Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യം അനുമതി നിഷേധിക്കും; കാണേണ്ടവരെ കണ്ടാൽ അനുമതി കിട്ടും: ഓരേ ഉദ്യോഗസ്ഥരെ ഒരു കസേരയിൽ ദ്വീർഘകാലം ഇരുത്തി റിയൽ എസ്‌റ്റേറ്റ് ഭീമന്മാരിൽ നിന്നും കോടികൾ പിരിച്ചത് ഇങ്ങനെ

ആദ്യം അനുമതി നിഷേധിക്കും; കാണേണ്ടവരെ കണ്ടാൽ അനുമതി കിട്ടും: ഓരേ ഉദ്യോഗസ്ഥരെ ഒരു കസേരയിൽ ദ്വീർഘകാലം ഇരുത്തി റിയൽ എസ്‌റ്റേറ്റ് ഭീമന്മാരിൽ നിന്നും കോടികൾ പിരിച്ചത് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തെ പരിസ്ഥിതി വകുപ്പ് എന്തിന് പ്രവർത്തിക്കുന്നു എന്ന് ചോദിച്ചാൽ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയല്ല എന്ന് തന്നെ പറയേണ്ടി വരും. കാരണം പരിസ്ഥിതി സംരക്ഷണം എന്ന അജണ്ട അനുസരിച്ചല്ല പരിസ്ഥിതി വകുപ്പ് പ്രവർത്തിക്കുന്നത്. ഇക്കാര്യം അടുത്തിടെ വൻകിട നിർമ്മാണ കമ്പനികൾക്ക് അനുമതി നൽകിയ കാര്യം പരിഗണിക്കുമ്പോൾ വ്യക്തമാകുന്ന കാര്യവുമാണ്. കൊച്ചി മറൈൻ ഡ്രൈവിൽ തീരദേശ സംരക്ഷണ നിയമം അട്ടിമറിച്ച് കൂറ്റൻ ഫ്‌ള്ാറ്റുകൾ പണിയാൻ ഡിഎൽഎഫിന് അനുമതി നൽകിയതിന് പിന്നിൽ കോടികളുടെ കോഴ നടന്നിട്ടുണ്ടെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം.

വർഷങ്ങളായി തീരദേശ സംരക്ഷണ നിയമത്തിൽ ഇളവുകൾ നൽകുന്നതിന് ചുക്കാൻ പിടിക്കുന്നത് ഒരേ ഉദ്യോഗസ്ഥരാണ്. ആദ്യം അപേക്ഷ നിരസിക്കുകയും പിന്നീട് അനുകൂല റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്ത് അധ്യക്ഷനെ തെറ്റിദ്ധരിപ്പിച്ച് അവസാന ഉത്തരവ് സമ്പാദിക്കുകയാണ് രീതി. പ്രഫ. വി.എൻ. രാജശേഖരൻപിള്ള അധ്യക്ഷനായ സമിതിയാണ് ഡി.എൽ.എഫിന് അനുമതി നൽകിയതെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അധ്യക്ഷനെതിരേ നടപടി ആരംഭിച്ചുകഴിഞ്ഞു.

എന്നാൽ കോടികൾ കൊയ്യാനുള്ള കസേര നഷ്ടമാകുമെന്ന് വന്നതോടെ ആരോപണങ്ങളെ പ്രതിരോധിച്ച് രാജശേഖരൻ പിള്ളയും രംഗത്തെത്തിയിട്ടുണ്ട്. താൻ തെറ്റുകാരനല്ലെന്ന് രാജശേഖരൻപിള്ള മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. മെമ്പർ സെക്രട്ടറി ഡോ. കെ.കെ. രാമചന്ദ്രൻ 2012 ഡിസംബർ 18ന് ഡി.എൽ.എഫിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഫയൽ ആദ്യം സമർപ്പിച്ചു. വകുപ്പിലെ അണ്ടർ സെക്രട്ടറി വി.വി എസ്. മണിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. മുൻപ് നടന്ന യോഗങ്ങളുടെ അടിസ്ഥാനത്തിൽ ഡോ. മധുസൂദനക്കുറുപ്പ്, ഡോ. കെ.വി. തോമസ്, ഡോ. കെ. കൊക്കൽ എന്നിവരടങ്ങിയ സമിതിയെ പ്രശ്‌നം പഠിക്കുന്നതിനു നിയോഗിച്ചു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2010 ഒക്‌ടോബറിൽ ചേർന്ന സമിതിയുടെ 40ാമത് യോഗം തീരസംരക്ഷണ നിയമത്തിൽ ഇളവ്‌വരുത്തി ഡി.എൽ.എഫിന് അനുമതി നൽകുന്നതിന് കേന്ദ്ര പരിസ്ഥിതി വനമന്ത്രാലയത്തിന് ശിപാർശ ചെയ്യാൻ തീരുമാനിച്ചു.

ഈ പ്രശ്‌നം തന്റെ മുന്നിലെത്തിയപ്പോൾ സമിതിയുടെ ഫുൾകോറത്തിനുമുന്നിൽ പ്രശ്‌നം അവതരിപ്പിക്കാനായിരുന്നു നിർദേശിച്ചത്. എന്നാൽ അതിന്റെ ആവശ്യമില്ലെന്ന് മെമ്പർ സെക്രട്ടറി ഡോ. രാമചന്ദ്രനും മറ്റും ഫയലിൽ എഴുതിത്തന്നു. പ്രശ്‌നം ആരോപണമായി ഉയർന്നുവന്നപ്പോൾ അന്വേഷണത്തിന് നിയോഗിക്കപ്പെട്ട ഡോ. എ.രാമചന്ദ്രൻ, ഡോ. പത്മകുമാർ, ഡോ. കൊക്കൽ എന്നിവർ ഈ പ്രശ്‌നവുമായി മുമ്പ് ബന്ധപ്പെട്ടവരാണ്. കൊക്കലും ഡോ. കെ.വി. തോമസും ഒക്കെ ഡി.എൽ.എഫിന് അനുമതി നൽകണമെന്ന് മുൻപ് ശിപാർശ ചെയ്തവരാണ് രാജശേഖരൻപിള്ള മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

തീരദേശ സംരക്ഷണ നിയമത്തിൽ ഇളവ് നൽകിയതിൽ കോടികളുടെ ക്രമക്കേട് നടന്നുവെന്ന് വ്യക്തം. ഡി.എൽ.എഫിന്റെ കാര്യത്തിൽ അന്വേഷണത്തിൽ സത്യം പുറത്തുവന്നു. എന്നാൽ, ഈ നിയമം നിലവിൽവന്നശേഷം നൽകിയ ഇളവുകളാകെ വിജിലൻസ് അന്വേഷണത്തിന് വിധേയമാക്കിയാൽ കൂടുതൽ അഴിമതി പുറത്തുവരും. കൊച്ചിയിലെ വൻ പദ്ധതികൾക്കെല്ലാം പരിസ്ഥിതി വകുപ്പ് അനുമതി നൽകിയത് ചട്ടങ്ങൾ ലംഘിച്ചുകൊണ്ടാണെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP