Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അടിമാലിയിൽ ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡോക്ടർ അറസ്റ്റിൽ; നടുവേദനയ്ക്ക് ചികിത്സ തേടിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് സഹോദരിയെ പുറത്തു നിർത്തി ചികിത്സാമുറിയിലേക്ക് കയറ്റി വാതിലടച്ച ശേഷം

അടിമാലിയിൽ ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡോക്ടർ അറസ്റ്റിൽ; നടുവേദനയ്ക്ക് ചികിത്സ തേടിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് സഹോദരിയെ പുറത്തു നിർത്തി ചികിത്സാമുറിയിലേക്ക് കയറ്റി വാതിലടച്ച ശേഷം

അടിമാലി: വ്യാജന്മാർ വിളയുന്ന മേഖലയാണ് ഹോമിയോ എന്ന ആരോപണം കാലങ്ങളായുള്ളതാണ്. ഈ മേഖലയ്ക്ക് കൂടുതൽ ചീത്തപ്പേര് സമ്മാനിക്കാൻ ഡോക്ടർമാരുമുണ്ട്. അത്തരമൊരു ഡോക്ടർ കഴിഞ്ഞ ദിവസം ഞരമ്പ് രോഗത്തിന് ആഴിക്കുള്ളിലായി. ഹോമിയോ ക്ലിനിക്കിൽ ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഡോക്ടർ അറസ്റ്റിൽയത് അടിമാലിയിലാണ്.

അടിമാലി എസ്എൻ ഹോമിയോ ക്ലിനിക്ക് ഉടമ ഇരുട്ടുകാനം കല്ലാനിക്കൽ കെ.എസ്. റോയി (58) ആണു പിടിയിലായത്. വൈകിട്ട് നാലോടെയായിരുന്നു സംഭവം.

അടിമാലി ടൗണിനു സമീപം താമസിക്കുന്ന യുവതി സഹോദരിയുമൊത്താണു ഡോക്ടറെ കാണാനെത്തിയത്. നടുവേദനയ്ക്ക് ചികിത്സിക്കാനാണ് യുവതി എത്തിയത്. സഹോദരിയോടു പുറത്തു നിൽക്കാൻ ആവശ്യപ്പെട്ട ഡോക്ടർ യുവതിയെ ചികിത്സാമുറിയിലേക്ക് കയറ്റി വാതിലടച്ച ശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP