Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജീവ് കൊലക്കേസിൽ പഴുതടച്ച് തെളിവുകൾ ശേഖരിക്കാൻ പൊലീസ്; അഡ്വ.സി.പി.ഉദയഭാനുവിന്റെ വീട്ടിൽ നിന്ന് 1.30 കോടിയുടെ വസ്തുഇടപാടിന്റെ രേഖകൾ കണ്ടെടുത്തു; വിവരങ്ങൾ നീക്കം ചെയ്‌തെന്ന സംശയത്തിൽ കമ്പ്യൂട്ടറുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും

രാജീവ് കൊലക്കേസിൽ പഴുതടച്ച് തെളിവുകൾ ശേഖരിക്കാൻ പൊലീസ്; അഡ്വ.സി.പി.ഉദയഭാനുവിന്റെ വീട്ടിൽ നിന്ന് 1.30 കോടിയുടെ വസ്തുഇടപാടിന്റെ രേഖകൾ കണ്ടെടുത്തു; വിവരങ്ങൾ നീക്കം ചെയ്‌തെന്ന സംശയത്തിൽ കമ്പ്യൂട്ടറുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ചാലക്കുടിയിൽ റിയൽ എസ്‌റ്റേറ്റ് ബ്രോക്കർ രാജീവ് കൊല്ലപ്പെട്ട കേസിൽ പ്രമുഖ അഭിഭാഷകൻ സി.പി.ഉദയഭാനുവിനെതിരെ ക്യത്യമായ തെളിവുകൾ തേടി പൊലീസ് അദ്ദേഹത്തിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തി. ഉദയഭാനുവിന്റെ വീട്ടിൽ നിന്ന് വസ്തു ഇടപാടിന്റെ രേഖകൾ പൊലീസ് പിടിച്ചെടുത്തു. 1.30 കോടി രൂപ കൈമാറിയതിന്റെ രേഖകളാണ് പിടിച്ചെടുത്തത്. രണ്ട് കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു. ഇവ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും.

രാജീവ് വധക്കേസിൽ സി.പി ഉദയഭാനു ഏഴാം പ്രതിയാകുമെന്ന് പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉദയഭാനുവിന്റെ വീട്ടിലും ഓഫീസിലും പൊലീസ് റെയ്ഡ് നടത്തിയത്. രാജീവ് മർദ്ദനമേറ്റ് കിടക്കുന്നതായി പൊലീസിനെ വിളിച്ചറിയിച്ചത് ഉദയഭാനു ആയിരുന്നു. അതേസമയം ഉദയഭാനു ഇക്കാര്യം പൊലീസിനെ അറിയിക്കുമ്പോഴേയ്ക്ക് രാജീവ് കൊല്ലപ്പെട്ടിരുന്നു.

അതേസമയം പിടിച്ചെടുത്ത കമ്പ്യൂട്ടറുകളിൽ നിന്നും ഭൂമി ഇടപാട് സംബന്ധിച്ച വിവരങ്ങൾ നീക്കം ചെയ്തിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നു. ഇതേതുടർന്നാണ് കമ്പ്യൂട്ടറുകൾ ഫോസൻസിക് പരിശോധനയ്ക്ക് അയക്കാൻ തീരുമാനിച്ചത്. വരും ദിവസങ്ങളിൽ ഉദയഭാനുവിനെ പൊലീസ് ചോദ്യം ചെയ്യും. ഉദയഭാനുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി തീരുമാനം അറിഞ്ഞ ശേഷമാകും ചോദ്യം ചെയ്യൽ.

സംശയത്തിന്റെ നിഴലിലുള്ളയാൾ ഉന്നതനായതിനാൽ കൃത്യമായ തെളിവുകൾ കിട്ടിയശേഷം മാത്രം മറ്റ് നടപടികളിലേക്ക് കടന്നാൽ മതിയെന്നാണ് പൊലീസിന് കിട്ടിയ നിയമോപദേശം. രാജീവിനെ പിടികൂടി ചില രേഖകളിൽ ഒപ്പിടീക്കാൻ സി.പി. ഉദയഭാനുവാണ് നിർദ്ദേശം നൽകിയതെന്നാണ് ജോണിയും രഞ്ജിത്തും പൊലീസിന് നൽകിയ മൊഴി. പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, വിചാരണവേളയിൽ ഇത് മാറ്റിപ്പറയാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് കരുതുന്നത്.

ജോണിയുടെ മൊഴി സാധൂകരിക്കാനാവശ്യമായ തെളിവുകൾ ശേഖരിക്കണം. ജോണിയും ഉദയഭാനുവും തമ്മിലുള്ള ഫോൺവിളികൾ കണ്ടെത്തണം. രാജീവിനെ കൊലപ്പെടുത്തിയ ഉടൻതന്നെ ജോണി അഭിഭാഷകനെ വിളിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദയഭാനു ചാലക്കുടി ഡിവൈ.എസ്‌പി.യെ വിളിച്ചതെന്നുമാണ് അന്വേഷണസംഘം കരുതുന്നത്. ഉദയഭാനുവിന്റെ വിളി പൊലീസ് റെക്കോഡ് ചെയ്തിട്ടുണ്ട്.ഒരാഴ്ചകൊണ്ട് പരമാവധി തെളിവുകൾ ശേഖരിച്ച് നടപടിയെടുക്കാനാണ് പൊലീസിന്റെ നീക്കം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP