Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഹർത്താൽ അനുകൂലികൾ മറിച്ച ടാറിൽ അപ്പു കുടുങ്ങിയത് ആറ് മണിക്കൂറോളം; കണ്ണ് വരെ ടാറിൽ കുടുങ്ങിയ നായയെ രക്ഷപെടുത്തിയത് ഫ്രണ്ട്സ് ഓഫ് ആനിമൽസ് സംഘടന പ്രവർത്തകർ; ഹർത്താൽ അനുകൂലികൾ താറുമാറാക്കിയ ബൈപ്പാസ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യവുമായി പ്രദേശവാസികളും

ഹർത്താൽ അനുകൂലികൾ മറിച്ച ടാറിൽ അപ്പു കുടുങ്ങിയത് ആറ് മണിക്കൂറോളം; കണ്ണ് വരെ ടാറിൽ കുടുങ്ങിയ നായയെ രക്ഷപെടുത്തിയത് ഫ്രണ്ട്സ് ഓഫ് ആനിമൽസ് സംഘടന പ്രവർത്തകർ; ഹർത്താൽ അനുകൂലികൾ താറുമാറാക്കിയ ബൈപ്പാസ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യവുമായി പ്രദേശവാസികളും

മറുനാടൻ മലയാളി ബ്യൂറോ

നാട്ടകം: ഈ മാസം 9ന് നടന്ന സംസ്ഥാന വ്യാപക ഹർത്താലിൽ കോട്ടയം നാട്ടകം ബൈപ്പാസിൽ ഹർത്താൽ അനുകൂലികൾ മറിച്ച ടാറിൽ വളർത്തുനായ കുടുങ്ങി. നാട്ടകം ബൈപ്പാസിന് സമീപത്തെ വീട്ടിലെ അപ്പു എന്ന വളർത്തുനായയാണ് ടാറിൽ കുടുങ്ങിയത്. ഉച്ചയ്ക്ക് 12 മണിയോടെ ടാറിൽ കുടുങ്ങിയ നായയെ ആറ് മണിക്കൂറോളം ടാറിൽ കുടുങ്ങി കിടന്നു. കോഴിക്കോട് നിന്നുമെത്തിയ ഫ്രണ്ട്സ് ഓഫ് ആനിമൽസ് സംഘടന പ്രവർത്തകരാണ് നായയെ രക്ഷിച്ചത്.

ഉടമയ്ക്കൊപ്പം നടക്കാനിറങ്ങിയ നായയുടെ കൈയാണ് ആദ്യം ടാറിൽ കുടുങ്ങിയത്്. രക്ഷപെടാൻ ശ്രമിക്കവെ പൂർണമായും ടാറിൽ മുങ്ങി. കണ്ണുവരെ ടാറിൽ കുടുങ്ങിയ നായയെ ഫ്രണ്ട്സ് ഓഫ് ആനിമൽസ് എന്ന സംഘടനയുടെ പ്രവർത്തകർ എത്തിയാണ് പുറത്തെടുത്തത്. വെറ്റിനറി ഡോക്ടറായ രവീന്ദ്രൻ അറിയിച്ചത് പ്രകാരം കോഴിക്കോട് നിന്നാണ് പ്രവർത്തകർ എത്തിയത്. നായയുടെ ശരീരത്തിലെ ടാറ് നീക്കം ചെയ്യുന്ന പ്രവർത്തനം രാത്രി വൈകിയും തുടർന്നു. നായ പൂർവ സ്ഥിതിയിലേക്കെത്താൻ മൂന്ന് ദിവസമെങ്കിലും എടുക്കുമെന്ന ഫ്രണ്ട്സ് ഓഫ് ആനിമൽസ് പ്രവർത്തകർ പറഞ്ഞു.

ഹർത്താൽ ദിനത്തിൽ ടാർ വീപ്പകൾ മറിച്ചിട്ടും സിമന്റ് പോസ്റ്റുകൾ വിലങ്ങനെയിട്ടും ഗതാഗതം തടസപ്പെടുത്തിയിരുന്നു. മറിച്ചിട്ട വീപ്പയിൽ നിന്നൊഴുകിയ ടാർ ബൈപ്പാസ് റോഡിൽ പടർന്നു കിടക്കുകയാണ്. ബൈപാസ് റോഡിന്റെ ഉദ്ഘാനം പോലും കഴിയുന്നതിന് മുൻപാണ് റോഡ് താറുമാറാക്കിയത്. ഇതാണ് മിണ്ടാപ്രാണിക്ക് കെണിയായി ഭവിച്ചത്. ഹർത്താൽ അനുകൂലികൾ താറുമാറാക്കിയ ബൈപ്പാസ് ഉടൻ സഞ്ചാരയോഗ്യമാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP