Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ദിലീപിന്റെ കരിമാലൂരിലെ ഭൂമി സർക്കാർ ഭൂമി കയ്യേറിയതു തന്നെയെന്ന് വില്ലേജ് ഓഫീസറുടെ റിപ്പോർട്ട്; വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് ജില്ലാ കളക്ടർക്ക്; നാളെ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ തീരുമാനം; നടപടി പഞ്ചായത്തിന്റെ കരിമാലൂർ പരാതിയിൽ

ദിലീപിന്റെ കരിമാലൂരിലെ ഭൂമി സർക്കാർ ഭൂമി കയ്യേറിയതു തന്നെയെന്ന് വില്ലേജ് ഓഫീസറുടെ റിപ്പോർട്ട്; വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് ജില്ലാ കളക്ടർക്ക്; നാളെ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ തീരുമാനം; നടപടി പഞ്ചായത്തിന്റെ കരിമാലൂർ പരാതിയിൽ

 കൊച്ചി: നടൻ ദിലീപ് കൊച്ചിയിൽ ഭൂമി കൈയേറിയതായി വില്ലേജ് ഓഫീസറുടെ പ്രാഥമിക റിപ്പോർട്ട്. കൊച്ചി കരുമാലൂരിൽ മുപ്പത് സെന്റ് പുറമ്പോക്ക് ഭൂമി കൈയേറിയെന്ന പരാതിയിന്മേലായിരുന്നു വില്ലേജ് ഓഫീസറുടെ അന്വേഷണം.

പ്രാഥമിക അന്വേഷണ റിപ്പോർട്ട് വില്ലേജ് ഓഫീസർ ജില്ലാ കളക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്. ദിലീപിന്റെയും മുൻഭാര്യ മഞ്ജു വാര്യരുടെയും പേരിൽ വർഷങ്ങൾക്കു മുമ്പ് വടക്കൻ പരവൂരിലെ കരിമാലൂരിൽ വാങ്ങിയ സ്ഥലത്തോട് ചേർന്നു കിടക്കുന്ന ഭൂമി കൈയേറിയെന്നാണ് പരാതി.നടൻ കൈയേറിയ ഭൂമി തിരികെ പിടിക്കണമെന്ന ആവശ്യവുമായി പഞ്ചായത്ത് അധികൃതർ റവന്യു മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. വില്ലേജ് ഓഫീസറുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കരുമാലൂരിലെ ദിലീപിന്റെ ഭൂമി വ്യാഴാഴ്ച അളന്ന് തിട്ടപ്പെടുത്തും.

പറവൂർ താലൂക്കിലെ പുറപ്പള്ളികാവിൽ സൂയിസ്‌കം ബ്രിഡ്ജിന്റെ സമീപത്തുള്ള രണ്ട് എക്കർ സ്ഥലമാണ് ദിലീപിന്റെയും മുൻ ഭാര്യ മഞ്ജുവിന്റെയും പേരിൽ പോക്കുവരവ് ചെയ്തതായി കണ്ടെത്തിയത്. ഇവിടെ പുഴയോട് ചേർന്നുള്ള 30 സെന്റ് പുറംപോക്ക് ഭൂമി ദിലീപ് കൈയേറിയിട്ടുണ്ടെന്നാണ് പഞ്ചായത്ത് അധികൃതരുടെ ആരോപണം. പാലം പണിയുന്ന സമയത്ത് സർക്കാർ ചെലവിൽ ഈ ഭൂമിയിൽ സംരക്ഷണ ഭിത്തിയും കുളിക്കടവും നിർമ്മിച്ചു നൽകിയിട്ടുണ്ട്. സ്വകാര്യ ഭൂമിയിൽ സർക്കാർ ചെലവിൽ സംരക്ഷണ ഭിത്തിയും കുളിക്കടവും നിർമ്മിച്ചു നൽകിയതുൾപ്പെടെയുള്ള കാര്യങ്ങൾ കാണിച്ചാണ് കരിമാലൂർ പഞ്ചായത്ത് മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും പരാതി നൽകിയിരുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP