Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊന്തയും കുരിശുമായി വിശ്വസികൾ തെരുവിൽ ഇറങ്ങി; പാർലമെന്റിലും ചർച്ചയായി; ദിൽഷാദ് ഗാർഡൻ പള്ളി കത്തിച്ച സംഭവം അന്വേഷണം ശക്തമായി; പള്ളി പണിതു കൊടുക്കാൻ സാധ്യത ഏറി

കൊന്തയും കുരിശുമായി വിശ്വസികൾ തെരുവിൽ ഇറങ്ങി; പാർലമെന്റിലും ചർച്ചയായി; ദിൽഷാദ് ഗാർഡൻ പള്ളി കത്തിച്ച സംഭവം അന്വേഷണം ശക്തമായി; പള്ളി പണിതു കൊടുക്കാൻ സാധ്യത ഏറി

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ ദിൽഷാദ് ഗാർഡനിൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളി കത്തി നശിച്ച സംഭവം ഡൽഹി പൊലീസ് ജോയിന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും.

സംഭവത്തിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് വരുന്ന വിശ്വാസികൾ ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. കൊന്തയും കുരിശുമായി നടത്തിയ പ്രകടനത്തെ തുടർന്ന് ഈ മേഖലയിൽ ഗതാഗത തടസ്സവും ഉണ്ടായി. വിശ്വാസികളുടെ പ്രതിഷേധം ശക്തമായതോടെ കത്തി നശിച്ച പള്ളി സർക്കാർ പുതുക്കി പണിയാനുള്ള സാധ്യതയും കൂടി.

ക്രൈം ബ്രാഞ്ച്, ഡൽഹി പൊലീസ് ക്രമസമാധാനപാലന വിഭാഗം എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരാകും പള്ളികത്തിക്കൽ അന്വേഷണ സംഘത്തിലുണ്ടാവും. പൊലീസ് തലവൻ, ക്രൈസ്തവ മേലധ്യക്ഷരുമായി നടത്തിയ ചർച്ചയെ തുടർന്നാണു നടപടി. എന്നാൽ സിബിഐ അന്വേഷണമാണ് പള്ളി അധികാരികൾ ആവശ്യപ്പെടുന്നത്. സിബിഐയോ സിറ്റിങ് ജഡ്ജിയോ സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ഡൽഹി അതിരൂപത പ്രതിനിധികൾ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനെ കാണും. അതിനിടെ അതിരൂപതയുടെ നേതൃത്വത്തിലുള്ള സംഘവും സ്വന്തം നിലയിൽ അന്വേഷണം ആരംഭിച്ചു.

അതിനിടെ പള്ളി കത്തിനശിച്ച സംഭവം അപലപനീയമാണെന്നും നിലവിലെ അന്വേഷണ പുരോഗതിയും കേസിലെ മറ്റു വിശദാംശങ്ങളും പാർലമെന്റിനെ അറിയിക്കാൻ രാജ്‌നാഥ് സിങ്ങിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ലോക്‌സഭയിൽ വ്യക്തമാക്കി. ഛത്തീസ്‌ഗഡിലുള്ള രാജ്‌നാഥ് സിങ് മടങ്ങിയെത്തിയാലുടൻ ഇതുസംബന്ധിച്ചു പാർലമെന്റിൽ പ്രസ്താവന നടത്തും. കേന്ദ്ര മന്ത്രി സാധ്വി നിരഞ്ജൻ ജ്യോതിയുടെ വിവാദ പ്രസ്താവന വന്ന് മണിക്കൂറുകൾക്കകമാണു പള്ളിക്കു തീപിടിച്ചതെന്നു സിപിഐ(എം) നേതാവ് സീതാറാം യച്ചൂരി പറഞ്ഞു. സ്വാധി നിരഞ്ജൻ ജ്യോതി രാജിവയ്ക്കുകയോ പ്രധാനമന്ത്രി പുറത്താക്കുകയോ വേണമെന്നും ആവശ്യപ്പെട്ടു.

അന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നു പൊലീസ് കമ്മിഷറുമായുള്ള ചർച്ചയിൽ ഡൽഹി അതിരൂപത ആർച്ച്ബിഷപ് അനിൽ കൂട്ടോ, ഫരീദാബാദ് രൂപത ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, മലങ്കര കത്തോലിക്കാ സഭ ബാഹ്യകേരള ബിഷപ് ജേക്കബ് മാർ ബർണബാസ് എന്നിവർ ആവശ്യപ്പെട്ടു. ഡൽഹി ലഫ്. ഗവർണർ നജീബ് ജങ്ങിനെയും ആർച്ച്ബിഷപ് കൂട്ടോ സന്ദർശിച്ചു. നഗരത്തിലെ എല്ലാ പള്ളികൾക്കും സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നു ഗവർണർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP