറൽ എസ് പിയും

കൊച്ചി: പ്രമുഖ നടിക്കെതിരെ അതിക്രമം നടത്തിയ കേസിലെ മുഖ്യപ്രതി പൾസർ സുനിക്കായി ജയിലിൽ മൊബൈൽ ഫോണെത്തിച്ചത് സഹതടവുകാരൻ വിഷ്ണു. പുതിയ ഷൂ വാങ്ങി ഇതിന്റെ അടിഭാഗം മുറിച്ച് മൊബൈൽ ഫോൺ ഒളിപ്പിക്കുകയും. പിന്നീട് ഷൂ സുനിക്ക് കൈമാറുകയായിരുന്നുവെന്നും വിഷ്ണു പൊലീസിൽ മൊഴി നൽകി. ഈ മൊബൈലിൽനിന്നാണ് സുനി ദിലീപിന്റെ മാനേജരെ വിളിച്ചതെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

കേസിൽ പൾസറിന്റെ രണ്ട് സഹതടവുകാരെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തിരുന്നു. ദിലീപിനെ ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റെന്നായിരുന്നു സൂചനകൾ. എന്നാൽ ഇരുവരേയും അറസ്റ്റ് ചെയ്തത് ദിലീപിന്റെ പരാതിയിൽ അല്ലെന്ന് ആലുവ റൂറൽ എസ്‌പി എവി ജോർജ് പരസ്യമായി പറഞ്ഞു. ദിലീപിന്റെ പരാതിയിൽ അന്വേഷണം നടക്കുന്നതേയുള്ളൂവെന്നും എസ് പി അറിയിച്ചു.

പത്തനംതിട്ട സ്വദേശി സനലാണ് വിഷ്ണുവിനൊപ്പം അറസ്റ്റിലായത്. ജയിലിൽ സഹതടവുകാരായിരുന്നപ്പോൾ പൾസർ സുനിക്ക് ഫോൺ ചെയ്യാൻ സഹായം നൽകിതിനാണ് സനലിനേയും അറസ്റ്റ് ചെയ്തത്. ഏപ്രിലിലാണ് ദിലീപിന്റെ മാനേജർ അപ്പുണിക്കും സുഹൃത്തും നടനും സംവിധായകനുമായ നാദിർഷയ്ക്കും ഭീഷണി ഫോൺ സന്ദേശമെത്തിയത്. ജയിലിൽനിന്ന് പൾസർ സുനി തന്നെയാണ് ഇവരെ വിളിച്ചിരുന്നത്. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയതു നടൻ ദിലീപാണെന്നു പൊലീസിനോടും മാധ്യമങ്ങളോടും വെളിപ്പെടുത്താൻ വൻതുക വാഗ്ദാനം ലഭിച്ചതായാണ് സംഭാഷണത്തിലെ വെളിപ്പെടുത്തൽ. കൂടാതെ ദിലീപിനായെഴുതിയ കത്ത് വായിക്കണമെന്നും ആവശ്യമുണ്ടായിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

കത്തും ടെലിഫോൺ സംഭാഷണവും പുറത്തുവന്നതിനെ തുടർന്ന് വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ക്രിമിനൽ പശ്ചാത്തലുമുള്ള ഇയാൾക്കെതിരെ നേരത്തെയും കേസുകളുണ്ടായിരുന്നു. വിഷ്ണു മാല പൊട്ടിക്കൽ പരമ്പര കേസുകളിലെ പ്രതിയെന്നാണ് പൊലീസ് രേഖകൾ. ചില ചെറുകിട ക്വട്ടേഷൻ ഇടപാടുകളും ഇയാൾ നടത്തിയിരുന്നതായാണു പൊലീസിനു ലഭിച്ച വിവരം. സിനിമാ മേഖലയിലും ചില അടുപ്പക്കാരുള്ള വിഷ്ണുവിന്, പൾസർ സുനിയുമായി ജയിലിലെത്തുന്നതിനു മുൻപേ പരിചയമുണ്ടായിരുന്നതായും സൂചനയുണ്ട്. സനൽകുമാറും ഫോൺ ചെയ്യാൻ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകി.

ഇരുവർക്കെതിരെയും ഗൂഢാലോചനയക്കും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. പണം തട്ടാനുള്ള ശ്രമത്തിന് വിഷ്ണുവും സനലും ഗൂഢാലോചന നടത്തിയെന്നാണ് പൊലീസ് കരുതുന്നത്. നടൻ ദിലീപിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതിന് പ്രത്യേകം കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെടുത്തിയാണ് ഈ കേസിന്റെയും അന്വേഷണം നടക്കുന്നത്. ജിൻസൺ എന്നയാളിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP