Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പീഡനത്തിനിരയായ അഞ്ചു വയസുകാരിയോട് ഡോക്ടർമാരുടെ ക്രൂരത; ചികിത്സ നിഷേധിച്ച ഡോക്ടർമാർക്ക് സസ്‌പെൻഷൻ; ഡോക്ടർമാരുടെ പ്രവർത്തനം തികച്ചും മനുഷ്യത്വരഹിതമെന്ന് അന്വേഷണ റിപ്പോർട്ട്

പീഡനത്തിനിരയായ അഞ്ചു വയസുകാരിയോട് ഡോക്ടർമാരുടെ ക്രൂരത; ചികിത്സ നിഷേധിച്ച ഡോക്ടർമാർക്ക് സസ്‌പെൻഷൻ; ഡോക്ടർമാരുടെ പ്രവർത്തനം തികച്ചും മനുഷ്യത്വരഹിതമെന്ന് അന്വേഷണ റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: പീഡനത്തിന് ഇരയായ അഞ്ച് വയസുകാരിക്ക് ചികിത്സ നിഷേധിച്ച സംഭവത്തിൽ ഡോക്ടർമാർക്ക് സസ്പെൻഷൻ . പത്തനംതിട്ട ജില്ലാ ആശുപത്രിയിലെ ഡോ. ഗംഗ, ഡോ. ലേഖ എന്നിവർക്കാണ് സസ്പെൻഷൻ.

പീഡനത്തിന് ഇരയായ അഞ്ച് വയസ്സുകാരിക്ക് ചികിത്സ നിഷേധിച്ച സംഭവം നേരത്തെ വിവാദമായിരുന്നു, ഡോക്ടർമാർക്ക് എതിരെ നടപടി വേണമെന്ന് പത്തനംതിട്ട ജില്ലാകളക്ടർ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടർന്നായിരുന്നു അന്വേഷണം. ഡോക്ടർമാർക്കെതിരായ റിപ്പോർട്ട് പരിശോധിച്ച് കർശന നടപടിയെടുക്കാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി കെ.കെ ശൈലജ നിർദ്ദേശം നൽകി. തുടർന്നാണ് ഡോക്ടർമാരെ സസ്പെന്റ് ചെയ്തത്.

സെപ്റ്റംബർ 14നാണ് പീഡനത്തിന് ഇരയായ പെൺകുട്ടിയെ വൈദ്യപരിശോധനക്കും തുടർചികിത്സക്കുമായി കോഴഞ്ചേരി ജില്ലാ ആശുപത്രിയൽ എത്തിച്ചത്. രക്ഷിതാക്കളും പൊലീസും കൂടെ ഉണ്ടായിരുന്നു രണ്ട് ഗൈനക്കോളജിസ്റ്റുകളെ പൊലീസ് സമിപിച്ചു കാത്തിരിക്കാനായിരുന്നു ഡോക്ടർമാരുടെ നിർദ്ദേശം. ആറ് മണിക്കൂർ കാത്തിരിപ്പിന് ശേഷം കുട്ടിയുമായി ബന്ധുക്കൾ വീട്ടിലേക്ക് മടങ്ങി തുടർന്ന് അടുത്ത ദിവസം പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചാണ് വൈദ്യപരിശോധന നടത്തിയത്.

കുട്ടിയുടെ അമ്മ പത്തനംതിട്ട ജില്ലകളക്ടർക്ക് നൽകിയ പരാതിയെ തുടന്നാണ് ഡി.എം.ഒ സംഭവത്തെ കുറിച്ച് അന്വേഷിച്ചതും രണ്ട് ഡോക്ടർമാരും വീഴ്ച വരുത്തിയതായി കണ്ടെത്തിയതും. സ്‌കൂളിൽ കൊണ്ട് പോകുന്നതിനിടക്ക് ഒട്ടോറിക്ഷാ ഡ്രൈവറാണ് കുട്ടിയെ പീഡിപ്പിച്ചത് ഇയാളെ കഴിഞ്ഞ ദിവസം കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്യതിരുന്നു.

സ്‌കൂളിൽ കൊണ്ട് പോകുന്നതിനിടക്ക് ഒട്ടോറിക്ഷാ ഡ്രൈവറാണ് കുട്ടിയെ പീഡിപ്പിച്ചത് ഇയാളെ കഴിഞ്ഞ ദിവസം കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്യതിരുന്നു. പ്രതിയുടെ അറസ്റ് വൈകിയതിൽ കടുത്ത പ്രതിഷേധമാണ് നാട്ടുകാർക്ക് ഉള്ളത്. ചില രാഷട്രീയ ഇടപെടലുകൾ കാരണമാണ് അറസ്റ്റ് വൈകിയതെന്നും ആരോപണമുയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP