Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജിഷയുടെ അമ്മയുടെ ആരോഗ്യസ്ഥിതി ഏറെ മോശം; വിശ്രമം അത്യാവശ്യം; രാജേശ്വരിയെ സന്ദർശിക്കുന്നതിൽ നിന്നു വിഐപികൾ വിട്ടുനിൽക്കണമെന്നും ഡോക്ടർമാർ

ജിഷയുടെ അമ്മയുടെ ആരോഗ്യസ്ഥിതി ഏറെ മോശം; വിശ്രമം അത്യാവശ്യം; രാജേശ്വരിയെ സന്ദർശിക്കുന്നതിൽ നിന്നു വിഐപികൾ വിട്ടുനിൽക്കണമെന്നും ഡോക്ടർമാർ

പെരുമ്പാവൂർ: ജിഷയുടെ അമ്മ രാജേശ്വരിയുടെ ആരോഗ്യസ്ഥിതി ഏറെ മോശമെന്നും വിശ്രമം അത്യാവശ്യമെന്നും ഡോക്ടർമാർ. രാജേശ്വരിയെ സന്ദർശിക്കുന്നതിൽ നിന്ന് വിഐപികൾ ഉൾപ്പെടെയുള്ളവർ വിട്ടുനിൽക്കണമെന്നും പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ ആവശ്യപ്പെട്ടു. അതിനിടെ, ജിഷയുടെ അമ്മയ്ക്ക് ധനസഹായം നൽകാൻ എറണാകുളം ജില്ലാ കളക്ടർ മുൻ കയ്യെടുത്ത് ബാങ്ക് അക്കൗണ്ട് തുറന്നു.

മകളുടെ ദാരുണമായ മരണത്തിൽ നിന്ന് ഇതുവരെ അമ്മ രാജേശ്വരി മുക്തയായിട്ടില്ല. ജിഷ മരിച്ച ദിവസം രാത്രിയിൽ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജേശ്വരിയെ സന്ദർശിക്കാൻ നിരവധി പേരാണ് എത്തുന്നത്. ആളുകൾ വന്നും പോയും ഇരിക്കുന്നത് രാജേശ്വരിയുടെ ആരോഗ്യനില കൂടുതൽ മോശമാക്കുമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. അടിയന്തിരമായി വിശ്രമം കിട്ടേണ്ട സാഹചര്യത്തിൽ വിഐപികൾ ഉൾപ്പെയുള്ളവരുടെ സന്ദർശനം നിയന്ത്രിക്കണെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു.

പലരും ആശുപത്രിയിലെത്തുന്നതു പബ്ലിസിറ്റി മാത്രം ലക്ഷ്യമിട്ടാണെന്ന് കലക്ടർ എം ജി രാജമാണിക്യം കുറ്റപ്പെടുത്തിയിരുന്നു. പലരും ക്യമാറയുമായാണ് ആശുപത്രിയിലെത്തുന്നത്. ഇത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജേശ്വരിയുടെ വീടു പണി പൂർത്തിയാക്കാനും മറ്റുമായി പലരും സഹായിക്കാമെന്ന് ഏറ്റിട്ടുണ്ട്. ഇതിനായാണു കളക്ടർ മുൻകയ്യെടുത്തു പെരുമ്പാവൂർ എസ്‌ബിഐ ശാഖയിൽ അക്കൗണ്ട് തുറന്നത്.

ജിഷയുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ കേന്ദ്ര മന്ത്രിയും വിവിധ ദേശീയ കമ്മീഷൻ അധ്യക്ഷന്മാരും, സിനിമതാരങ്ങളും പെരുമ്പാവൂരിലെത്തി. വിഷയം നാളെ രാജ്യസഭയിൽ ഉന്നയിക്കുമെന്ന് കേന്ദ്രമന്ത്രി തവർചന്ദ് ഗെലോട്ട് പറഞ്ഞു. ജിഷയുടെ കൊലപാതകം സംബന്ധിച്ച് പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷ ലളിത കുമാരമംഗലം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP