Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർ വെള്ളിയാഴ്ച മുതൽ അനിശ്ചിതകാല സമരത്തിലേക്ക്; സമരം നടക്കുന്നത് മെഡിക്കൽ കോളേജ് ഒഴികെയുള്ള ആശുപത്രികളിൽ; ഒപി സമയം കൂട്ടിയതിലും കൂടുതൽ ജീവനക്കാരെ നിയമിക്കാത്തതിലും ഡോക്ടർമാർക്ക് പ്രതിഷേധം

സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർ വെള്ളിയാഴ്ച മുതൽ അനിശ്ചിതകാല സമരത്തിലേക്ക്; സമരം നടക്കുന്നത് മെഡിക്കൽ കോളേജ് ഒഴികെയുള്ള ആശുപത്രികളിൽ; ഒപി സമയം കൂട്ടിയതിലും കൂടുതൽ ജീവനക്കാരെ നിയമിക്കാത്തതിലും ഡോക്ടർമാർക്ക് പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്. മെഡിക്കൽ കോളേജുകൾ ഒഴികെയുള്ള സർക്കാർ ആശുപത്രികളിലാണ് സമരം. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ജോലി സമയം വർധിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് സമരം. കൂടുതൽ ജീവനക്കാരെ നിയമിക്കാത്തതിലും പ്രതിഷേധം.

മെഡിക്കൽ കോളേജ് ഒഴികെയുള്ള ആശുപത്രികളിലാണ് സമരം. നാളെ മുതൽ സർക്കാർ ആശുപത്രികളിലെ ഒപി പ്രവർത്തിക്കില്ല. അതേസമയം അത്യാഹിത വിഭാഗത്തെ സമരത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് കുമരമ്പത്തൂരിൽ ഡോക്ടറെ സസ്പെൻഡ് ചെയ്തതിനെ തുടർന്നാണ് സമരം പ്രഖ്യാപിച്ചത്.

മറ്റന്നാൾ മുതൽ രോഗികളെ കിടത്തി ചികിത്സിക്കില്ല. വൈകുന്നേരത്തെ ഒപികൾ പൂർണമായും നിർത്തി. രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെ ജോലി ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്നാണ് കുമരമ്പത്തൂരിൽ ഡോക്ടറെ സസ്പെൻഡ് ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP