Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓണം ആഘോഷിച്ച് തിരിച്ചെത്തിയപ്പോൾ ഡോക്ടറിന് താമസിക്കാൻ മുറിയില്ല; ഓണം അവധി കഴിഞ്ഞ് പെരുമ്പാവൂരിലെ ഡോക്ടർ ഹോസ്റ്റലിൽ തിരിച്ചെത്തിയപ്പോൾ പെട്ടിയും ബാഗും മുറിക്ക് പുറത്ത്; സംഭവമറിഞ്ഞ് എത്തിയ പൊലീസിനോട് 'ഞാനും ഡോക്ടറും തമ്മിലുള്ള വിഷയത്തിൽ നിങ്ങൾ ഇടപെടേണ്ടന്നും പറ്റുമെങ്കിൽ അറസ്റ്റുചെയ്‌തോളാനും' ഹോസ്റ്റൽ നടത്തിപ്പുകാരിയുടെ വെല്ലുവിളി

ഓണം ആഘോഷിച്ച് തിരിച്ചെത്തിയപ്പോൾ ഡോക്ടറിന് താമസിക്കാൻ മുറിയില്ല; ഓണം അവധി കഴിഞ്ഞ് പെരുമ്പാവൂരിലെ ഡോക്ടർ ഹോസ്റ്റലിൽ തിരിച്ചെത്തിയപ്പോൾ പെട്ടിയും ബാഗും മുറിക്ക് പുറത്ത്; സംഭവമറിഞ്ഞ് എത്തിയ പൊലീസിനോട് 'ഞാനും ഡോക്ടറും തമ്മിലുള്ള വിഷയത്തിൽ നിങ്ങൾ ഇടപെടേണ്ടന്നും പറ്റുമെങ്കിൽ അറസ്റ്റുചെയ്‌തോളാനും' ഹോസ്റ്റൽ നടത്തിപ്പുകാരിയുടെ വെല്ലുവിളി

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: ഓണം ആഘോഷിക്കാൻ നാട്ടിൽപോയ വനിത ഡോക്ടർ തിരിച്ചെത്തിയപ്പോൾ താമസിച്ചിരുന്ന ഹോസ്്റ്റൽ മുറിയിൽ വേറെ താമസക്കാർ. അന്വേഷണത്തിൽ ഹോസ്റ്റൽ നടത്തിപ്പുകാരി പണിതന്നതാണെന്ന് ബോദ്ധ്യമായി. ഡോക്ടർ അറിയിച്ചത് പ്രകാരം എത്തിയ പൊലീസ് സംഘത്തിന് മുന്നിൽ 'ഞാനും ഡോക്ടറും തമ്മിലുള്ള വിഷയത്തിൽ നിങ്ങൾ ഇടപെടേണ്ടന്നും പറ്റുമെങ്കിൽ അറസ്റ്റുചെയ്‌തോളാനും' വെല്ലുവിളിച്ച് നടത്തിപ്പുകാരിയുടെ മാസ്സ് എന്ററിയും. ഒടുവിൽ ഡോക്ടർ സുല്ലുപറഞ്ഞ് കൊടുത്ത അഡ്വാൻസും വാങ്ങി സ്ഥലം വിട്ടു.

ഇന്ന് രാവിലെ പെരുമ്പാവൂരിലായിരുന്നു സംഭവം. സമീപത്തെ താലൂക്ക് ആശുപത്രിയിലാണ് ഡോക്ടർ ജോലി ചെയ്തിരുന്നത്. പെരുമ്പാവൂർ മരിയാ ഹോസ്റ്റൽ നടത്തിപ്പുകാരിയിൽ നിന്നാണ് ഡോക്ടർക്ക് ഈ ദുരനുഭവം ഉണ്ടായത്.

യാതൊരു മുന്നറിയിപ്പുമില്ലാതെ ഹോസ്റ്റൽ നടത്തിപ്പുകാരി താൻ കരാറെഴുതി വാടകയ്‌ക്കെടുത്തിരുന്ന മുറിയുടെ താഴ് തകർത്ത് പുതിയ താമസക്കാർക്ക് കൈമാറുകയായിരുന്നെന്നാണ് ഡോക്ടർ പൊലീസിൽ പരാതിപ്പെട്ടത്.

പൊലീസ് ഇടപെട്ടിട്ടും മുറി ഡോക്ടർക്ക് നൽകുന്ന കാര്യത്തിൽ നടത്തിപ്പുകാരി വിട്ടുവീഴ്ചക്ക് തയ്യാറായില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് ഡോക്ടറെ കിട്ടിയില്ലെന്നും അതിനാലാണ് താൻ താഴ് തകർത്ത് മുറി തുറന്നതെന്നുമാണ് നടത്തിപ്പുകാരിയുടെ വാദം.

ഒത്ത്തീർപ്പ് ചർച്ചയിൽ തനിക്ക് അഡ്വാൻസ് നൽകിയിരുന്ന തുക കിട്ടണമെന്നായി ഡോക്ടർ. ഉടൻ നടത്തിപ്പുകാരി ഡോക്ടറോട് കൈപ്പറ്റിയ അഡ്വാൻസ് തുക നൽകി പ്രശ്‌നം പരിഹരിക്കാൻ തയ്യാറായി. തുക കൈയിൽ കിട്ടിയതോടെ ഡോക്ടർ സ്ഥലം വിട്ടു. മലപോലെ വന്ന പ്രശ്‌നം സൗമ്യമായി പരിഹരിച്ചതിന്റെ ചാരിദാർഥ്യത്തോടെ പൊലീസ് സംഘവും മടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP