Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒരുമിച്ചിരുന്ന് മദ്യപിച്ച ദമ്പതിമാരായ ഡോക്ടർമാർ തമ്മിൽ തല്ലി; റേഡിയോളജിസ്റ്റായ ഭർത്താവ് ചൈൽഡ് സ്പെഷ്യലിസ്റ്റായ ഭാര്യയെ കമ്പിയെടുത്ത് തലയ്ക്കടിച്ചു; നിലവിളി കേട്ടെത്തിയവർ വനിതാ ഡോക്ടറെ ആശുപത്രിയിലാക്കി; മദ്യപിച്ചു വഴക്ക് കൂടുന്നത് പതിവ് പരിപാടിയെന്ന പരാതിയുമായി നാട്ടുകാർ

ഒരുമിച്ചിരുന്ന് മദ്യപിച്ച ദമ്പതിമാരായ ഡോക്ടർമാർ തമ്മിൽ തല്ലി; റേഡിയോളജിസ്റ്റായ ഭർത്താവ് ചൈൽഡ് സ്പെഷ്യലിസ്റ്റായ ഭാര്യയെ കമ്പിയെടുത്ത് തലയ്ക്കടിച്ചു; നിലവിളി കേട്ടെത്തിയവർ വനിതാ ഡോക്ടറെ ആശുപത്രിയിലാക്കി; മദ്യപിച്ചു വഴക്ക് കൂടുന്നത് പതിവ് പരിപാടിയെന്ന പരാതിയുമായി നാട്ടുകാർ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ദമ്പതികളായ ഡോക്ടർമാർ മദ്യപിച്ച് പരസ്പരം വഴക്ക് കൂടി അടിപിടിയിൽ കലാശിച്ചു. നെയ്യാറ്റിൻകര രാമേശ്വരം സ്വദേശികളായ അഖില ഭർത്താവ് അരവിന്ദൻ എന്നിവരാണ് മദ്യലഹരിയിൽ പരസ്പരം തല്ല് കൂടിയത്. വഴക്കും തല്ലും പിന്നീട് ഭർത്താവ് ഭാര്യയുടെ തലയടിച്ച് പൊട്ടിക്കുന്നിടത്താണ് അവസാനിച്ചത്. നാട്ടുകാർ വിവരമനുസരിച്ചതനുസരിച്ച് നെയ്യാറ്റിൻകര പൊലീസ് സ്ഥലതെത്തി അരവിന്ദനെ സ്റ്റേഷനിലേക്കും അഖിലയെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

ഇരുവരും ഒരുമിച്ച് മദ്യപിക്കുന്നവരാണെന്നും മദ്യപിച്ച ശേഷം വഴക്ക് കൂടുന്നതും പതിവാണെന്നാണ് നാട്ടുകാർ പൊലീസിനോട് പറഞ്ഞത്. ഇന്ന് വഴക്ക് കൂടിയ ശേഷം കമ്പി കൊണ്ട് ഭർത്താവ് ഭാര്യയുടെ തല അടിച്ച് പൊട്ടിക്കുകയായിരുന്നു. ഇരുവരുടേയും വീട്ടിലെ വഴക്ക് വർധിച്ച് അടിയേറ്റ ഡോക്ടറുടെ നിലവിളി കേട്ടാണ് സമീപവാസികൾ ഓടി കൂടിയത്. ഇരുവരും തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് സേവനമനുഷ്ടിച്ചിരുന്നത്. ഭർത്താവ് റേഡിയോളജിസ്റ്റും ഭാര്യ ചൈൽഡ് സ്പെഷ്യലിസ്റ്റുമാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP