Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദിലീപിന്റെ പരാമർശം നടിയെ ആക്രമിക്കുന്നതിന് തുല്യമെന്ന് വനിതാകമ്മീഷൻ; വനിതാ കൂട്ടായ്മ അമ്മയുടെ മുന്നിൽ ഓച്ഛാനിച്ച് നിൽക്കരുത്; വിഷയത്തിൽ കമ്മീഷൻ നിയമോപദേശം തേടിയിട്ടുണ്ടെന്നും ആവശ്യമെങ്കിൽ ഇടപെടുമെന്നും ജോസഫൈൻ

ദിലീപിന്റെ പരാമർശം നടിയെ ആക്രമിക്കുന്നതിന് തുല്യമെന്ന് വനിതാകമ്മീഷൻ; വനിതാ കൂട്ടായ്മ അമ്മയുടെ മുന്നിൽ ഓച്ഛാനിച്ച് നിൽക്കരുത്; വിഷയത്തിൽ കമ്മീഷൻ നിയമോപദേശം തേടിയിട്ടുണ്ടെന്നും ആവശ്യമെങ്കിൽ ഇടപെടുമെന്നും ജോസഫൈൻ

തിരുവനന്തപുരം: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടിക്കെതിരായ പരാമർശം നടത്തിയ സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ ഇടപെടുന്നു. നടിയും അക്രമിയും സുഹൃത്തുക്കളാണെന്ന ദിലീപിന്റെ പരാമർശം നിഗൂഢമാണമെന്ന് കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ പറഞ്ഞു.

നടിയെ ആക്രമിക്കുന്നതിന് തുല്യമാണ് പരാമർശം. എന്ത് മനസിലാക്കിയിട്ടാണ് ദിലീപും സലീം കുമാറും ഇങ്ങനെ പ്രതികരിക്കുന്നതെന്ന് അവർ ചോദിച്ചു. സിനിമയിലെ വനിതാ കൂട്ടായ്മ അമ്മയുടെ മുന്നിൽ ഓച്ഛാനിച്ച് നിൽക്കരുതെന്നും ജോസഫൈൻ ആവശ്യപ്പെട്ടു.

നടിയുടെ പേര് വ്യക്തമാക്കി പരാമർശം നടത്തിയതാരായാലും അവർക്കെതിരെ നിയമനടപടി എടുക്കണം. പരാമർശം അപലപനീയമാണ്. യാതൊരു സത്യസന്ധതയും സാമൂഹ്യ ധാരണയും ഇല്ലാതെ കേസിന്റെ നിർണായ ഘട്ടത്തിൽ ഇത്തരത്തിൽ നടിക്ക് പ്രതിയുമായി ബന്ധമുണ്ടായിരുന്നു എന്ന് പറയുന്നതിന് പിന്നിൽ നിഗൂഢതയുണ്ട്. അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും ആ സ്ത്രീയെ വീണ്ടും വീണ്ടും ആക്രമിക്കുകയാണ് ചെയ്തതെന്നും ജോസഫൈൻ പറഞ്ഞു.

ഇത്തരം സാഹചര്യത്തിൽ എങ്ങനെയാണ് അവർക്ക് നീതി നിതി ലഭ്യമാകുകയെന്നും എംസി ജോസഫൈൻ ചോദിച്ചു. ഇക്കാര്യങ്ങൾ നടൻ ഇപ്പോൾ വെളിപ്പെടുത്തുന്നതെന്തിനാണ്. നിലവിൽ നടക്കുന്ന കേസിനെ മുന്നോട്ടുകൊണ്ടുപോകുകകയല്ലാതെ അവരുടെ ഭൂതകാലം എന്തിന് അന്വേഷിക്കുന്നുവെന്നും ജോസഫൈൻ ചോദിച്ചു.

ഇക്കാര്യത്തിൽ സ്വാർഥ താൽപ്പര്യങ്ങളുണ്ട്. ഇരയോടൊപ്പം നിൽക്കുകയും വേട്ടക്കാരനൊപ്പം ഓടുകയും ചെയ്യുന്ന നെറികെട്ട സമീപനമാണ് ഉന്നത സിനിമാ നടന്മാരുൾപ്പെടെ ചെയ്യുന്നതെന്നും അവർ പറഞ്ഞു. വിഷയത്തിൽ വനിതാ കമ്മീഷൻ നിയമോപദേശം തേടിയിട്ടുണ്ടെന്നും ആവശ്യമെങ്കിൽ ഇടപെടുമെന്നും ജോസഫൈൻ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP